Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സിംഗിളിനു പകരം ഡബിള്‍, ക്യാച്ചും കൈവിടും! ഇവരുടെ ഫീല്‍ഡിങ് മോശം, മെച്ചപ്പെട്ടേ തീരൂ

ആധുനിക ക്രിക്കറ്റില്‍ ബാറ്റിങ്, ബൗളിങ് എന്നിവ പോലെ തന്നെ ഫീല്‍ഡിങിനും വലിയ പ്രാധാന്യമാണുള്ളത്. ഫീല്‍ഡിങില്‍ ഒരൊറ്റ മികച്ച പ്രകടനം മല്‍സരഫലം തന്നെ മാറ്റിയേക്കും. ഒരു തകര്‍പ്പന്‍ ക്യാച്ചോ, റണ്ണൗട്ടോ മല്‍സരത്തിലുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണ്. അതുകൊണ്ടു തന്നെ ഓരോ ടീമിലെയും 11 പേരും ഫീല്‍ഡിങ് നിലവാരം മെച്ചപ്പെടുത്തുന്നതിനായി പരസ്പരം മല്‍സരിക്കുന്നതായി നമുക്കു കാണാന്‍ സാധിക്കും. ടീം ഇന്ത്യയും ഫീല്‍ഡിങില്‍ വളരെയേറേ മുന്നോട്ടു പോയ്ക്കഴിഞ്ഞു.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഐസിസിയുടെ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. ഈ ടൂര്‍ണമെന്റില്‍ ബാറ്റിങ്, ബൗളിങ് എന്നിവയ്‌ക്കൊപ്പം ഫീല്‍ഡിങില്‍ കൂടി മികവ് പുലര്‍ത്തിയാല്‍ മാത്രമേ ലോക കിരീടമെന്ന ഇന്ത്യയുടെ മോഹം പൂവണിയുകയുള്ളൂ. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ചാംപ്യന്‍മാരായതിനു ശേഷം ആദ്യ കിരീടമാണ് ഇന്ത്യ ഇത്തവണ സ്വപ്‌നം കാണുന്നത്. 2013നു ശേഷം ഐസിസി ട്രോഫി നേടിയിട്ടില്ലെന്ന ചീത്തപ്പേര് ഇന്ത്യക്കു തീര്‍ക്കുകയും വേണം.

KULDEEP YADAV

ലോകകപ്പിനായി ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെടുന്ന താരങ്ങളില്‍ ചിലര്‍ ഫീല്‍ഡിങില്‍ ശരാശരിക്കും താഴെയാണെന്നു കാണാന്‍ സാധിക്കും. അവര്‍ ഫീല്‍ഡിങ് കൂടുതല്‍ മെച്ചപ്പെടുത്തിയെങ്കില്‍ മാത്രമേ ലോകകപ്പില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാവുകയുള്ളൂ. ടൂര്‍ണമെന്റിനു മുമ്പ് ഫീല്‍ഡിങ് നിലവാരം ഉയര്‍ത്തേണ്ട ഇന്ത്യയുടെ മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ആദ്യത്തെയാള്‍ ചൈനാമാന്‍ സ്പന്നറെന്നറിയപ്പെടുന്ന യുവ താരം കുല്‍ദീപ് യാദവാണ്. അദ്ദേഹത്തിന്റെ ബൗളിങ് മിടുക്കിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. പക്ഷെ ഫീല്‍ഡിങില്‍ കുല്‍ദീപിന്റെ പ്രകടനം ടീമിനു തലവേദന തന്നെയാണ്. ക്യാച്ചുകളെടുക്കുന്ന കാര്യത്തിലും സര്‍ക്കിളിനകത്തു ഫീല്‍ഡ് ചെയ്യുന്നതിലും അദ്ദേഹം ഇനിയുമേറെ മെച്ചപ്പെടേണ്ടതുണ്ട്.

കുല്‍ദീപിന്റെ പിഴവുകള്‍ കാരണം പലപ്പോഴും ടീമിനു നിര്‍ണായക റണ്‍സും നേരത്തേ വഴങ്ങേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ തന്നെ ലോകകപ്പിനു മുമ്പ് കുല്‍ദീപ് ഫിറ്റ്‌നസ് നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനും ഇതു വഴി ഫീല്‍ഡിങിലും കൂടുതല്‍ ചടുലത കൊണ്ടു വരാനും ശ്രമിക്കേണ്ടത് ആവശ്യമാണ്.

മറ്റൊരു ലെഗ് സ്പിന്നറായ യുസ്വേന്ദ്ര ചഹലാണ് ഇന്ത്യന്‍ ടീമിലെ മറ്റൊരു മോശം ഫീല്‍ഡര്‍. വിക്കറ്റുകളെടുക്കാനുള്ള ശേഷിയും തന്ത്രങ്ങള്‍ മെനയുന്നതിലുള്ള കഴിവും കൊണ്ട് ചഹല്‍ വളരെ അപകടകാരിയായ ബൗളറാണെന്നതില്‍ സംശയമില്ല. പക്ഷെ ഫീല്‍ഡിങില്‍ പലപ്പോഴും ചോരുന്ന കൈകളാണ് അദ്ദേഹത്തിനുള്ളത്. ഫീല്‍ഡിങില്‍ ചഹല്‍ പതറുന്നതായി നമ്മള്‍ നേരത്തേ കണ്ടിട്ടുള്ളതുമാണ്.

YUZVENDRA CHAHAL

ഗ്രൗണ്ട് ഫീല്‍ഡിങിനൊപ്പം ക്യാച്ചിങും ചഹല്‍ മെച്ചപ്പെടുത്തിയേ തീരൂ. ഈ രണ്ടിലും താരത്തിന്റെ പ്രകടനം അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതല്ല. അതിനാല്‍ ലോകകപ്പിനു മുമ്പ് ബൗളിങിനൊപ്പം നെറ്റ്‌സില്‍ ഫീല്‍ഡിങിനു വേണ്ടിയും ചഹല്‍ കൂടുതല്‍ സമയം ചെലവഴിക്കണം. ലോകകപ്പില്‍ ഫീല്‍ഡിങില്‍ സംഭവിക്കുന്ന പിഴവുകള്‍ ഒരിക്കലും പൊറുക്കാവുന്ന കാര്യവുമല്ല.

പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ ഷമിയാണ് ലോകകപ്പിനു മുമ്പ് ഫീല്‍ഡിങ് മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ട മൂന്നാമത്തെ താരം. ന്യൂബോളും പഴയ ബോളും ഒരുപോലെ നന്നായി എറിയാന്‍ ശേഷിയുളള ബൗളറാണ് ഷമി. ബാറ്റിങിലും ചില മോശമല്ലാത്ത പ്രകടനങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തിട്ടുണ്ട്.

പക്ഷെ ഫീല്‍ഡിങില്‍ ഷമി പലപ്പോഴും നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ ഗ്രൗണ്ട് ഫീല്‍ഡിങും ക്യാച്ചിങുമെല്ലാം ശരാശരിയിലൊതുങ്ങുന്നതാണ്. ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ ഫീല്‍ഡിങില്‍ ഷമി കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Saturday, July 29, 2023, 19:57 [IST]
Other articles published on Jul 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+