World Cup 2023:ബിസിസിഐ കരാറിലുണ്ട്, പക്ഷെ ലോകകപ്പ് കളിച്ചേക്കില്ല! അഞ്ച് ഇന്ത്യക്കാരിതാ
മുംബൈ: ബിസിസിഐയുടെ വാര്‍ഷിക കരാര്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായ പല താരങ്ങളും കരാറിലേക്കെത്തിയപ്പോള്‍ പല പ്രമുഖര്‍ക്കും സീറ്റ് നഷ്ടമായി. ഈ വര്‍ഷം ഒക്ടോബറില്‍ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ എല്ലാവരും വളരെ പ്രാധാന്യത്തോടെയാണ് ഇത്തവണത്തെ ബിസിസി ഐ കരാറിനെ കാണുന്നത്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, കെ എസ് ഭരത് തുടങ്ങിയ പല താരങ്ങളും ആദ്യമായി ബിസിസി ഐ കരാറിന്റെ ഭാഗമായി.

രവീന്ദ്ര ജഡേജ എപ്ലസ് ഗ്രേഡിലേക്കെത്തുകയും ചെയ്തു. ഇത്തവണ കരാര്‍ ലഭിച്ചവരില്‍ നിന്നാവും പരമ്പരകള്‍ക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുക. ഏകദിന ലോകകപ്പിന് മുമ്പായി ഈ കരാറിന്റെ കാലാവതി തീരുമെങ്കിലും ഈ കരാര്‍ താരങ്ങള്‍ക്കാവും മുന്‍തൂക്കം ലഭിക്കാന്‍ സാധ്യത കൂടുതല്‍. ഇത്തവണ ബിസിസി ഐ കരാറില്‍ ഉള്‍പ്പെട്ടതോടെ പല താരങ്ങളുടെയും ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാണ്. എന്നാല്‍ കരാറില്‍ മാത്രം ഒതുങ്ങുന്ന ചില താരങ്ങളുണ്ട്.
നിലവിലെ ബിസിസി ഐ കരാറില്‍ ഉള്‍പ്പെട്ടവരും എന്നാല്‍ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടാന്‍ സാധ്യതയുള്ളതുമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ശിഖര്‍ ധവാനാണ് ഇതിലൊരാള്‍. ഇടം കൈയന്‍ ഓപ്പണറെ നിലവില്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്നില്ല. ഏകദിന ലോകകപ്പിലേക്കായി ശുബ്മാന്‍ ഗില്‍-രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ധവാന്‍ തഴയപ്പെട്ടേക്കും.

ബാക്കപ്പ് ഓപ്പണറായിപ്പോലും ധവാനെ പരിഗണിക്കാനുള്ള സാധ്യതകള്‍ നിലവിലില്ലെന്നതാണ് വസ്തുത. മികച്ച റെക്കോഡുകളുണ്ടെങ്കിലും മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്ന ധവാനെ പരിഗണിക്കാന്‍ നിലവില്‍ ഇന്ത്യക്ക് വലിയ താല്‍പര്യമില്ലെന്നതാണ് വസ്തു. രണ്ടാമത്തെ താരം സഞ്ജു സാംസണാണ്. സഞ്ജുവിനെ ഇന്ത്യ ഓസ്‌ട്രേലിയന്‍ പരമ്പരക്ക് പരിഗണിക്കാത്തത് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജുവിന് സി കരാര്‍ നല്‍കിയത്.
സഞ്ജു കരാറിന്റെ ഭാഗമാണെങ്കിലും ടീമിലേക്ക് പരിഗണന ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. മോശം ഫോമിലുള്ള ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനുമെല്ലാം വീണ്ടും വീണ്ടും അവസരം ലഭിക്കുമ്പോള്‍ സഞ്ജുവിന് ഇടം പ്രതീക്ഷിക്കേണ്ടെന്ന് തന്നെ പറയാം. ലോകകപ്പില്‍ കെ എല്‍ രാഹുല്‍ മുഖ്യ വിക്കറ്റ് കീപ്പറാവുമ്പോള്‍ ബാക്കപ്പ് കീപ്പറായി ഇഷാന്‍ കിഷനാവും എത്തുക. ഇഷാന് മുകളില്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.
ദീപക് ഹൂഡയും ഇത്തവണ കരാറിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഏകദിന ലോകകപ്പില്‍ ടീമിലിടം ഹൂഡയും പ്രതീക്ഷിക്കേണ്ട. സ്പിന്‍ ഓള്‍റൗണ്ടറായ ഹൂഡ പന്തുകൊണ്ടും ടീമിന് ഉപകാരിയാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഹൂഡക്ക് ഇന്ത്യ ലോകകപ്പ് ടീമില്‍ ഇടം നല്‍കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം. ലോകകപ്പില്‍ നന്നായി ബാറ്റ് ചെയ്യുകയും പാര്‍ട്ട് ടൈം സ്പിന്നര്‍മാരാവാനും കഴിവുള്ള താരങ്ങള്‍ കുറവാണെന്ന് പറയാം.

യുസ് വേന്ദ്ര ചഹാലാണ് ഇടം പ്രതീക്ഷിക്കേണ്ടാത്ത മറ്റൊരു താരം. ഇന്ത്യയുടെ മുഖ്യ സ്പിന്നര്‍മാരിലൊരാളാണെങ്കിലും ലോകകപ്പിലേക്കെത്തുമ്പോള്‍ ചഹാലിന്റെ മികവില്‍ ഇന്ത്യക്ക് വിശ്വാസം കുറയും. ഇത്തവണ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരും സ്പിന്നറായി കുല്‍ദീപ് യാദവും ഉള്ളപ്പോള്‍ ഇത്തവണയും ചഹാല്‍ തഴയപ്പെടാന്‍ സാധ്യത വളരെ കൂടുതലാണെന്നതാണ് വസ്തുത.
തഴയപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം വാഷിങ്ടണ്‍ സുന്ദറാണ്. സ്പിന്‍ ഓള്‍റൗണ്ടറായ സുന്ദര്‍ പവര്‍പ്ലേയിലടക്കം വിക്കറ്റ് വീഴ്ത്താനും മിടുക്കന്‍. എന്നാല്‍ അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയുമുള്ളപ്പോള്‍ സുന്ദറും തഴയപ്പെടാനാണ് സാധ്യത കൂടുതല്‍. സമീപകാലത്തായി സുന്ദറിന് ഇന്ത്യ ഏകദിന ടീമില്‍ വലിയ അവസരം നല്‍കുന്നില്ല. ശര്‍ദുല്‍ ഠാക്കൂറും ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെടാന്‍ സാധ്യതയുള്ളവരിലൊരാളാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications