For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സെഞ്ച്വറിക്കായി പൊരുതി രാഹുല്‍, 'കാലുവാരി' ഹാര്‍ദിക്! പണികൊടുത്തത് ഇങ്ങനെ

ചെന്നൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തകര്‍ത്ത് ഗംഭീരമായി തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 199 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 52 പന്ത് ബാക്കിനിര്‍ത്തിയാണ് വിജയം പിടിച്ചെടുത്തത്. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തോടൊപ്പം വിരാട് കോലിയുടേയും (85) കെ എല്‍ രാഹുലിന്റേയും (97*) അര്‍ധ സെഞ്ച്വറി പ്രകടനവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

സെഞ്ച്വറിയിലേക്കെത്താന്‍ ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റിയ വിരാട് കോലിയെ ജോഷ് ഹെയ്‌സല്‍വുഡാണ് പുറത്താക്കിയത്. 116 പന്ത് നേരിട്ട് 6 ബൗണ്ടറികളാണ് കോലി നേടിയത്. കോലി മടങ്ങിയതിന് പിന്നാലെ സെഞ്ച്വറിയിലേക്കെത്താനായിരുന്നു രാഹുല്‍ ശ്രമിച്ചത്. അതുവരെ പതിയെ കളിച്ചിരുന്ന രാഹുല്‍ കോലി പുറത്തായതിന് പിന്നാലെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. അഞ്ച് റണ്‍സ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നപ്പോള്‍ സെഞ്ച്വറിയിലേക്കെത്താന്‍ ഒമ്പത് റണ്‍സായിരുന്നു രാഹുലിന് വേണ്ടിയിരുന്നത്.

ഒരു സിക്‌സും ഫോറും നേടിയാലേ അദ്ദേഹത്തിന് സെഞ്ച്വറി പൂര്‍ത്തിയാക്കാനാവൂ. അതുകൊണ്ടുതന്നെ പാറ്റ് കമ്മിന്‍സിനെതിരേ ബൗണ്ടറി നേടാനാണ് രാഹുല്‍ ശ്രമിച്ചതെങ്കിലും ഇത് സിക്‌സറായി മാറുകയായിരുന്നു. ഇന്ത്യ വിജയിച്ചതിന് പിന്നാലെ സെഞ്ച്വറി നേടാനാവാത്തതിന്റെ നിരാശയോടെ രാഹുല്‍ മൈതാനത്ത് അല്‍പ്പനേരം ഇരുന്നിരുന്നു. ഇപ്പോഴിതാ രാഹുലിന് സെഞ്ച്വറി നേടാനാവാത്തതിന് കാരണം ഹാര്‍ദിക്കിന്റെ സ്വാര്‍ത്ഥതയാണെന്ന വിമര്‍ശനം ഉയര്‍ത്തുകയാണ് ഒരു വിഭാഗം ആരാധകര്‍.

കോലിക്ക് ശേഷം ക്രീസിലെത്തിയ ഹാര്‍ദിക് അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 8 പന്ത് നേരിട്ട് 11 റണ്‍സ് നേടിയ ഹാര്‍ദിക് ഒരു സിക്‌സറും പറത്തി. ഇപ്പോതാ ഹാര്‍ദിക് സിക്‌സര്‍ പറത്തിയത് രാഹുലിന്റെ സെഞ്ച്വറി നിഷേധിക്കാനാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ഹാര്‍ദിക് രാഹുലിന് സെഞ്ച്വറി നേടാനുള്ള അവസരമൊരുക്കണമായിരുന്നു. സിംഗിളിട്ട് രാഹുലിനെ സെഞ്ച്വറി നേട്ടത്തിലേക്കെത്താന്‍ ഹാര്‍ദിക് മനസുകാട്ടിയില്ല.

kl rahul, virat kohli

സിക്‌സര്‍ ഫിനിഷിങ്ങിലൂടെ കൈയടി നേടാനാണ് ഹാര്‍ദിക് ശ്രമിച്ചതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഫിനിഷിങ്ങില്‍ അടുത്ത ധോണിയാകാനാണ് ഹാര്‍ദിക് ശ്രമിക്കുന്നത്. അഹങ്കാരിയായ താരമാണവന്‍. ഹാര്‍ദിക്കിനെ ഇന്ത്യ അടുത്ത ക്യാപ്റ്റനാക്കിയാല്‍ ദുഖിക്കേണ്ടി വരും. മറ്റുള്ളവര്‍ക്കായി വിട്ടുകൊടുക്കാന്‍ മടിയുള്ള താരമാണവന്‍. അങ്ങനെയുള്ള താരം നായകസ്ഥാനത്തേക്ക് വരരുതെന്നാണ് ആരാധകര്‍ പറയുന്നത്. രാഹുലുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഹാര്‍ദിക്.

ഇരുവരും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. അതുകൊണ്ടുതന്നെ രാഹുലിന്റെ സെഞ്ച്വറി തടയാന്‍ ഹാര്‍ദിക് ശ്രമിക്കില്ലെന്നും ടീമിന്റെ വൈസ് ക്യാപ്റ്റനെന്ന നിലയില്‍ വേഗത്തില്‍ മത്സരം തീര്‍ത്ത് നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനാണ് ഹാര്‍ദിക് ശ്രമിച്ചതെന്നുമാണ് മറ്റൊരു പക്ഷം പറയുന്നത്. ഇന്ത്യയെ സംബന്ധിച്ച് വരുന്ന മത്സരങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ഇത്തവണ പോരാട്ടങ്ങള്‍ കടുപ്പമായതിനാല്‍ നെറ്റ് റണ്‍റേറ്റ് വളരെ നിര്‍ണ്ണായകമായി മാറും.

ഇക്കാരണത്താല്‍ ഹാര്‍ദിക് ചെയ്തതില്‍ തെറ്റില്ലെന്നാണ് ചിലര്‍ പറയുന്നത്. കോലി പുറത്തായ ശേഷമാണ് സെഞ്ച്വറി മോഹം രാഹുലിലേക്കെത്തിയത്. എന്നാല്‍ ഹാര്‍ദിക് പെട്ടെന്ന് സിക്‌സര്‍ പറത്തിയതാണ് രാഹുലിന്റെ സെഞ്ച്വറി നഷ്ടപ്പെടുത്തിയതെന്ന് പറയാം. എന്നാല്‍ തന്റെ സെഞ്ച്വറി പദ്ധതി രാഹുല്‍ ഹാര്‍ദിക്കിനോട് പറഞ്ഞിരിക്കാന്‍ സാധ്യതയില്ല. പെട്ടെന്ന് കളി തീര്‍ക്കാനായിരിക്കും ഡ്രസിങ് റൂമില്‍ നിന്ന് ഹാര്‍ദിക്കിന് ലഭിച്ച സന്ദേശം.

ഇതാണ് ഹാര്‍ദിക് നടപ്പിലാക്കിയത്. രാഹുലിന് മൂന്ന് റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും സെഞ്ച്വറിയെക്കാള്‍ വിലപ്പെട്ട പ്രകടനമാണ് അദ്ദേഹം നടത്തിയതെന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്. ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ വിരാട് കോലി പോലും ഒന്ന് പതറിയിരുന്നു. എന്നാല്‍ രാഹുല്‍ മികച്ച സാങ്കേതികതയോടെ യാതൊരു സമ്മര്‍ദ്ദവുമില്ലാത്ത പ്രകടനമാണ് തുടക്കം മുതല്‍ കാഴ്ചവെച്ചത്. രാഹുലിന്റെ കരിയറിലെത്തന്നെ ഏറ്റവും മികച്ച പ്രകടനമായി ഇതിനെ വിശേഷിപ്പിക്കാം.

Story first published: Monday, October 9, 2023, 16:14 [IST]
Other articles published on Oct 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+