For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഫൈനലില്‍ തോറ്റു, ഇന്ത്യ എവിടെ മാറണം? ഇവരെ ആദ്യം പുറത്താക്കണം

അഹമ്മദാബാദ്: 2011ന് ശേഷം വീണ്ടുമൊരു ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ അലമാരയിലെത്തിക്കുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ കണ്ണീരിലാഴ്ത്തി ഓസ്‌ട്രേലിയ ആറാം ലോകകപ്പ് നേടിയിരിക്കുകയാണ്. ശക്തമായ താരനിരയുമായി തോല്‍വി അറിയാതെ ഫൈനലിലെത്തിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് സന്ദര്‍ശകരായ ഓസ്‌ട്രേലിയ നാണംകെടുത്തിയത്. ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാട്ടാന്‍ സാധിക്കും.

എന്തായാലും ഇത്തവണത്തെ തോല്‍വിയോടെ പല മാറ്റങ്ങളും ഇന്ത്യയുടെ ഏകദിന ടീമില്‍ പ്രതീക്ഷിക്കാം. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് മാറുമെന്നതാണ് എടുത്തു പറയേണ്ടത്. ഈ ലോകകപ്പോടെ അദ്ദേഹത്തിന്റെ കരാര്‍ കാലാവധി അവസാനിച്ചു. ഇനി കരാര്‍ പുതുക്കില്ലെന്ന് ദ്രാവിഡ് സൂചനയും നല്‍കിയിട്ടുണ്ട്. അടുത്ത ടി20 ലോകകപ്പും ഏകദിന ലോകകപ്പും വിദേശത്താണ്.

അതുകൊണ്ടുതന്നെ ഇന്ത്യ വിദേശ പരിശീലകനെ കൊണ്ടുവരാനുള്ള സാധ്യതയാണ് കൂടുതല്‍. ഇന്ത്യയെ കുറച്ച് കാലങ്ങളായി ഇന്ത്യന്‍ പരിശീലകര്‍ തന്നെയാണ് പരിശീലിപ്പിക്കുന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യ വിദേശ പരിശീലകന് അവസരം നല്‍കുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. അത് ആരാവുമെന്നത് കാത്തിരുന്ന് കണ്ടറിയണം. രണ്ടാമത്തെ കാര്യം നായകസ്ഥാനം രോഹിത്തിന് ഒഴിയേണ്ടി വന്നേക്കും. ഇതിനോടകം രോഹിത്തിനെതിരേ വിമര്‍ശനം ശക്തമായിട്ടുണ്ട്.

രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍ എന്നിവരിലൊരാളെ ഇന്ത്യ ഏകദിന ടീമിന്റെ നായകനാക്കിയേക്കും. ഹാര്‍ദിക് ടി20യിലും രാഹുല്‍ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളിലും നായകനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇന്ത്യ ഇതുവരെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടില്ല. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ ഇതിന് നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലും നയിക്കാന്‍ പറ്റിയ ഒരു താരം രോഹിത്തിന് ശേഷം ആരാണെന്നത് വലിയ ചോദ്യമാണ്.

india, cricket

മറ്റൊരു മാറ്റം വരേണ്ടത് ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തിലാണ്. ഇന്ത്യയുടെ ഏറെ നാളായുള്ള ഏറ്റവും വലിയ ദൗര്‍ബല്യം പന്തെറിയാന്‍ അറിയാവുന്ന ബൗളര്‍മാരില്ലെന്നതാണ്. സച്ചിന്‍, സെവാഗ്, ഗാംഗുലി, യുവരാജ്, റെയ്‌ന എന്നിവരെല്ലാം പന്തെറിയാന്‍ സാധിക്കുന്ന മികച്ച ബാറ്റ്‌സ്മാന്‍മാരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം താരങ്ങള്‍ ഇന്ത്യന്‍ ടീമിലില്ല. ഇന്ത്യ ഭാവിയിലേക്ക് ഇത്തരം താരങ്ങളെ വളര്‍ത്തണം. തിലക് വര്‍മ ഇതിന് പറ്റിയ താരമാണ്.

ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലക് വര്‍മ ഈ റോള്‍ നന്നായി ചെയ്യാന്‍ കെല്‍പ്പുള്ളവനാണ്. ഇത്തരം കൂടുതല്‍ താരങ്ങളെ ഇന്ത്യ കണ്ടെത്തി വളര്‍ത്തണം. മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവവും ഇന്ത്യന്‍ ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നു. ഹാര്‍ദിക് മാറി നില്‍ക്കുമ്പോള്‍ പകരം ഈ റോളില്‍ ആരുമില്ല. ശാര്‍ദ്ദുല്‍ ടാക്കൂറിനെ മികച്ച ഓള്‍റൗണ്ടറെന്ന് വിളിക്കുക പ്രയാസം. അതുകൊണ്ടുതന്നെ ഓള്‍റൗണ്ടര്‍മാരെ കണ്ടെത്താന്‍ ഇന്ത്യ തയ്യാറാവണം.

ഇന്ത്യയുടെ ബൗളര്‍മാരില്‍ ബാറ്റുചെയ്യാന്‍ കഴിവുള്ള ആരുമില്ല. ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ശേഷം ബാക്കിയുള്ളവര്‍ ഫ്രീ വിക്കറ്റാണെന്ന് പറയാം. ഇന്ത്യ ബാറ്റുചെയ്യാന്‍ കഴിവുള്ള ബൗളര്‍മാരെ കണ്ടെത്തി വളര്‍ത്താനും ശ്രമിക്കേണ്ടതായുണ്ട്. ഓപ്പണിങ്ങിലേക്ക് യശ്വസി ജയ്‌സ്വാളിനേയും മധ്യനിരയിലേക്ക് റുതുരാജ് ഗെയ്ക്‌വാദിനേയും ഫിനിഷര്‍ റോളിലേക്ക് റിങ്കു സിങ്ങിനേയും ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരണം. ഇന്ത്യക്ക് ഏറ്റവും അത്യാവശ്യം ഓള്‍റൗണ്ടര്‍മാരാണ്.

അഞ്ച് ബൗളര്‍മാരെ മാത്രം ഉപയോഗിച്ച് തന്ത്രം മെനയുക എത്ര വലിയ നായകനായാലും പ്രയാസമാണ്. ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് സംഭവിച്ചത് ഇതാണ്. ഓസ്‌ട്രേലിയ ഏഴ് ബൗളര്‍മാരെ ഉപയോഗിച്ച് തന്ത്രം മെനഞ്ഞപ്പോള്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരിലേക്കൊതുങ്ങി. ഒരു എക്‌സ്ട്രാ പേസറുടെ അഭാവം ഫൈനലില്‍ ഇന്ത്യയെ നന്നായി ബാധിച്ചു. ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് എത്രത്തോളം വലിയ തിരിച്ചടിയാണെന്നത് ഫൈനലിലാണ് വ്യക്തമായത്.

അടുത്ത ലോകകപ്പിന് മുമ്പ് ഇന്ത്യ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മികച്ച താരങ്ങളെ കണ്ടെത്തി വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അല്ലാത്ത പക്ഷം വീണ്ടും ലോകകപ്പുകളില്‍ തുടര്‍ തോല്‍വികള്‍ ഇന്ത്യക്ക് നേരിടേണ്ടി വന്നേക്കും.

Story first published: Monday, November 20, 2023, 14:45 [IST]
Other articles published on Nov 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+