World Cup 2023: എല്ലാത്തിനും കാരണം ഇന്ത്യ! കഷ്ടകാലം അന്നു തുടങ്ങി, തുറന്നു പറഞ്ഞ് ഫഖര്‍
തുടര്‍ പരാജയങ്ങള്‍ക്കു ബ്രേക്കിട്ട് പാകിസ്താന്‍ ലോകകപ്പിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നാലു തുടര്‍ തോല്‍വികള്‍ക്കു ശേഷം കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെ തകര്‍ത്ത് പാക് പട വിജയവഴിയില്‍ മടങ്ങിയെത്തുകയായിരുന്നു. ഏഴു വിക്കറ്റിന്റെ വിജയമാണ് ബാബര്‍ ആസവും സംഘവും സ്വന്തമാക്കിയത്. പക്ഷെ പാകിസ്താന്‍ സെമിയിലെത്തുമോയെന്ന കാര്യം ഇപ്പോഴും സംശയമാണ്. പാകിസ്താന്റെ ഈ അവസ്ഥയ്ക്കു കാരണം ഇന്ത്യയാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഓപ്പണര്‍ ഫഖര്‍ സമാന്‍.
ബംഗ്ലാദേശുമായുള്ള മല്‍സരത്തില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സുമായി പാക് ടീമിന്റെ ഹീറോയായ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 74 ബോളില്‍ ഏഴു സിക്‌സറും മൂന്നു ഫോറുമടക്കം 81 റണ്‍സ് ഫഖാര്‍ അടിച്ചെടുത്തിരുന്നു. മോശം ഫോമിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്ന താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മല്‍സരത്തിലേത്.

പ്ലെയര്‍ ഓഫ് ദി പുരസ്‌കാരവും ഫഖറിനായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഏഴാമതായിരുന്ന പാകിസ്താന്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാംസ്ഥാനത്തേക്കും കയറിയിരുന്നു. മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇന്ത്യയോടേറ്റ പരാജയം പാകിസ്താനെ ബാധിച്ചതായി ഫഖര്‍ വെളിപ്പെടുത്തിയത്.
ലോകകപ്പിലെ ഓരോ ജയവും നിങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കും. ഞങ്ങള്‍ ഈ വിജയത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഞങ്ങള്‍ താളം വീണ്ടെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സൗത്താഫ്രിക്കയുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ ബാറ്റിങിലും ബൗളിങിലും പാക് ടീമ തിരിച്ചുവരവ് നടത്തിയിരുന്നതായും ഫഖര്‍ വ്യക്തമാക്കി.
ടീം കോമ്പിനേഷനുകള്‍ ഞങ്ങള്‍ക്കു ഇപ്പോള്‍ ശരിയായി വന്നിരിക്കുകയാണ്. എട്ടു വര്‍ഷത്തോളമായി ഞാന്‍ ഈ ഡ്രസിങ് റൂമിന്റെ ഭാഗമാണ്. ഈ ടീം ഇനിയും മെച്ചപ്പെടുമെന്നും ഫഖര്‍ പറഞ്ഞു. ഇന്ത്യയോടേറ്റ പരാജയം ഇപ്പോഴും ഞങ്ങളെ വേട്ടയാടുകയാണ്. ഇന്ത്യ- പാകിസ്താന്‍ മല്‍സരമെന്നത് തീര്‍ച്ചയായും വളരെ വലുതാണ്.
അവരോടേറ്റ പരാജയം ഞങ്ങളില്‍ വ്യത്യാസമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നു പറഞ്ഞാല്‍ അതു കള്ളമായിരിക്കും. പക്ഷെ ടീമിലുള്ളവരെല്ലാം പ്രൊഫണഷല്‍ ക്രിക്കറ്റര്‍മാരാണ്. ഒരുപാട് ക്രിക്കറ്റ് കളിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കെതിരേ പോലും ഒരുപാട് കളിച്ചവര്‍ ടീമിലുണ്ടെന്നും ഫഖാര്‍ വിശദമാക്കി.
ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ പുറത്തിരുന്ന ശേഷം ഫഖറിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ബംഗ്ലാദേശുമായുള്ള പോരാട്ടം. ഇമാമുള്‍ ഹഖിനെ ഒഴിവാക്കിയാണ് പാകിസ്താന്‍ ഫഖറിനു വീണ്ടും അവസരം നല്‍കിയത്. ഈ നീക്കം ക്ലിക്കാവുകയും ചെയ്തു.
ബംഗ്ലാദേശിനെതിരേ റണ്‍ചേസില്‍ 29-30 ഓവറിനുള്ളില്‍ വിജയം നേടാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്. എങ്കിലും, പക്ഷെയുമെല്ലാം അവിടെയുണ്ടാവും. പക്ഷെ ഞങ്ങളുടെ ലക്ഷ്യം സെമി ഫൈനലാണ്. ഞങ്ങളുടെ ശ്രമം അതിനു വേണ്ടി മാത്രമാണെന്നും ഫഖര്‍ വിശദമാക്കി. നെതര്‍ലാന്‍ഡ്‌സുമായുള്ള ആദ്യ മല്‍സരത്തിനിടെ അദ്ദേഹത്തിനു പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നു അഞ്ചു മല്‍സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു.

എന്റെ പരിക്ക് അത്ര ഗൗരവമുള്ളതായിരുന്നില്ല. മുന്‍കരുതലിന്റെ ഭാഗമായാണ് എനിക്കു പുറത്തിരിക്കേണ്ടി വന്നത്. ടീമിനു ആവശ്യമായിരുന്നെങ്കില്‍ ഞാന്‍ കളിക്കുമായിരുന്നു. ഈ മല്‍സരത്തില്‍ എനിക്കു അവസരം ലഭിച്ചു. ടീമിന്റെ വിജയത്തില്‍ താന്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തതായി ഫഖര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ മാസം 14നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ എല്‍ ക്ലാസിക്കോയില്‍ പാകിസ്താനെതിരേ ഏഴു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയയത്. ആദ്യം ബാറ്റ് ചെയ്ത് പാകിസ്താനെ 42.5 ഓവറില്‍ 191 റണ്‍സിനു ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.
രണ്ടിനു 155ല്‍ നിന്നാണ് പാകിസ്താന്‍ 191ന് കൂടാരം കയറിയത്. റണ്‍ചേസില്‍ നായകന്‍ രോഹിത് ശര്‍മ (86), ശ്രേയസ് അയ്യര്‍ (53*) എന്നിവരുടെ ഫിഫ്റ്റികള്‍ ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications