Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഡെച്ച് പടയോട്ടം, കടുവകള്‍ക്ക് കണ്ണീര്‍! ബംഗ്ലാദേശ് നാണംകെട്ട് പുറത്ത്

കൊല്‍ക്കത്ത: ഏകദിന ലോകകപ്പിലെ 28ാം മത്സരത്തില്‍ ബംഗ്ലാദേശിനെ 87 റണ്‍സിന് തകര്‍ത്ത് നെതര്‍ലന്‍ഡ്. ആദ്യം ബാറ്റുചെയ്ത നെതര്‍ലന്‍ഡ്‌സ് 229 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനെ 42.2 ഓവറില്‍ 142 റണ്‍സിനുള്ളില്‍ കൂടാരം കയറ്റുകയായിരുന്നു. നാല് വിക്കറ്റുവീഴ്ത്തിയ പോള്‍ വാന്‍ മിക്കീരനാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ബാസ് ഡി ലീഡ് രണ്ടു വിക്കറ്റും വീഴ്ത്തി. തോല്‍വിയോടെ ബംഗ്ലാദേശ് സെമി കാണില്ലെന്ന് ഉറപ്പായി.

ടോസ് നേടിയ നെതര്‍ലന്‍ഡ് ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ നെതര്‍ലന്‍ഡ്‌സിനായില്ല. സ്‌കോര്‍ബോര്‍ഡില്‍ 3 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ വിക്രംജിത് സിങ്ങിനെ (3) ടസ്‌കിന്‍ അഹമ്മദ് പുറത്താക്കി. മറ്റൊരു ഓപ്പണറായ മാക്‌സ് ഒഡൗഡ് (0) ഷൊറിഫുല്‍ ഇസ്ലാമിന് കീഴടങ്ങിയപ്പോള്‍ വെസ്ലി ബറീസിയെ (41) മുസ്തഫിസുര്‍ റഹ്‌മാന്‍ ഷക്കീബ് അല്‍ ഹസന്റെ കൈയിലുമെത്തിച്ചു. 41 പന്ത് നേരിട്ട് 8 ബൗണ്ടറികളാണ് താരം നേടിയത്.

കോളിന്‍ അക്കര്‍മാനെ (15) ഷക്കീബ് അല്‍ ഹസനും മടക്കിയതോടെ 4ന് 63 എന്ന നിലയിലേക്ക് നെതര്‍ലന്‍ഡ്‌സ് തകര്‍ന്നു. ബാസ് ഡി ലീഡിനെ (17) ടസ്‌കിന്‍ അഹമ്മദ് പുറത്താക്കി. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട നെതര്‍ലന്‍ഡ്‌സിനെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത് നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിന്റെ (68) അര്‍ധ സെഞ്ച്വറി പ്രകടനമാണ്. 89 പന്ത് നേരിട്ട് 6 ഫോറുള്‍പ്പെടെ 68 റണ്‍സാണ് എഡ്വാര്‍ഡ്‌സ് നേടിയത്. മുസ്തഫിസുര്‍ റഹ്‌മാനാണ് എഡ്വാര്‍ഡ്‌സിന്റെ പോരാട്ടത്തെ അവസാനിപ്പിച്ചത്.

bangladesh

സൈബ്രാന്റ് എന്‍ജില്‍ബ്രീച്ചിനെ (35) മെഹതി ഹസന്‍ എല്‍ബിയില്‍ കുടുക്കി. ഷെറീസ് അഹമ്മദ് (6) റണ്ണൗട്ടായപ്പോള്‍ ആര്യന്‍ ദത്തിനെ (9) ഷൊറീഫുല്‍ ഇസ്ലാമും മടക്കി. പോള്‍ വാന്‍ മിക്കീരനെ അക്കൗണ്ട് തുറക്കും മുമ്പ് മെഹതി ഹസന്‍ എല്‍ബിയിലും കുടുക്കി. ലോഗന്‍ വാന്‍ ബീക്ക് (23) പുറത്താവാതെ നിന്നു. ബംഗ്ലാദേശിനായി ഷൊറിഫുല്‍ ഇസ്ലാം, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷക്കീബ് അല്‍ ഹസന്‍ ഒരു വിക്കറ്റും നേടി.

അനായാസ ജയം സ്വപ്‌നം കണ്ട ബംഗ്ലാദേശിനെ ഞെട്ടിക്കുന്ന ബൗളിങ് പ്രകടനമാണ് ബംഗ്ലാദേശ് കാഴ്ചവെച്ചത്. ലിറ്റന്‍ ദാസിനെ (3) പുറത്താക്കി ആര്യന്‍ ദത്താണ് ആദ്യ പ്രഹരം നല്‍കിയത്. തന്‍സിദ് ഹസനെ (15) ലോഗന്‍ വാന്‍ ബീക്ക് പുറത്താക്കി. നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ (9) വാന്‍ മിക്കീരന്‍ മടക്കിയതോടെ ബംഗ്ലാദേശ് അപകടനം മണത്തു. നായകന്‍ ഷക്കീബ് അല്‍ ഹസനില്‍ (5) വലിയ പ്രതീക്ഷവെച്ചെങ്കിലും വാന്‍ മിക്കീരന്‍ പുറത്താക്കി.

മധ്യനിരയിലെ വിശ്വസ്തനും സീനിയര്‍ താരവുമായ മുഷ്ഫിഖര്‍ റഹീമിനെ (1) വാന്‍ മിക്കീരന്‍ ക്ലീന്‍ബൗള്‍ഡാക്കിയപ്പോള്‍ 70 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകര്‍ന്നു. ഏഴാം വിക്കറ്റില്‍ മഹമ്മൂദുല്ലയും മെഹതി ഹസനും (17) ചേര്‍ന്ന് ടീമിനെ കരകയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ മെഹതി ഹസന്‍ റണ്ണൗട്ടായതോടെ കളി മാറി.

പൊരുതിനിന്ന മഹമ്മൂദുല്ലയെ (20) ഡീ ലീഡ് പുറത്താക്കിയതോടെ ബംഗ്ലാദേശ് തോല്‍വി മണത്തു. വാലറ്റത്ത് അല്‍പ്പനേരം പിടിച്ചുനിന്ന മുസ്തഫിസുര്‍ റഹ്‌മാനെ (20) കോളിന്‍ അക്കര്‍മാന്‍ ക്ലീന്‍ബൗള്‍ഡാക്കി. ടസ്‌കിന്‍ അഹമമ്മദിനെ (11) വാന്‍ മിക്കീരനും പുറത്താക്കിയതോടെ 42.2 ഓവറില്‍ 142 റണ്‍സില്‍ ബംഗ്ലാദേശ് ഒതുങ്ങി.

പ്ലേയിങ് 11: ബംഗ്ലാദേശ്- ലിറ്റന്‍ ദാസ്, തന്‍സിദ് ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ഷക്കീബ് അല്‍ ഹസന്‍ (c), മുഷ്ഫിഖര്‍ റഹിം, മഹമ്മൂദുല്ല, മെഹതി ഹസന്‍ മിറാസ്, മെഹതി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഷൊറിഫുല്‍ ഇസ്ലാം

നെതര്‍ലന്‍ഡ്‌സ്- മാക്‌സ് ഒഡൗഡ്, വിക്രംജിത് സിങ്, വെസ്ലി ബെറീസി, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (c), ബാസ് ഡി ലീഡ്, സൈബ്രാന്റ് എഞ്ചില്‍ബ്രീച്ച്, ലോഗന്‍ വാന്‍ ബീക്ക്, ഷറീസ് അഹമ്മദ്, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മിക്കീരന്‍

Story first published: Saturday, October 28, 2023, 12:07 [IST]
Other articles published on Oct 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+