For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ബാബറിനെക്കൊണ്ടാവില്ല, ആ അബദ്ധം ഇപ്പോഴും തുടരുന്നു | മാലിക്ക് കലിപ്പില്‍

ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരേ വിജയം നേടാനുള്ള മറ്റൊരു അവസരം കൂടി പാകിസ്താന്‍ പാഴാക്കായിരിക്കുകയാണ്. ഏഴു തുടര്‍ പരാജയങ്ങള്‍ക്കു അറുതിയിടുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ബാബര്‍ ആസവും സംഘവും വീണ്ടും ദയനീയമായി കീഴടങ്ങുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലേറെ വരുന്ന കാണികള്‍ക്കു മുന്നില്‍ പാക് പടയെ ഇന്ത്യ ഏഴു വിക്കറ്റിനാണ് വാരിക്കളഞ്ഞത്.

ഈ തോല്‍വിക്കു ശേഷം വലിയ വിമര്‍ശനങ്ങളാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ നേരിടുന്നത്. പാക് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം അദ്ദേഹം ഒഴിയണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായിരുന്ന ഷുഐബ് മാലിക്ക്. പാകിസ്താന്‍ ചാനലായ എ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ബാബറിന്റെ ക്യാപ്റ്റന്‍സിയെ മാലിക്ക് വിമര്‍ശിച്ചത്.

BABAR AZAM

ബാബര്‍ ആസം ക്യാപ്റ്റന്‍ സ്ഥാനമൊഴിയണമെന്നു ഞാന്‍ നേരത്തേയും അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. ഇതു എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായമാണ്. ഒരു ക്യാപ്റ്റനെന്ന നിലയില്‍ പരമ്പരാഗതമായ രീതിയില്‍ ചിന്തിക്കുന്നയാളാണ് ബാബര്‍. ബോക്‌സിനു പുറത്തേക്കു അദ്ദേഹം ഒരിക്കലും ചിന്തിക്കാറില്ല. ക്യാപ്റ്റന്‍സി ബാബര്‍ നിര്‍വഹിക്കുന്നുണ്ട്. പക്ഷെ അതു മെച്ചപ്പെടുന്നില്ലെന്നതാണ് പ്രശ്‌നം. ഒരു കളിക്കാരനെന്ന നിലയില്‍ പാകിസ്താനു വേണ്ടി അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ബാബറിനു കഴിയുമെന്നും മാലിക്ക് നിരീക്ഷിച്ചു.

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും പിസിബി ചെയര്‍മാനുമായ റമീസ് രാജയും കടുത്ത ഭാഷയിലാണ് ഇന്ത്യയോടേറ്റ വന്‍ പരാജയത്തിനു പിന്നാല ടീമിനെ വിമര്‍ശിച്ചത്. ഈ പരാജയം പാകിസ്താനെ വേദനിപ്പിക്കും. കാരണം ഇന്ത്യയോടു പോരാടാന്‍ അവര്‍ക്കു സാധിക്കുന്നില്ല. നിങ്ങള്‍ ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ തീര്‍ച്ചയായും അതു വല്ലാത്തൊരു അന്തരീക്ഷമായിരിക്കും. സ്റ്റേഡിയത്തിലെ 99 ശതമാനം കാണികളും ഇന്ത്യയുടെ ആരാധകരായിരിക്കും.

ഇതു നിങ്ങളെ വികാരത്തിനു കീഴ്‌പ്പെടാന്‍ ഇടയാക്കുകയും ചെയ്യും. എനിക്കു ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ കഴിയും. പക്ഷെ ബാബര്‍ ഈ ടീമിനെ നാല്- അഞ്ചു വര്‍ഷങ്ങളായി നല്ല രീതിയില്‍ നയിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ സാഹചര്യത്തിന് അനുസരിച്ച് നിങ്ങള്‍ ഉയരേണ്ടതുണ്ട്. ഇന്ത്യക്കെതിരേ നിങ്ങള്‍ക്കു വിജയിക്കാന്‍ കഴിയില്ലെങ്കില്‍ ഒന്ന് പൊരുതിയെങ്കിലും നോക്കണം. പാകിസ്താന് അതും ചെയ്യാന്‍ സാധിച്ചില്ലെന്നും ഐസിസിയുടെ റിവ്യു പോഡ് കാസ്റ്റില്‍ റമീസ് രാജ പറഞ്ഞു.

PAKISTAN

ഇന്ത്യയോടേറ്റ ഈ പരാജയം പാകിസ്താന്‍ ടീമിനെ തീര്‍ച്ചയായും വേദനിപ്പിക്കും. ഇതു ഭയപ്പെടുത്തുന്നതുമാണ്. കളിയില്‍ എല്ലാ മൂന്ന് മേഖലയിലും പാകിസ്താന്‍ ടീം നിഷ്പ്രഭരാക്കപ്പെട്ടു. ബാബര്‍ ആസവും സീനിയര്‍ കളിക്കാരും ചില യുവതാരങ്ങളെയും ഒരുമിച്ച് നിര്‍ത്തി ഇതിനു ഉത്തരം കണ്ടെത്തിയേ തീരൂ.

ടീം മീറ്റിങ്ങുകളില്‍ വളരെ സത്യസന്ധമായി കാര്യങ്ങള്‍ തുറന്നടിച്ചു പറയണം. അവിടെ നിന്നാണ് പാകിസ്താന്‍ തുടങ്ങേണ്ടതെന്നു ഞാന്‍ കരുതുന്നു. നമ്മുടെ സ്പിന്‍ ബൗളിങ് പതറുകയാണ്. 50, 49 എന്നിങ്ങനെ സ്‌കോര്‍ ചെയ്തതിനു ശേഷം താരങ്ങള്‍ പുറത്താവാന്‍ പാടില്ല. നമ്മുടെ വാലറ്റക്കാര്‍ എന്താണ് ചെയ്യുന്നതെന്നും റമീസ് രാജ തുറന്നടിച്ചു.

ലോകകപ്പില്‍ പാകിസ്താനെതിരേ തുടര്‍ച്ചയായ എട്ടാമത്തെ വിജയം കൂടിയാണ് ഇന്ത്യ ഇത്തവണ ആഘോഷിച്ചത്. ശ്രീലങ്കയുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ റെക്കോര്‍ഡ് സ്‌കോര്‍ ചേസ് ചെയ്തു ജയിക്കാന്‍ പാക് ടീമിനായിരുന്നു. പക്ഷെ ഇന്ത്യക്കെതിരേ പാക് ബാറ്റിങ് തികഞ്ഞ പരാജയമായി മാറി. രണ്ടു വിക്കറ്റിനു 155 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് 36 റണ്‍സിനിടെ എട്ടു വിക്കറ്റുകള്‍ പാഴാക്കി വെറും 191 റണ്‍സിനു അവര്‍ ഓള്‍ഔട്ടായത്.

Story first published: Monday, October 16, 2023, 12:10 [IST]
Other articles published on Oct 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+