For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: വമ്പന്‍ സെഞ്ച്വറി, പോണ്ടിങ്ങിന്റെ റെക്കോഡ് തകര്‍ത്തു- വാര്‍ണര്‍ ഇനി സച്ചിനൊപ്പം

ഡല്‍ഹി: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും താരം സെഞ്ച്വറി പ്രകടനം നടത്തിയിരിക്കുകയാണ്. പാകിസ്താനെതിരായ സെഞ്ച്വറിക്ക് പിന്നാലെ നെതര്‍ലന്‍ഡ്‌സിനെതിരേയും തകര്‍പ്പന്‍ സെഞ്ച്വറിയാണ് വാര്‍ണര്‍ അടിച്ചെടുത്തിരിക്കുന്നത്. 97 പന്തുകള്‍ നേരിട്ട് 103 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതോടെ വമ്പന്‍ റെക്കോഡിലേക്കും വാര്‍ണര്‍ എത്തിയിരിക്കുകയാണ്.

ഏകദിന ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ഓസ്‌ട്രേലിയക്കാരനെന്ന വമ്പന്‍ റെക്കോഡാണ് വാര്‍ണര്‍ സ്വന്തം പേരിലാക്കിയത്. 48 വര്‍ഷത്തെ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഓസീസിന്റെ ലോകകപ്പ് സെഞ്ച്വറി വേട്ടക്കാരിലെ ഒന്നാമനെന്ന സ്ഥാനത്തേക്കാണ് വാര്‍ണര്‍ നടന്നുകയറിയിരിക്കുന്നത്. അഞ്ച് സെഞ്ച്വറികള്‍ നേടിയ റിക്കി പോണ്ടിങ്ങിനെയാണ് വാര്‍ണര്‍ മറികടന്നിരിക്കുന്നത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കും വാര്‍ണറെത്തി.

ആറ് സെഞ്ച്വറികള്‍ നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പമാണ് നിലവില്‍ വാര്‍ണറുള്ളത്. ഒരു സെഞ്ച്വറി കൂടി നേടാനായാല്‍ ഏഴ് സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ വമ്പന്‍ റെക്കോഡിനൊപ്പമെത്താന്‍ വാര്‍ണര്‍ക്കാവും. റിക്കി പോണ്ടിങ്ങും കുമാര്‍ സംഗക്കാരയും അഞ്ച് സെഞ്ച്വറികള്‍ വീതമാണ് നേടിയത്. ഇവരെ മറികടക്കാന്‍ വാര്‍ണര്‍ക്കായി. ഇത്തവണത്തേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് നേരത്തെ തന്നെ വാര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

തന്റെ അവസാന ഏകദിന ലോകകപ്പിനെ ആഘോഷമാക്കുന്ന പ്രകടനമാണ് ഇടം കെയന്‍ ഓപ്പണര്‍ കാഴ്ചവെക്കുന്നത്. ശേഷിക്കുന്ന മത്സരങ്ങളിലും ഇതേ പ്രകടനം ആവര്‍ത്തിച്ച് രോഹിത്തിന്റെ റെക്കോഡ് തകര്‍ക്കാന്‍ വാര്‍ണര്‍ക്ക് സാധിക്കുമോയെന്നത് കണ്ടറിയാം. 22 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് 7 സെഞ്ച്വറിയിലേക്കെത്തിയത്. 23 ഇന്നിങ്‌സില്‍ നിന്നാണ് വാര്‍ണര്‍ ആറാം സെഞ്ച്വറി നേടിയത്. എന്നാല്‍ 44 ഇന്നിങ്‌സാണ് ആറ് സെഞ്ച്വറിയിലേക്കെത്താന്‍ സച്ചിനുവേണ്ടിവന്നത്.

david warner

ഇത് പരിഗണിക്കുമ്പോള്‍ ലോകകപ്പിലെ സെഞ്ച്വറി വേട്ടക്കാരില്‍ സച്ചിന് മുകളില്‍ വാര്‍ണര്‍ക്ക് സ്ഥാനം നല്‍കാം. നിലവിലെ താരങ്ങളില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്നവരെന്ന റെക്കോഡില്‍ തന്റെ സ്ഥാനം മെച്ചപ്പെടുത്താനും വാര്‍ണര്‍ക്ക് സാധിച്ചിരിക്കുകയാണ്. 78 സെഞ്ച്വറികളുമായി വിരാട് കോലിയാണ് തലപ്പത്ത്. 48 സെഞ്ച്വറികളാണ് വാര്‍ണറുടെ പേരിലുള്ളത്.

ഇംഗ്ലണ്ടിന്റെ ജോ റൂട്ട് 46 സെഞ്ച്വറിയും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 45 സെഞ്ച്വറിയും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്് 44 സെഞ്ച്വറിയും ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ 41 സെഞ്ച്വറിയും നേടിയിട്ടുണ്ട്. 41, 13, 11, 163, 103 എന്നിങ്ങനെയാണ് വാര്‍ണറുടെ പേരിലുള്ളത്. നിലവില്‍ ഇത്തവണത്തെ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും വാര്‍ണര്‍ക്കായി. സെമി സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ഓസ്‌ട്രേലിയക്ക് ജയിക്കേണ്ടതായുണ്ട്.

അതുകൊണ്ടുതന്നെ വാര്‍ണറുടെ മികവ് ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നു. വരുന്ന മത്സരങ്ങളിലും ഇതേ മികവ് കാട്ടാന്‍ വാര്‍ണര്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ന്യൂസീലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും ഓസീസീന് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വാര്‍ണര്‍ ഇതേ ഫോം തുടരേണ്ടത് അത്യാവശ്യമാണ്. 150 ഏകദിന ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ ശിഖര്‍ ധവാന്റെ റെക്കോഡ് മറികടക്കാനും വാര്‍ണര്‍ക്ക് സാധിച്ചിട്ടുണ്ട്.

6422 റണ്‍സാണ് ധവാന്റെ പേരിലുണ്ടായിരുന്നത്. ഇതിനെ മറികടക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചു. 7032 റണ്‍സുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല തലപ്പത്ത് നില്‍ക്കുമ്പോള്‍ നിലവിലെ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡീകോക്ക് രണ്ടാമനായുണ്ട്. വിരാട് കോലി 6537 റണ്‍സാണ് നേടിയത്. ആദ്യ രണ്ട് മത്സരവും തോറ്റ ശേഷം ശക്തമായ തിരിച്ചുവരവാണ് ഓസീസ് ലോകകപ്പില്‍ കാഴ്ചവെക്കുന്നത്.

Story first published: Wednesday, October 25, 2023, 17:48 [IST]
Other articles published on Oct 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+