For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ കപ്പടിക്കണം, പക്ഷെ ഷമി 'ഹീറോ' ആവേണ്ട- ഹസിന്റെ വാക്കുകള്‍ വൈറല്‍

മുംബൈ: ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ആദ്യത്തെ നാല് മത്സരത്തിലും പുറത്തിരുന്ന ഷമി പിന്നീടുള്ള നാല് മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ നട്ടെല്ലായി മാറിയിരിക്കുകയാണ്. നാല് മത്സരത്തില്‍ നിന്ന് 16 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് ഷമി. ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതും ഷമിയാണ്. തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ ഇന്ത്യയുടെ കിരീട പ്രതീക്ഷകളും ഷമി സജീവമാക്കുകയാണ്.

ഷമിയെ ഇന്ത്യന്‍ ആരാധകരെല്ലാം ഹീറോയായി കാണുമ്പോള്‍ വിവാദപരാമര്‍ശം നടത്തി വിമര്‍ശനം ഏറ്റുവാങ്ങുകയാണ് ഷമിയുടെ മുന്‍ഭാര്യയായ ഹസിന്‍ ജഹാന്‍. ന്യൂസ് നാഷന്റെ ലൈവ് ഷോയ്ക്കിടെ സംസാരിക്കവെയാണ് ഹസന്‍ ജഹാന്‍ ഷമിയെ തളര്‍ത്തുന്ന പരാമര്‍ശം നടത്തിയിരിക്കുന്നത്. 'കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്നാല്‍ അദ്ദേഹത്തിനില്ല ( മുഹമ്മദ് ഷമി)' എന്നാണ് ഹസിന്‍ പറഞ്ഞത്.

ഹസിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഇത്രയും അസൂയ പാടില്ലെന്നും വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷവും ഷമിയെ വേട്ടയാടുന്നത് ശരിയല്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. ഷമി ഇന്ത്യയുടെ ഹീറോയാണ്. മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെക്കുന്നത്. രാജ്യത്തിന്റെ വിജയത്തിനായി പോരാടുന്ന താരമാണ് ഷമി. എന്നാല്‍ ഷമിയുടെ മനോവീര്യം കെടുത്തുന്ന പരാമര്‍ശമാണ് ഹസന്‍ ജഹാന്‍ നടത്തുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ലോകകപ്പിന്റെ സമയത്ത് ഇത്തരം അനാവശ്യ വിവാദങ്ങള്‍ ഹസന്‍ സൃഷ്ടിക്കരുത്. അത് ഷമിയുടെ പ്രകടനത്തെ ബാധിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യും. ഷമിക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാവുകയും പ്രകടനം മോശമാവുകയും ചെയ്താല്‍ അത് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകളെയാകെ തകിടം മറിക്കും. ലോകകപ്പ് കഴിയുന്നതുവരെ അനാവശ്യ വിവാദം സൃഷ്ടിക്കാതിരിക്കാന്‍ ഹസന്‍ ശ്രദ്ധിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

mohammed shami

എന്നാല്‍ പൊതുവേദികളിലും ലഭിക്കുന്ന അവസരങ്ങളിലുമെല്ലാം ഷമിയെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളാണ് ഹസിന്‍ ജഹാന്‍ നടത്തുന്നത്. ഇതെല്ലാം ഷമിയുടെ കരിയറിനേയും ബാധിക്കുന്നുണ്ട്. വിവാഹ ബന്ധത്തില്‍ വിള്ളല്‍ വീണതിന് പിന്നാലെ ഗാര്‍ഹിക പീഡനത്തിന് ഉള്‍പ്പെടെ ഹസിന്‍ ജഹാന്‍ കേസ് നല്‍കിയിരുന്നു. ഇതോടെ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാനും ഷമി നിര്‍ബന്ധിതനായി. എന്നാല്‍ തോറ്റുകൊടുക്കാതെ ക്രിക്കറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഷമിക്കായി.

വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മൂന്ന് തവണയോളം ചിന്തിച്ചിരുന്നുവെന്ന് ഷമി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ക്രിക്കറ്റിനെയോര്‍ത്താണ് തീരുമാനം മാറ്റിയതെന്നും അനാവശ്യ വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും പൂര്‍ണ്ണമായും ക്രിക്കറ്റിലേക്ക് ശ്രദ്ധ നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും ഷമി പറഞ്ഞിരുന്നു. ഭാര്യയെക്കുറിച്ചുള്ള ഒരു സ്വകാര്യ വിവരങ്ങളും ഷമി മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല.

എന്നാല്‍ ഹസിന്‍ ലഭിക്കുന്ന അവസരങ്ങളിലെല്ലാം ഷമിയെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കിരീടം നേടാന്‍ ആത്മാര്‍ത്ഥമായി ഹസിന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത്തരം ആരോപണങ്ങള്‍ ദയവായി നടത്തരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. സെമിയോടടുക്കവെ ഷമിയുടെ ബൗളിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷയാണ് വെക്കുന്നത്. മധ്യനിരയെ തകര്‍ത്ത് ഇന്ത്യക്ക് ജയം എളുപ്പമാക്കിക്കൊടുക്കാന്‍ ഷമിക്ക് സാധിക്കുന്നുണ്ട്.

അനാവശ്യ വിവാദങ്ങളിലേക്ക് ഷമിയെ വലിച്ചിട്ടാല്‍ താരത്തിന്റെ പ്രകടനം മോശമാകാനും ഇന്ത്യക്ക് വലിയ തിരിച്ചടിയായി ഇത് മാറാനും സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ ഷമിയെ ക്രിക്കറ്റില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കാനാണ് ഇപ്പോള്‍ അനുവദിക്കേണ്ടത്. ഇതിനിടെ ഷമിയോട് ബോളിവുഡ് നടി വിവാഹ അഭ്യര്‍ത്ഥന നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പായല്‍ ഘോഷാണ് ഷമിയെ വിവാഹം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. എക്‌സിലൂടെയാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. എന്നാല്‍ ഷമി ഇതിനോട് പ്രതികരിച്ചിട്ടില്ല.

Story first published: Thursday, November 9, 2023, 11:34 [IST]
Other articles published on Nov 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+