For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: നാണംകെട്ട് കംഗാരുപ്പട, ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ ജയം-റബാഡ കസറി

ലഖ്‌നൗ: ഏകദിന ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ 134 റണ്‍സിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റിന് 311 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 40.5 ഓവറില്‍ 177 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ക്വിന്റന്‍ ഡീകോക്കിന്റെ (109) സെഞ്ച്വറിയും കഗിസോ റബാഡയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ദക്ഷിണാഫ്രിക്കയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലൂങ്കി എന്‍ഗിഡി ഒരു വിക്കറ്റും സ്വന്തമാക്കി.

ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓസീസിന്റെ കണക്കൂകൂട്ടല്‍ തെറ്റിച്ച് മികച്ച തുടക്കം തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചു. ഒന്നാം വിക്കറ്റില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തിയത്. 55 പന്ത് നേരിട്ട് 2 ബൗണ്ടറിയടക്കം നേടിയ നായകന്‍ ടെംബ ബാവുമയെ പുറത്താക്കിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് കൂട്ടുകെട്ട് പൊളിച്ചത്. ബാവുമയെ ആദം സാംബയും മിച്ചല്‍ സ്റ്റാര്‍ക്കും കൈവിട്ടിരുന്നു.

രണ്ട് ലൈഫ് ലഭിച്ചതാണ് സെഞ്ച്വറി കൂട്ടുകെട്ടിലേക്ക് ദക്ഷിണാഫ്രിക്കയെ എത്തിച്ചത്. ശ്രീലങ്കയ്‌ക്കെതിരേ സെഞ്ച്വറി നേടിയ ഓപ്പണര്‍ ക്വിന്റന്‍ ഡീകോക്ക് ഓസീസിനെതിരേയും സെഞ്ച്വറി നേട്ടം ആവര്‍ത്തിച്ചു. റാസി വാന്‍ ഡെര്‍ ഡ്യൂസന്‍ (30 പന്തില്‍ 26) ആദം സാംബയെ സിക്‌സറിന് ശ്രമിച്ച് സീന്‍ അബോട്ടിന് ക്യാച്ച് നല്‍കി മടങ്ങി. 106 പന്ത് നേരിട്ട് 8 ഫോറും സിക്‌സും ഉള്‍പ്പെടെ 109 റണ്‍സ് നേടിയ ഡീകോക്കിനെ മാക്‌സ് വെല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഡീകോക്ക് പുറത്താവുമ്പോള്‍ 34.5 ഓവറില്‍ 3ന് 197 എന്ന മികച്ച നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.

മികവ് ആവര്‍ത്തിച്ച എയ്ഡന്‍ മാര്‍ക്രം (44 പന്തില്‍ 56) ഫിഫ്റ്റിയോടെ കസറി. 7 ഫോറും 1 സിക്‌സുമാണ് മാര്‍ക്രം പറത്തിയത്. വമ്പനടിക്കാരന്‍ ഹെന്റിച്ച് ക്ലാസന് (27 പന്തില്‍ 29) പ്രതീക്ഷിച്ച വെടിക്കെട്ട് സൃഷ്ടിക്കാനായില്ല. 3 ബൗണ്ടറി മാത്രം നേടിയ മാര്‍ക്രത്തെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. മാര്‍ക്കോ യാന്‍സന്‍ (22 പന്തില്‍ 26) നിര്‍ണ്ണായക റണ്‍സ് നേടി. ഡേവിഡ് മില്ലര്‍ 17 റണ്‍സെടുത്ത് പുറത്തായി. കഗിസോ റബാഡയും (0) കേശവ് മഹാരാജും (0) പുറത്താവാതെ നിന്നു. ഇതോടെ ദക്ഷിണാഫ്രിക്ക 7 വിക്കറ്റിന് 311 റണ്‍സെന്ന മികച്ച സ്‌കോറിലേക്കെത്തി.

kagiso rabada

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്‌സ് വെല്ലും 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ആദം സാംബ എന്നിവര്‍ ഓരോ വിക്കറ്റുകളും പങ്കിട്ടു. മറുപടിക്കിറങ്ങിയ ഓസീസിന് തുടക്കം മുതല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ (15 പന്തില്‍ 7) മാര്‍ക്കോ യാന്‍സന്‍ പുറത്താക്കി. വിശ്വസ്തനായ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (13) ലൂങ്കി എന്‍ഗിഡി മടക്കി അയച്ചപ്പോള്‍ സ്റ്റീവ് സ്മിത്തിനെ (19) കഗിസോ റബാഡ എല്‍ബിയില്‍ കുടുക്കി.

റിവ്യൂവിലൂടെയാണ് ദക്ഷിണാഫ്രിക്ക സ്മിത്തിന്റെ വിക്കറ്റ് നേടിയത്. ജോഷ് ഇന്‍ഗ്ലിസിനെ (5) കഗിസോ റബാഡ ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെ 4 വിക്കറ്റിന് 56 എന്ന നിലയിലേക്ക് ഓസീസ് തകര്‍ന്നു. ഗ്ലെന്‍ മാക്‌സ് വെല്ലിനെ (3) കേശവ് മഹാരാജ് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. അവസാന പ്രതീക്ഷയായിരുന്ന മാര്‍ക്കസ് സ്‌റ്റോയിണിസിനെ (5) റബാഡ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്കിന്റെ കൈയിലെത്തിച്ചതോടെ ഓസീസ് തോല്‍വി ഉറപ്പിച്ചു.

മിച്ചല്‍ സ്റ്റാര്‍ക്ക് (51 പന്തില്‍ 27) അല്‍പ്പനേരം പൊരുതി നിന്നു. 3 ബൗണ്ടറിയടക്കം നേടിയ സ്റ്റാര്‍ക്കിനെ മാര്‍ക്കോ യാന്‍സന്‍ ക്വിന്റന്‍ ഡീകോക്കിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഒരുവശത്ത് പൊരുതി നിന്ന മാര്‍നസ് ലബ്യുഷെയ്ന്‍ (46) കേശവ് മഹാരാജിന്റെ പന്തില്‍ ഷോട്ടില്‍ ബാവുമയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെ (22) തബ്രൈസ് ഷംസിയും പുറത്താക്കി. ജോഷ് ഹെയ്‌സല്‍വുഡിനെയും (2) ഷംസി പുറത്താക്കിയതോടെ 40.5 ഓവറില്‍ 177 റണ്‍സില്‍ ഓസീസ് ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.

പ്ലേയിങ് 11- ദക്ഷിണാഫ്രിക്ക- ക്വിന്റന്‍ ഡീകോക്ക്, ടെംബ ബാവുമ (c), റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി, തബ്രൈസ് ഷംസി

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിണിസ്, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംബ, ജോഷ് ഹെയ്‌സല്‍വുഡ്‌

Story first published: Thursday, October 12, 2023, 12:14 [IST]
Other articles published on Oct 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+