Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: തുടക്കം തന്നെ 'കല്ലുകടി', ഗില്‍ പുറത്തേക്ക്! പകരം പുതിയ ഓപ്പണിങ് ജോടി

ലോകകപ്പില്‍ ഞായറാഴ്ച ആദ്യ പോരാട്ടത്തിനു ഇറങ്ങുന്ന ടീം ഇന്ത്യക്കു തുടക്കം തന്നെ കല്ലുകടി. ടീമിന്റെ റണ്‍മെഷീനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലിനു ആദ്യ മല്‍സരം നഷ്ടമായേക്കുമെന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ താരം കളിക്കാനുള്ള സാധ്യത തീരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മല്‍സരത്തിനു വേണ്ടി ചെന്നൈയിലെത്തിയതു മുതല്‍ ഗില്ലിനു കടുത്ത പനിയുണ്ടായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ താരത്തിനു ഡെങ്കി സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവില്‍ ഇവിടെ ചികില്‍സയില്‍ കഴിയുകയാണ് അദ്ദേഹം. വ്യാഴാഴ്ച ഇന്ത്യന്‍ ടീം എംഎ ചിദംബരം സ്റ്റേഡിയത്തില്‍ പരിശീലനത്തിനു ഇറങ്ങിയപ്പോള്‍ ഗില്‍ ഇതില്‍ നിന്നും വിട്ടുനിന്നിരുന്നു.

SHUBMAN GILL

ഇന്നു താരം വീണ്ടും പരിശോധനയ്ക്കു വിധേയനാവും. അതിനു ശേഷമായിരിക്കും ഓസ്‌ട്രേലിയക്കെതിരേ കളിപ്പിക്കണമോയെന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റ് അന്തിമ തീരുമാനമെടുക്കുക. ഈ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ ഉജ്ജ്വല ഫോമിലാണ് ഗില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ആയിരത്തിനു മുകളില്‍ റണ്‍സ് താരം വാരിക്കൂട്ടിക്കഴിഞ്ഞു.

അതുകൊണ്ടു തന്നെ ഗില്ലിന്റെ അഭാവം ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു വലിയ ക്ഷീണമായി മാറിയേക്കും. അസുഖത്തില്‍ നിന്നും പൂര്‍ണമായി മുക്തനായില്ലെങ്കില്‍ ഗില്ലിനെ ധൃതി പിടിച്ച് ഓസീസിനെതിരേ കളിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കാനിടയില്ല. കാരണം ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റില്‍ താരത്തിന്റെ സേവനം അടുത്ത ഒന്നര മാസത്തോളം ടീമിനു ആവശ്യമാണ്.

ഗില്‍ പുറത്തിരിക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയക്കെതിരേ പുതിയ ഓപ്പണിങ് കോമ്പിനേഷന്‍ ഇന്ത്യക്കു പരീക്ഷിക്കേണ്ടതായി വരും. ഗില്ലിന്റെ അഭാവത്തില്‍ മറ്റൊരു യുവതാരവും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനായിരിക്കും ഓപ്പണിങിലേക്കു നറുക്കുവീഴുക.

നേരത്തേ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ലാത്ത താരമായിരുന്നു അദ്ദേഹം. പക്ഷെ ഗില്ലിനു അപ്രതീക്ഷിതമായി അസുഖം പിടിപെട്ടതോടെ ഇഷാനു തന്റെ ഫേവറിറ്റ് പൊസിഷനായ ഓപ്പണിങില്‍ തന്നെ നറുക്കു വീഴുമെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

കെഎല്‍ രാഹുലും ഓപ്പണിങിലേക്കു മറ്റൊരു ഓപ്ഷനാണ്. നേരത്തേ ടീമിനായി മൂന്നു ഫോര്‍മാറ്റുകളിലും താരം ഓപ്പണ്‍ ചെയ്തിട്ടുമുണ്ട്. പക്ഷെ ഇപ്പോള്‍ അദ്ദേഹം ഓപ്പണിങ് വിട്ട് മധ്യനിരയില്‍ തന്റെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. അഞ്ചാം നമ്പറിലാണ് ഏകദിനത്തില്‍ രാഹുല്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനം താരം ഇവിടെ കാഴ്ചവയ്ക്കുകയും ചെയ്യുന്നുണ്ട്.

ISHAN KISHAN

അതുകൊണ്ടു തന്നെ രാഹുലിനെ അവിടെ നിന്നു മാറ്റി ഓപ്പണിങിലേക്കു വീണ്ടും കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിച്ചേക്കില്ല. ബാറ്റിങ് തകര്‍ച്ച നേരിടുകയാണെങ്കില്‍ ഇന്നിങ്‌സിനു സ്ഥിരത നല്‍കാന്‍ ശേഷിയുള്ള ബാറ്ററാണ് രാഹുല്‍. അതുകൊണ്ടു തന്നെ ടീമിനു അദ്ദേഹത്തെ ഏറ്റവുമധികം ആവശ്യം അഞ്ചാം നമ്പറിലുമാണ്.

ഏകദിനത്തില്‍ നിലവില്‍ ഐസിസി റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയാണ് ഗില്‍. ഓസ്‌ട്രേലിയയുമായുള്ള ലോകകപ്പിലെ ആദ്യ കളിയില്‍ വലിയൊരു സ്‌കോര്‍ കുറിക്കാനായാല്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമിനെ മറികടന്ന് ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായി മാറാന്‍ ഗില്ലിനു കഴിയുമായിരുന്നു.

20 ഏകദിനങ്ങളാണ് താരം ഈ വര്‍ഷം കളിച്ചിരിക്കുന്നത്. അതില്‍ നിന്നും 1230 റണ്‍സ് ഗില്‍ അടിച്ചെടുക്കുകയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലായിരുന്നു താരം അവസാനമായി കളിച്ചത്. ഇന്ത്യ മിന്നുന്ന ജയം കൊയ്ത രണ്ടാം ഏകദിനത്തില്‍ ഗില്‍ 104 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തിരുന്നു.

Story first published: Friday, October 6, 2023, 10:25 [IST]
Other articles published on Oct 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+