For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അര്‍ജുന്‍ ഇന്ത്യന്‍ ടീമിലെത്തുമോ? ഒരു കാര്യം സംഭവിക്കണം!

നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ഹോം ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനൊപ്പം അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അരങ്ങേറിയിരുന്നു. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന ലേബലില്ല, മറിച്ച് ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളായിരുന്നു 23കാരനു അരങ്ങറ്റത്തിനു വഴിയൊരുക്കിയത്.

ഇടംകൈയന്‍ മീഡിയം പേസര്‍ മാത്രമല്ല ഓള്‍റൗണ്ടര്‍ കൂടിയാണ് അര്‍ജുന്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മാച്ചിലൂടെയായിരുന്നു താരം ഐപിഎല്ലില്‍ അരങ്ങേറിയത്. ന്യൂബോള്‍ കൊണ്ട് രണ്ടോവറുകളെറിഞ്ഞ അര്‍ജുന്‍ 17 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

ARJUN TENDULKAR

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള അടുത്ത മാച്ചിലും ന്യൂബോള്‍ കൊണ്ട് രണ്ടോവറുകള്‍ അര്‍ജുന്‍ തുടക്കത്തില്‍ എറിഞ്ഞു. അവസാന ഓവറില്‍ ഹൈദരാബാദിനു ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ജുനെക്കൊണ്ട് ഒരു ചൂതാട്ടം നടത്തിയിരുന്നു. രണ്ടു വിക്കറ്റുകളായിരുന്നു എസ്ആര്‍എച്ചിന്റെ പക്കലുണ്ടായിരുന്നത്.

രോഹിത്തിന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറത്തെ പ്രകടനമായിരുന്നു അര്‍ജുന്‍ കാഴ്ചവച്ചത്. യോര്‍ക്കറുകളും വൈഡ് യോര്‍ക്കറുകളും വളരെ നന്നായി എറിഞ്ഞ താരം കന്നി ഐപിഎല്‍ വിക്കറ്റും ഈ ഓവറില്‍ സ്വന്തമാക്കി. വെറും നാലു റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. ഭുവനേശ്വര്‍ കുമാറിന്റേതായിരുന്നു അര്‍ജുന്റെ കന്നി വിക്കറ്റ്. കവര്‍ ഏരിയയില്‍ ഭുവിയെ നായകന്‍ രോഹിത് പിടികൂടുകയായിരുന്നു. തുടര്‍ന്നു രണ്ടു മല്‍സരങ്ങളില്‍ കൂടി കളിച്ച അര്‍ജുന്‍ രണ്ടു വിക്കറ്റുകള്‍ കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. നിര്‍ണായകമായ അവസാന റൗണ്ട് മല്‍സരങ്ങളില്‍ താരത്തെ മുംബൈ പുറത്ത് ഇരുത്തുകയായിരുന്നു.

ഈ വര്‍ഷം അവസാനത്തോടെ നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിളിയെത്താന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. നിലവില സാഹചര്യമെടുത്താല്‍ അദ്ദേഹം ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെടാനുള്ള സാധ്യത ഏറെക്കുറെ അസാധ്യമാണെന്നു തന്നെ പറയാം.

ഇനിയുള്ള മാസങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റില്‍ അദ്ഭുതകരമായി എന്തെങ്കിലും കാണിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ അര്‍ജുന് ലോകകപ്പ് ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യതയുള്ളൂ. അല്ലാത്ത പക്ഷം സെലക്ടര്‍മാര്‍ ടീം സെലക്ഷനില്‍ താരത്തെ പരിഗണിക്കാന്‍ പോലും സാധ്യതയില്ല.

പേസര്‍മാരുടെ പരിക്കുമായി ബന്ധപ്പെട്ട് ഇന്ത്യക്കു നിലവില്‍ ചില ആശങ്കകളുണ്ട്. ഇതാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കു പ്രതീക്ഷ നല്‍കുന്ന ഒരേയൊരു കാര്യം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കു കാരണം ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. ആഗസ്റ്റ് മാസത്തോടെ അദ്ദേഹത്തിനു പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തി ബൗളിങ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പൂര്‍ണ ഫിറ്റായാല്‍ ബുംറ തന്നെയായിരിക്കും ലോകകപ്പില്‍ പേസ് ബൗളിങിനു നേതൃത്വം നല്‍കുക. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരായിരിക്കും ലോകകപ്പ് സ്‌ക്വാഡിലെ മറ്റു ഫസ്റ്റ് ചോയ്‌സ് പേസര്‍മാര്‍. ഓള്‍റൗണ്ട് പ്രകടനം പരിഗണിച്ച് ശര്‍ദ്ദുല്‍ ടാക്കൂറിനും ടീമില്‍ ഇടം ലഭിച്ചേക്കും.

പരിക്കേറ്റു വിശ്രമിക്കുന്ന യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് ലോകകപ്പ് പ്ലാനിന്റെ ഭാഗമായി മാറാന്‍ സാധ്യതയുല്‌ള മറ്റൊരു ബൗളര്‍. പരിക്കുകളുടെ കൂട്ടുകാരനായ ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റ് ദീപക് ചാഹറും ഫിറ്റെങ്കില്‍ ലോകകപ്പ് സ്‌ക്വാഡിലേക്കു പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരമാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ തിരികെ വിളിക്കാനുള്ള സാധ്യതയും തള്ളാന്‍ സാധിക്കില്ല.

ARJUN TENDULKAR

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച പ്രകടനം നടത്തിയ ഭുവിക്കു അനുഭവസമ്പത്ത് പ്ലസ് പോയിന്റാണ്. സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിന്റെയും സാധ്യത തള്ളരുത്. ഇന്ത്യക്കായി ഇതിനകം വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു.

ഈ ബൗളര്‍മാരെയെല്ലാം പിന്തള്ളിയെങ്കില്‍ മാത്രമേ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനു ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ ഇനിയുള്ള മാസങ്ങളില്‍ അസാധാരണമായി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചാല്‍ താരത്തെ

ലക്ടര്‍മാരുടെ പരിഗണനയില്‍ വരാന്‍ സാധ്യതയുള്ളൂ.

Story first published: Tuesday, June 6, 2023, 9:24 [IST]
Other articles published on Jun 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+