For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: മിടുക്കന്മാര്‍, ദൗര്‍ഭാഗ്യവശാല്‍ ടീമിലിടം ലഭിച്ചേക്കില്ല! 5 ഇന്ത്യക്കാര്‍ ഇവരാണ്

മുംബൈ: ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്തുവന്നതോടെ ഇനി പടയൊരുക്കത്തിന്റെ സമയമാണ്. വേദിയും എതിരാളികളേയും വ്യക്തമായതോടെ ഇനി മികച്ച ടീമിനെ സൃഷ്ടിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇന്ത്യയിലാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ്. അതുകൊണ്ടുതന്നെ കൂടുതല്‍ സ്പിന്നര്‍മാരെ പരിഗണിച്ചാവും ടീമുകള്‍ തന്ത്രം മെനയുക. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്.

ഏറ്റവും മികച്ച ടീമിനെ കളത്തിലിറക്കി കപ്പിലേക്കെത്താനാവും ഇന്ത്യ ശ്രമിക്കുക. 2011ല്‍ ഇന്ത്യ വേദിയായ ലോകകപ്പ് അലമാരയിലെത്തിക്കാന്‍ ടീമിനായിരുന്നു. പക്ഷെ ഇത്തവണ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമല്ല. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും നേടാത്ത ഇന്ത്യക്ക് മുന്നില്‍ ഇത്തവണ വലിയ വെല്ലുവിളികളാണുള്ളത്. കരുത്തുറ്റ ടീമിനെ കളത്തിലിറക്കാന്‍ ഇന്ത്യക്ക് സാധിക്കും. പക്ഷെ പരിക്ക് വലിയ തലവേദനയായിട്ടുണ്ട്.

ഇത്തവണ ഇന്ത്യന്‍ ടീമില്‍ ഇടം അര്‍ഹിക്കുന്നുണ്ടെങ്കിലും പല കാരണങ്ങളാല്‍ ടീമിലിടം പിടിക്കാന്‍ സാധ്യതയില്ലാത്ത അഞ്ച് ഇന്ത്യക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം റിഷഭ് പന്താണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് ഇത്തവണ ഏകദിന ലോകകപ്പ് കളിക്കാന്‍ സാധ്യത വളരെ കുറവാണ്. കാര്‍ അപകടത്തെത്തുടര്‍ന്ന് വിശ്രമത്തിലുള്ള റിഷഭ് ലോകകപ്പിന്റെ സമയത്ത് തിരിച്ചെത്താന്‍ സാധ്യത വളരെ കുറവാണ്.

ഏഷ്യാ കപ്പ് അദ്ദേഹത്തിന് നഷ്ടമാവുമെന്നുറപ്പാണ്. ഏകദിന ലോകകപ്പിന് തൊട്ടുമുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്താലും താരത്തെ കളിപ്പിക്കുന്നത് ടീമിന് ഗുണം ചെയ്‌തേക്കില്ല. സാഹസപ്പെട്ട് റിഷഭിനെ കളിപ്പിച്ചാല്‍ ഫിറ്റ്‌നസില്ലാത്ത ഹര്‍ദിക് പാണ്ഡ്യയെ ടി20 ലോകകപ്പ് കളിപ്പിച്ചപ്പോള്‍ സംഭവിച്ചത് ആവര്‍ത്തിക്കപ്പെടും. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിഷഭ് പന്ത് ഏകദിന ലോകകപ്പ് കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.

shreyas iyer

രണ്ടാമത്തെ താരം ശിഖര്‍ ധവാനാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോഡുള്ള ഇടം കൈയന്‍ ഓപ്പണറാണ് ശിഖര്‍ ധവാന്‍. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് അദ്ദേഹത്തിന് സ്ഥാനം. ശുബ്മാന്‍ ഗില്‍ ഓപ്പണര്‍ റോളില്‍ വളര്‍ന്നതോടെ ധവാന്റെ സീറ്റു തെറിച്ചു. ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യ നായകനാക്കിയ ശേഷമാണ് ധവാനെ തഴഞ്ഞതെന്നതാണ് കൗതുകം. ഏഷ്യാ കപ്പിലും ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമായി ധവാനില്ല.

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലും ടീമിലിടം പിടിക്കാത്ത ധവാനെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഉറപ്പിച്ച് പറയാം. ലോകകപ്പ് കളിച്ച് വിരമിക്കണമെന്ന് ധവാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുള്ള അവസരം ലഭിച്ചേക്കില്ല. മൂന്നാമത്തെ താരം ദീപക് ചഹാറാണ്. വലം കൈയന്‍ പേസ് ഓള്‍റൗണ്ടറെ ഇന്ത്യ ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഒരു സമയത്ത് ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്താന്‍ ദീപക്കിനായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും വലിയ ഇംപാക്ടില്ല. സിഎസ്‌കെയ്‌ക്കൊപ്പവും നിറം മങ്ങുന്നു. തുടര്‍ച്ചയായി പരിക്കേറ്റത് താരത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം ഇടം പിടിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ദീപക് ചഹാര്‍ തഴയപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് മറ്റൊരു താരം. പവര്‍പ്ലേയിലും ഡെത്തോവറിലും മിടുക്കുകാട്ടാന്‍ കഴിവുള്ള സുന്ദര്‍ പരിക്കിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിന് പുറത്തായത്. ഇപ്പോള്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ അദ്ദേഹം കസറുന്നുണ്ട്. പക്ഷെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പെട്ടെന്നുണ്ടാവില്ല. ഏകദിന ലോകകപ്പില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാവും ഇടം പിടിക്കുക. ഇടം കൈയന്‍ താരങ്ങളെന്ന നിലയില്‍ ഇവര്‍ക്ക് മുന്‍തൂക്കം ലഭിക്കും.

അങ്ങനെ വരുമ്പോള്‍ സുന്ദര്‍ തഴയപ്പെടാനാണ് സാധ്യത കൂടുതല്‍. ശ്രേയസ് അയ്യരാണ് മറ്റൊരാള്‍. ഇന്ത്യയുടെ മധ്യനിരയില്‍ നിര്‍ണ്ണായക റോളുള്ള താരമാണ് ശ്രേയസ്. നാലാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനാണെങ്കിലും പരിക്ക് താരത്തിന്റെ ലോകകപ്പിലെ ഇടം നഷ്ടമാക്കിയേക്കും. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള ശ്രേയസ് ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കില്ലെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ശ്രേയസിനും ലോകകപ്പ് സീറ്റ് നഷ്ടമാവും.

Story first published: Friday, June 30, 2023, 14:13 [IST]
Other articles published on Jun 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+