Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യക്ക് എട്ടിന്റെ പണി, കിവീസിനെതിരേ ഹാര്‍ദിക് കളിച്ചേക്കില്ല? പകരം ഇവരിലൊരാള്‍

പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമ്പോഴും നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്ത പുറത്തുവരികയാണ്. മത്സരത്തിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് ന്യൂസീലന്‍ഡിനെതിരായ മത്സരം നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ബംഗ്ലാദേശിനെതിരേ ഷോട്ട് കാലുകൊണ്ട് തടുക്കാനുള്ള ശ്രമത്തിനിടെ ഹാര്‍ദിക്കിന്റെ കാല് ഉളുക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീണ്ടും പന്തെറിയാന്‍ ശ്രമിച്ചെങ്കിലും വേദന കാരണം ഇതിന് സാധിച്ചില്ല.

ആദ്യത്തെ മൂന്ന് പന്ത് എറിഞ്ഞതിന് പിന്നാലെയാണ് ഹാര്‍ദിക്കിന് പരിക്കേറ്റത്. ഇതിന് ശേഷം മൂന്ന് പന്തുകള്‍ വിരാട് കോലിയാണ് എറിഞ്ഞത്. മെഡിക്കല്‍ സംഘത്തോടൊപ്പം കളം വിട്ട ഹാര്‍ദിക്കിനെ സ്‌കാനിങ്ങിന് വിധേയനാക്കിയെന്നാണ് വിവരം. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പരിക്ക് ഗുരുതരമല്ലെങ്കിലും വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ന്യൂസീലന്‍ഡിനെതിരായ നിര്‍ണ്ണായക മത്സരം ഹാര്‍ദിക്കിന് നഷ്ടമായേക്കും.

ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാവുമെന്നുറപ്പാണ്. ഹാര്‍ദിക്കിന് പകരം കളിപ്പിക്കാന്‍ മികച്ച പേസ് ഓള്‍റൗണ്ടര്‍ ഇന്ത്യക്കൊപ്പമില്ലെന്നതാണ് മറ്റൊരു നിരാശപ്പെടുത്തുന്ന കാര്യം. എന്തായാലും ഹാര്‍ദിക്കിന്റെ പകരക്കാരനെ ഇന്ത്യക്ക് പരിഗണിക്കേണ്ടതായുണ്ട്. നിലവില്‍ പരിഗണിക്കാന്‍ സാധിക്കുന്ന നാല് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഏറ്റവും സാധ്യത സൂര്യകുമാര്‍ യാദവിനാണ്. ഹാര്‍ദിക്കിനെ ഫിനിഷര്‍ റോളിലാണ് ഇന്ത്യ പരിഗണിക്കുന്നത്.

അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ അഭാവം നികത്താന്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെയാണ് കളിപ്പിക്കേണ്ടത്. അവസാന 10 ഓവറില്‍ കടന്നാക്രമിക്കാന്‍ കഴിവുള്ളവനാണ് സൂര്യകുമാര്‍. ഫിനിഷര്‍ റോളില്‍ ഇന്ത്യക്ക് സൂര്യ മുതല്‍ക്കൂട്ടാണ്. എന്നാല്‍ സ്ഥിരതയോടെ കളിക്കുന്ന വിശ്വസ്തനായ താരമാണെന്ന് പറയാനാവില്ല. അതുകൊണ്ടാണ് ആദ്യത്തെ നാല് മത്സരത്തിലും ഇന്ത്യ സൂര്യയെ കളിപ്പിക്കാതിരുന്നത്. സൂര്യകുമാറിനെ കളിപ്പിച്ചാല്‍ ഇന്ത്യ മറ്റൊരു മാറ്റം കൂടി വരുത്തേണ്ടി വരും.

hardik pandya

ശാര്‍ദ്ദുല്‍ ടാക്കൂറിനെ പുറത്തിരുത്തി മുഹമ്മദ് ഷമിയേയും പരിഗണിക്കണം. അല്ലാത്ത പക്ഷം മൂന്നാം പേസറില്ലാതെ ഇന്ത്യക്ക് പ്രയാസപ്പെടേണ്ടി വരും. ഈ സാഹചര്യത്തില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ പ്ലേയിങ് 11ല്‍ കൊണ്ടുവരേണ്ടതായി വരും. ഹാര്‍ദിക്കിനെ പകരം ആര്‍ അശ്വിനെ കളിപ്പിക്കാനും സാധ്യതയുണ്ട്. ആര്‍ അശ്വിന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. എന്നാല്‍ ബാറ്റിങ്ങില്‍ വിശ്വസ്തനെന്ന് പറയാന്‍ സാധിക്കാത്തതിനാല്‍ ഇന്ത്യ അശ്വിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

ബാറ്റിങ് കരുത്ത് പരിഗണിച്ച് ഇഷാന്‍ കിഷനേയും ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാനെ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിപ്പിക്കാം. എന്നാല്‍ വിശ്വസ്തനായ ഫിനിഷറെന്ന് പറയാന്‍ സാധിക്കാത്തതിനാല്‍ ഇഷാനെ ഇന്ത്യ തഴയാനാണ് സാധ്യത കൂടുതല്‍. ഇതില്‍ ഏറ്റവും അനുയോജ്യം സൂര്യകുമാര്‍ യാദവിനെയും മുഹമ്മദ് ഷമിയേയും കളിപ്പിക്കുന്നതാണ്. ഷമികൂടി വന്നാല്‍ ഇന്ത്യയുടെ പേസ് നിര കൂടുതല്‍ ശക്തമാവും.

നിലവില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യ വാലറ്റത്തിന്റെ ബാറ്റിങ്ങിനെ വലുതായി ആശ്രയിക്കേണ്ട സാഹചര്യമില്ല. ഇക്കാരണത്താല്‍ത്തന്നെ ഇന്ത്യ ശാര്‍ദ്ദുല്‍ ടാക്കൂറിനെ പ്ലേയിങ് 11ന് പുറത്തിരുത്തി ഷമിയെ കിവീസിനെതിരേ കളിപ്പിക്കുന്നതാണ് നല്ലത്. കളിച്ച നാല് മത്സരവും ജയിച്ച് മിന്നും ഫോമിലാണ് ന്യൂസീലന്‍ഡുള്ളത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച താരനിരയെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കണം.

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മുഖ്യ ശത്രുക്കളാണ് ന്യൂസീലന്‍ഡ്. 2019ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യക്ക് മടക്ക ടിക്കറ്റ് നല്‍കിയത് ന്യൂസീലന്‍ഡാണ്. തല്ലുകൊള്ളിയായ ശാര്‍ദ്ദുലിനെ 10 ഓവര്‍ എറിയിക്കുന്നത് ഇന്ത്യക്ക് വലിയ തലവേദനയാണ്. അതുകൊണ്ടുതന്നെ ഹാര്‍ദിക്ക് കളിക്കാതിരുന്നാല്‍ സ്‌പെഷ്യലിസ്റ്റ് ബൗളറെ കൊണ്ടുവരേണ്ടതായുണ്ട്. ഇത് പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് ഏറ്റവും നല്ലത് സൂര്യകുമാറിനെയും ഷമിയേയും കളിപ്പിക്കുന്നതാണ്.

Story first published: Thursday, October 19, 2023, 17:47 [IST]
Other articles published on Oct 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+