For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: വാര്‍ണര്‍ ഷോയില്‍ രോഹിത് വീണു! ലോക റെക്കോര്‍ഡ് തകര്‍ന്നു, ലോകകപ്പിലെ രാജാവ്

ലോകകപ്പില്‍ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ വാര്‍ണര്‍ വാരിക്കൂട്ടിയത് 163 റണ്‍സായിരുന്നു. 124 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 14 ഫോറുകളും ഒമ്പതു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഈ ഇന്നിങ്‌സോടെ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് വാര്‍ണര്‍ തിരുത്തിയിരിക്കുന്നത്.

ഏകദിനത്തില്‍ കൂടുതല്‍ 160 റണ്‍സോ, അതിന മുകളിലോ നേടിയ താരമെന്ന ലോക റെക്കോര്‍ഡ് നേരത്തേ രോഹിത്തിനു അവരാശപ്പെട്ടതായിരുന്നു. അഞ്ചു തവണായിരുന്നു ഹിറ്റ്മാന്‍ ഈ നേട്ടത്തിനു അവകാശിയായത്. എന്നാല്‍ പാകിസ്താനെതിരേ ഇന്നു 160 റണ്‍സെടുത്തതോടെ വാര്‍ണര്‍ ഇതു തിരുത്തിയിരിക്കുകയാണ്. ആറാം തവണയാണ് അദ്ദേഹം ഏകദിനത്തില്‍ 160 റണ്‍സ് കുറിച്ചിരിക്കുന്നത്. ഈ ലിസ്റ്റിലെ മൂന്നാമന്‍ ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. നാലു തവണയാണ് അദ്ദേഹത്തിനു ഈ നേട്ടം കൈവരിക്കാനായത്.

DAVID WARNER

ഏകദിന ലോകകപ്പില്‍ ബാറ്റിങിലെ കിങ് താന്‍ തന്നെയാണെന്നു പാകിസ്താനെതിരായ വമ്പന്‍ ഇന്നിങ്‌സിലൂടെ വാര്‍ണര്‍ അടിവരയിട്ടിരിക്കുകയാണ്. ഇതു മൂന്നാം തവണയാണ് അദ്ദേഹം ലോകകപ്പില്‍ 150 പ്ലസ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ മറ്റൊരു താരവും രണ്ടു തവണ പോലും 150ന് മുകളില്‍ നേടിയിട്ടില്ല. എന്നാല്‍ ഒരു തവണ 21 വ്യത്യസ്ത താരങ്ങള്‍ ടൂര്‍ണമെന്റില്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുമുണ്ട്.

ലോകകപ്പ് ചരിത്രത്തില്‍ ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍ താനാണെന്നു മറ്റൊരു വമ്പന്‍ ഇന്നിങ്‌സിലൂടെ വാര്‍ണര്‍ തെളിയിച്ചിരിക്കുകയാണ്. നിലവില്‍ ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്‍റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ അദ്ദേഹത്തിന്റെ പേരിലാണ്. 178 റണ്‍സുമായാണ് വാര്‍ണര്‍ തലപ്പത്തുള്ളത്. രണ്ടാമത്തെയും മൂന്നാമത്തെയും ഉയര്‍ന്ന സ്‌കോറുകളും അദ്ദേഹത്തിന്റെ പേരില്‍ തന്നെ. നേരത്തേ നേടിയ 166 റണ്‍സും ഇന്നു പാകിസ്താനെതിരേ സ്‌കോര്‍ ചെയ്ത 163 റണ്‍സുമാണ് വാര്‍ണറെ ഇതിനു സഹായിച്ചത്.

DAVID WARNER

നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികളുള്ള രണ്ടാമത്തെ താരമായും വാര്‍ണര്‍ മാറിയിരിക്കുകയാണ്. വിവിധ ഫോര്‍മാറ്റുകളിലായി 46 സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടും ഇത്ര തന്നെ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 45 സെഞ്ച്വറികളുമായി രോഹിത് ശര്‍മയും 44 സെഞ്ച്വറികളുള്ള സ്റ്റീവ് സ്മിത്തുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഈ ലിസ്റ്റിലെ ഒന്നാമന്‍ ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയാണ്. 78 സെഞ്ച്വറികളുമായി അദ്ദേഹം ബഹുദൂരം മുന്നിലാണ്.

പാകിസ്താന് 368 റണ്‍സ് വിജയലക്ഷ്യം

പാകിസ്താനു 368 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഓസീസ് ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 367 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. വാര്‍ണറെക്കൂടാതെ മിച്ചെല്‍ മാര്‍ഷും (121) ഓസീസിനായി കളിയില്‍ സെഞ്ച്വറി കുറിച്ചു. 108 ബോളില്‍ 10 ഫോറും ഒമ്പതു സിക്‌സറും ഉള്‍പ്പെടെയായിരുന്നു ഇത്.

ഓപ്പണിങ് വിക്കറ്റില്‍ വാര്‍ണര്‍- മാര്‍ഷ് സഖ്യം 259 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഒരു ഘട്ടത്തില്‍ 400നു മുകളില്‍ ഓസീസ് നേടുമെന്നു കരുതിയെങ്കിലും പാകിസ്താന്‍ കളിയിലേക്കു മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. പാകിസ്താനു വേണ്ടി ഷഹീന്‍ അഫ്രീഡി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.

പ്ലെയിങ് ഇലവന്‍

ഓസ്ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്നിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.

പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.

Story first published: Friday, October 20, 2023, 19:41 [IST]
Other articles published on Oct 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+