World Cup 2023: അത് സംഭവിച്ചിരിക്കുന്നു, ലോകകപ്പ് കിരീടം ഇന്ത്യക്ക് തന്നെ! കണക്ക് വൈറല്‍
ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒക്ടോബര്‍ 5നാണ് വിശ്വകിരീട പോരാട്ടം ആരംഭിക്കുന്നത്. അവസാന ലോകകപ്പ് ഫൈനല്‍ ഓര്‍മ്മപ്പെടുത്തി ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് മത്സരത്തോടെയാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ഇത്തവണ ആതിഥേയരെന്ന നിലയില്‍ ഇന്ത്യ വലിയ കിരീട പ്രതീക്ഷയിലാണ്. ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി.
ഇന്ത്യന്‍ താരങ്ങളെല്ലാം ഗംഭീര ഫോമില്‍ തുടരുമ്പോള്‍ ഇത്തവണ വലിയ പ്രതീക്ഷയാണ് ടീമിനുള്ളത്. ഇത്തവണ ഒട്ടുമിക്ക ടീമിനൊപ്പവും മികച്ച താരനിരയുണ്ട്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നീ ടീമുകളെല്ലാം ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരുടേതാണ്. എന്നാല്‍ ഇത്തവണ ഇന്ത്യ തന്നെ കപ്പ് നേടും. ഇത് പറയാന്‍ ഒരു പ്രധാന കാരണമുണ്ട്. അതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അത് എന്താണെന്ന് പരിശോധിക്കാം.
2015ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയ ആതിഥേയരായപ്പോള്‍ ഓസീസാണ് കപ്പടിച്ചത്. കൂടാതെ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തും ഓസ്‌ട്രേലിയയായിരുന്നു. ഒന്നാം സ്ഥാനക്കാരായെത്തി ലോകകപ്പില്‍ മുത്തമിടാന്‍ ടീമിനായി. 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടാണ് കിരീടം നേടിയത്. ആതിഥേയരായത് ഇംഗ്ലണ്ടായിരുന്നു എന്ന് മാത്രമല്ല ഏകദിന റാങ്കിങ്ങിലും ടീം തലപ്പത്തായിരുന്നു. ഇത്തവണ ആതിഥേയരാവുന്നത് ഇന്ത്യയാണ്.
കൂടാതെ ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് മത്സരവും ജയിച്ചതോടെ ഏകദിന ലോകകപ്പ് ആരംഭിക്കുമ്പോഴേക്കും ഇന്ത്യ തന്നെയായിരിക്കും റാങ്കിങ്ങില്‍ തലപ്പത്തുണ്ടാവുകയെന്ന് ഉറപ്പായിരിക്കുകയാണ്. അവസാന രണ്ട് ലോകകപ്പിലെ ജേതാക്കളെ പരിശോധിക്കുമ്പോള്‍ അവര്‍ ആതിഥേയരും ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളവരുമായിരുന്നു. ഈ രീതി നോക്കുമ്പോള്‍ ഇന്ത്യ തന്നെ ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ചാമ്പ്യന്മാരാവും.

ഇത്തവണ എല്ലാ കാര്യങ്ങളും ഇന്ത്യക്ക് അനുകൂലമാണ്. എല്ലാ താരങ്ങളും ഫോമിലാണെന്നതാണ് വലിയ പ്ലസ് പോയിന്റ്. ആരെയൊക്കെ കളിപ്പിക്കണമെന്നതാണ് ഇപ്പോള്‍ ടീം മാനേജ്‌മെന്റിന് മുന്നിലെ വലിയ തലവേദന. ശുബ്മാന്‍ ഗില്‍, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരോടൊപ്പം സൂര്യകുമാര്‍ യാദവും ഫോമിലേക്കെത്തി. ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനത്തിലും തകര്‍പ്പന്‍ പ്രകടനമാണ് സൂര്യകുമാര്‍ കാഴ്ചവെച്ചിരിക്കുന്നത്.
ബൗളിങ് നിരയും മിന്നും ഫോമില്‍. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ന്യൂബോളില്‍ വിറപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ കസറുന്നു. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ സ്പിന്‍ വജ്രായുധങ്ങള്‍. ആര്‍ അശ്വിന്റെ തിരിച്ചുവരവ് ഇന്ത്യയുടെ സ്പിന്‍ നിരയിലെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതാണ്. ഏകദിന ലോകകപ്പ് ടീമില്‍ ഇന്ത്യ വലം കൈയന്‍ സ്പിന്നറെ ഉള്‍പ്പെടുത്തിയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ അശ്വിനെ ഇന്ത്യ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടാണുള്ളത്. ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് അശ്വിന്‍ കാഴ്ചവെക്കുന്നത്. രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ അശ്വിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ശാര്‍ദ്ദുല്‍ ടാക്കൂര്‍ പുറത്തായേക്കുമെന്നാണ് വിവരം. കൂട്ടുകെട്ട് പൊളിക്കാന്‍ മിടുക്കനാണെങ്കിലും തല്ലുകൊള്ളിയായ ബൗളറാണ് ശാര്‍ദ്ദുല്‍.
അതുകൊണ്ടുതന്നെ ശാര്‍ദ്ദുലിനെ മാറ്റി പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. 28ാം തീയ്യതിവരെ ലോകകപ്പ് ടീമില്‍ മാറ്റം വരുത്താന്‍ അവസരമുണ്ട്. ആര്‍ അശ്വിന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരെ ടീമിലേക്ക് പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് സഞ്ജു സാംസണെ ഉള്‍പ്പെടുത്തുമോയെന്നതും കണ്ടറിയണം. എന്തായാലും നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം കിരീട പ്രതീക്ഷ സജീവമാക്കുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications