For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യക്കു കടുപ്പം, കമ്മിന്‍സ് മണ്ടത്തരം കാണിക്കും! പ്രവചനവുമയി ജ്യോതിഷി

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പിലെ കിരീടപ്പോരിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ഇന്ത്യന്‍ ജ്യോതിഷി രംഗത്ത്. ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ ഭൂരിഭാഗവും കൃത്യമായി പ്രവചിച്ച് ആരാധകരുടെ വിശ്വാസം നേടിയെടുത്ത ഇന്ത്യന്‍ ജ്യോതിഷിയായ സുമിത് ബജാജിന്റേതാണ് പ്രവചനം. നാളെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് പകലും രാത്രിയുമായി നടക്കാനിരിക്കുന്ന സൂപ്പര്‍ ഫൈനലില്‍ ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കുന്നത്.

എക്‌സിലൂടെയാണ് സുമിത് ബജാജ് ഫൈനലിനെപ്പറ്റി വളരെ പ്രധാനപ്പെട്ട ചില പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും കടുപ്പമേറിയ മല്‍സരം ഓസ്‌ട്രേലിയയുമായുള്ള ഫൈനല്‍ തന്നെയായിരിക്കുമെന്നു അദ്ദേഹം പ്രവചിക്കുന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ഭാഗത്തു നിന്നും വലിയൊരു അബദ്ധം ഫൈനലില്‍ സംഭവിക്കും. താന്‍ എടുത്ത തീരുമാനത്തിന്റെ പേരില്‍ അദ്ദേഹത്തിനു പിന്നീട് പശ്ചാത്തപിക്കേണ്ടിയും വരുമെന്നും ജ്യോതിഷി പറയുന്നു.

ROHIT CUMMINS

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും കടുപ്പമേറിയ മല്‍സരം ഫൈനലായിരിക്കുമെങ്കിലും അതു ജയിക്കാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും കഴിയുമെന്നാണ് സുമിത് ബജാജ് പ്രവചിച്ചിരിക്കുന്നത്. നാളെ നടക്കാനിരിക്കുന്ന ഫൈനലില്‍ ജയിച്ച് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഫൈനലിലെ ചില പ്രധാനപ്പെട്ട ഓവറുകളെക്കുറിച്ചും ജ്യോതിഷി പ്രവചിച്ചിട്ടുണ്ട്.

വൈകീട്ട് 3.10നും 5.15നും ഇടയിലുള്ള സമയത്തു മല്‍സരത്തില്‍ ചില നിര്‍ണായകമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. 3 3.01, 3.10, 3.24, 3.25, 3.59, 4.15, 4.25, 4.455, 5.05, 5.09, 5.15 എന്നീ സമയങ്ങള്‍ ഫൈനലില്‍ വളരെ പ്രധാനപ്പെട്ടതാണെന്നു ജ്യോതിഷി പ്രവചിച്ചു. ഫൈനലിലെ പ്രധാനപ്പെട്ട ഓവറുകള്‍ 19, 20-27, 30-31 ഓവറുകളായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും വീണ്ടും മുഖാമുഖം വന്നത്. അവസാനമായി ഇതു സംഭവിച്ചത് 2003ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു. അന്നു സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് റിക്കി പോണ്ടിങ് നയിച്ച ഓസ്‌ട്രേലിയ കപ്പുയര്‍ത്തുകയായിരുന്നു.

ജൊഹാനസ്ബര്‍ഗില്‍ നടന്ന കലാശക്കളിയില്‍ 125 റണ്‍സിന്റെ വിജയമാണ് ഓസീസ് ആഘോഷിച്ചത്. അന്നത്തെ പരാജയത്തിന്റെ മുറിവുണക്കാനുള്ള അവസരമാണ് ഇപ്പോഴത്തെ ടീമിനു ലഭിച്ചിരിക്കുന്നത്. അന്നു ടീമിന്റെ ഭാഗമായിരുന്നു ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് ഇത്തവണ ടീമിന്റെ മുഖ്യ പരിശീലകന്‍ കൂടിയാണ്.

ROHIT DRAVID

ഒരുപക്ഷെ കോച്ചെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ദ്രാവിഡിന്റെ അവസാനത്തെ മല്‍സരം കൂടിയായിരിക്കും ഇത്. കാരണം ദേശീയ ടീമുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ ഈ ലോകകപ്പോടെ അവസാനിക്കുകയാണ്. ദ്രാവിഡുമായുള്ള കരാര്‍ ബിസിസിഐ നീട്ടുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തയില്ല.

കരാര്‍ പുതുക്കാന്‍ ബിസിസിഐ തീരുമാനിച്ചാലും അദ്ദേഹം ഈ റോളില്‍ തുടരാന്‍ തയ്യാറാവുമോയെന്ന കാര്യവും കണ്ടുതന്നെ അറിയണം. 2021ലെ ടി20 ലോകകപ്പിനു ശേഷമാണ് കരാറിനു ശേഷം പടിയിറങ്ങിയ രവി ശാസ്ത്രിയുടെ പകരക്കാരനായി ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കു വന്നത്.

അതേസമയം, ഫൈനലിലേക്കു വന്നാല്‍ കളിച്ച 10 മല്‍സരങ്ങളിലും ജയിച്ച് രാജകീയമായിട്ടാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. മറുഭാഗത്തു ഓസീസിന്റെ തുടക്കം പാളിയിരുന്നു. ആദ്യത്തെ രണ്ടു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ കളിച്ച രണ്ടു മല്‍സരങ്ങളും തോറ്റ അവര്‍ അവസാന സ്ഥാനക്കാരായിരുന്നു. എന്നാല്‍ അതിനു ശേഷം തുടര്‍ച്ചയായി എട്ടു ജയങ്ങളുമായി ഓസീസ് ഫൈനലില്‍ ഇടം പിടിക്കുകയായിരുന്നു.

Story first published: Saturday, November 18, 2023, 16:00 [IST]
Other articles published on Nov 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+