ഇന്ത്യയില്‍ ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുയാണ് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. കൂടാതെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവാന്‍ സാധ്യതയുള്ള രണ്ടു താരങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈയാഴ്ചയായിരുന്നു ഏകദിന ലോകകപ്പിന്റെ മല്‍സരക്രമവും വേദികളുമെല്ലാം പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ അഞ്ചിനു ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലാണ് ഉദ്ഘാടന മല്‍സരം. 2019ലെ കഴിഞ്ഞ കലാശക്കളിയുടെ റീപ്ലേ കൂടിയാണിത്. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് ലോകകപ്പുമായി ബന്ധപ്പെടുള്ള ചോദ്യങ്ങള്‍ക്കു ഗെയ്ല്‍ മറുപടി നല്‍കിയത്. ആതിഥേയരായ ഇന്ത്യയുടെ നിര്‍ണായക താരമായി മാറാനിടയുള്ള രണ്ടു പേര്‍ ആരൊക്കെയാവുമെന്ന ചോദ്യത്തിനു സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മധ്യനിരയിലെ തീപ്പൊരി ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവരുടെ പേരുകളാണ് ഗെയ്ല്‍ മറുപടി നല്‍കിയത്.

തീര്‍ച്ചയായും ഒരാള്‍ ബുംറ തന്നെയായിരിക്കും. അദ്ദേഹം ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ തിരികെയെത്തുമെന്നു എനിക്കുറപ്പാണ്. ഇന്ത്യുടെ മറ്റൊരു നിര്‍ണായക താരം സൂര്യകുമാര്‍ യാദവായിരിക്കുമെന്നും വിന്‍ഡീസ് ഇതിഹാസം വ്യക്തമാക്കി. ലോകകപ്പില്‍ കിരീട ഫേവറിറ്റുകള്‍ ആരായിരിക്കുമെന്ന ചോദ്യത്തിനു അതു തനിക്കറിയില്ലെന്നായിരുന്നു ഗെയ്‌ലിന്റെ മറുപടി. ആരായിരിക്കും ഇത്തവണ കിരീട ഫേവറിറ്റുകളെന്നു എനിക്കറിയില്ല.
എങ്കിലും ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് ആരൊക്കെ സെമി ഫൈനലിലെത്തുമെന്നു ഞാന്‍ പറയാം. ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കൊപ്പം നാലാമത്തെ ടീമായി ഓസ്‌ട്രേലിയയും സെമിയിലെത്തുമെന്നാണ് ഞാന്‍ കരുതുന്നത്. ന്യൂസിലാന്‍ഡിന്റെ പേര് ഞാന്‍ പറയാറുണ്ട്. പക്ഷെ ഇത്തവണ ഓസ്‌ട്രേലിയയെയാണ് താന്‍ തിരഞ്ഞെടുക്കുകയെന്നും ഗെയ്ല്‍ വിശദമാക്കി.
ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ അവസാനത്തെ ലോകകപ്പായിരിക്കും ഇതെന്നു ഞാന്‍ കരുതുന്നില്ല. ഒരു ലോകകപ്പില്‍ കൂടി അദ്ദേഹം കളിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇത്തവണ ഇന്ത്യക്കു മികച്ച കിരീട സാധ്യത തന്നെയുണ്ട്. നാട്ടിലാണ് കളിക്കുന്നത് എന്നതും ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുന്ന കാര്യമാണ്. അതിനാല്‍ തന്നെ വളരെയധികം രസകരമായ ലോകകപ്പ് തന്നെയായിരിക്കും ഇത്.
ഇന്ത്യ ഏതു ടീമിനെയായിരിക്കും ലോകകകപ്പിനായി തിരഞ്ഞെടുക്കുകയെന്നു കാണാന്‍ നമ്മളെല്ലാം ആഗ്രഹിക്കുന്നു. ഒരുപാട് പേര്‍ അവസരത്തിനായി ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ മുട്ടുന്നുണ്ട്. ടൂര്‍ണമെന്റ് നാട്ടിലായതിനാല്‍ ഇന്ത്യ എല്ലായ്‌പ്പോഴും ഫേവറിറ്റുകളുടെ നിരയിലുണ്ടായിരിക്കും. അതുകൊണ്ടു തന്നെ ഇക്കാര്യം ഇന്ത്യന്‍ ടീമിനുമേല്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും ഗെയ്ല്‍ ചൂണ്ടിക്കാട്ടി.

ലോകം കാത്തിരിക്കുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് പോരാട്ടം ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ആഷസ് ടെസ്റ്റ് പരമ്പരയേക്കാള്‍ വലുതാണെന്നു ഗെയ്ല്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 15നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ലോക ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നറിയപ്പെടുന്ന ഇന്ത്യ- പാക് പോരാട്ടം അരങ്ങേറുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം ആഷസിനേക്കാള്‍ വലുത് തന്നെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ലക്ഷക്കണക്കിനു ആളുകളായിരിക്കും ഈ മല്‍സരം കാണുന്നത്. എന്തായിരിക്കും സംഭവിക്കുകയെന്നു നമുക്കു കാത്തിരുന്നു കാണാമെന്നും ഗെയ്ല്‍ വ്യക്തമാക്കി.
വിരാട് കോലിയുമായി ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവെ വളര്‍ന്നുവന്ന സൗഹൃദത്തെക്കുറിച്ചും ഗെയ്ല്‍ മനസ്സ് തുറന്നു. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാനും വിരാടും തമ്മിലുള്ള സൗഹൃദം വളരെ വലുതാണ്. ഡ്രസിങ് റൂമില്‍ അദ്ദേഹത്തെപ്പോലെയൊരാള്‍ ഉള്ളത്.
നല്ലതാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ആര്‍സിബിയില്‍ ഞാനും വിരാടും തമ്മില്‍ ഒരുപാട് സെഞ്ച്വറി കൂട്ടുകെട്ടുകളിലും പങ്കായിയായിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍ നല്ല അടുപ്പമാണ് ഇപ്പോഴുമുള്ളത്. വിരാട് വളരെ നല്ല വ്യക്തിയാണെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.