World Cup 2023: നയിക്കാന്‍ ബാബര്‍, ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം! ലോകകപ്പിലെ ഫ്‌ളോപ്പ് 11 ഇതാ
അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ആവേശത്തിന് കൊടിയിറങ്ങിയിരിക്കുകയാണ്. അഹമ്മദാബാദില്‍ നടന്ന ആവേശ ഫൈനലില്‍ ആതിഥേയരായ ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ആറാം കിരീടം നേടിയിരിക്കുകയാണ്. കലാശപ്പോരാട്ടത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 240ല്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 42 പന്ത് ബാക്കിനിര്‍ത്തിയാണ് വിജയം നേടിയത്. തോല്‍വിയോടെ തുടങ്ങിയ ഓസ്‌ട്രേലിയ കിരീടംകൊണ്ട് മടങ്ങിയെന്നതാണ് ശ്രദ്ധേയം.
ഇത്തവണ വലിയ പ്രതീക്ഷ നല്‍കിയ പല താരങ്ങളും ഒന്നും ചെയ്യാതെ മടങ്ങിയപ്പോള്‍ വലിയ പ്രതീക്ഷ നല്‍കാത്ത താരങ്ങള്‍ കൈയടി നേടുന്നതും കണ്ടു. ഇത്തവണത്തെ ലോകകപ്പ് അവസാനിക്കുമ്പോഴുള്ള ഫ്‌ളോപ്പ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം. ഓപ്പണര്‍മാരായി ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയും ദക്ഷിണാഫ്രിക്കയുടെ ടെംബ ബാവുമയുമാണുള്ളത്. ബാവുമ ദക്ഷിണാഫ്രിക്കയുടെ നായകനായിരുന്നു. എന്നാല്‍ ബാറ്റുകൊണ്ട് തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.
എട്ട് ഇന്നിങ്‌സില്‍ നിന്ന് 145 റണ്‍സാണ് ബാവുമ നേടിയത്. വലിയ പ്രതീക്ഷ നല്‍കിയാണ് ഇത്തവണ ദക്ഷിണാഫ്രിക്ക കുതിച്ചത്. എന്നാല്‍ സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് പുറത്തായത്. ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ്. ഇന്ത്യന്‍ പിച്ചില്‍ വലിയ അനുഭവസമ്പത്തുമുണ്ട്. ഇത്തവണ 9 ഇന്നിങ്‌സില്‍ നിന്ന് 215 റണ്‍സാണ് ബെയര്‍സ്‌റ്റോ ആകെ നേടിയത്. ഇംഗ്ലണ്ടിന്റെ ഇത്തവണത്തെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ കാരണങ്ങളിലൊന്ന് ബെയര്‍സ്റ്റോയുടെ മോശം ഫോമാണ്.
മൂന്നാം നമ്പറില്‍ പാകിസ്താന്റെ ബാബര്‍ ആസമാണ്. ടീമിന്റെ നായകനും ബാബറാണ്. ഇത്തവണ പാകിസ്താനെ സെമിയിലേക്കെത്തിക്കാന്‍ ബാബറിന് സാധിച്ചില്ല. 9 ഇന്നിങ്‌സില്‍ നിന്ന് 320 റണ്‍സാണ് ബാബര്‍ നേടിയത്. ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും സൂപ്പര്‍ താര പരിവേഷമുള്ള ബാബറില്‍ നിന്ന് ഇതിലും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നുവെന്ന് പറയാം. അതുകൊണ്ടുതന്നെ ബാബര്‍ ഫ്‌ളോപ്പ് 11ന്റെ നായകനാവുന്നു.

നാലാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനാണ് അവസരം. ക്ലാസിക് താരം 276 റണ്‍സാണ് ആകെ നേടിയത്. സ്ഥിരതയോടെ കളിക്കാന്‍ റൂട്ടിനായില്ല. ഇന്ത്യന്‍ പിച്ചുകളില്‍ അനുഭവസമ്പത്തുള്ള താരമായിട്ടും ഇത് മുതലാക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ റൂട്ടിന് സാധിച്ചില്ലെന്നതാണ് വസ്തുത. അഞ്ചാം നമ്പറില്‍ ഇംഗ്ലണ്ട് നായകനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറാണുള്ളത്. ഇത്തവണ ഫ്‌ളോപ്പായവരിലെ പ്രമുഖനായ താരമാണ് ബട്‌ലര്‍.
9 മത്സരത്തില്‍ നിന്ന് വെറും 138 റണ്‍സാണ് ബട്‌ലര്‍ നേടിയത്. നായകന്റെ സമ്മര്‍ദ്ദം ബട്‌ലറെ വേട്ടയാടി. വിക്കറ്റ് കീപ്പറായും ബട്‌ലറാണുള്ളത്. ആറാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണുള്ളത്. ഇത്തവണ ഫിനിഷര്‍ റോളില്‍ കളിച്ച സൂര്യകുമാര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു മത്സരത്തില്‍ പോലും തന്റെ വെടിക്കെട്ട് മികവ് പുറത്തെടുക്കാന്‍ സൂര്യക്ക് സാധിക്കാതെ പോയി. ഏഴാം നമ്പറില്‍ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസനാണ്.
2019ലെ ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനത്തോടെ കൈയടി നേടിയ ഷക്കീബ് ഇത്തവണ നനഞ്ഞ പടക്കമായി. 7 ഇന്നിങ്‌സില്‍ നിന്ന് 186 റണ്‍സും ഒമ്പത് വിക്കറ്റുമാണ് അദ്ദേഹം നേടിയത്. പാതിവഴിയില്‍ പരിക്കേല്‍ക്കുകയും നിരവധി വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഷക്കീബിന് വലിയ നാണക്കേടുണ്ടാക്കിയ ലോകകപ്പാണിതെന്ന് പറയാം. പാകിസ്താന്റെ ഷദാബ് ഖാനാണ് എട്ടാം നമ്പറില്‍. സ്പിന്‍ ഓള്‍റൗണ്ടറായ താരവും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.
പേസ് നിരയിലേക്ക് വരുമ്പോള്‍ കഗിസോ റബാഡക്കാണ് ആദ്യത്തെ സ്ഥാനം. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ ആകെ നേടിയത് 13 വിക്കറ്റാണ്. പ്രധാന മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തി. സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ തീര്‍ത്തും നിറം മങ്ങുന്ന പ്രകടനമാണ് റബാഡ കാഴ്ചവെച്ചത്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ പിച്ചിനെ നന്നായി അറിയാമെങ്കിലും ഇത് മുതലാക്കാന്‍ അദ്ദേഹത്തിനായില്ല.
10ാമനായി പാകിസ്താന്‍ പേസര്‍ ഹാരിസ് റഊഫാണ്. അതിവേഗ പേസര്‍ ഇത്തവണ തല്ലുകൊള്ളിയായി. ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്, സിക്‌സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടിലേക്ക് റഊഫ് എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡാണ് 11ാമന്‍. സൂപ്പര്‍ പേസറായ വുഡ് 7 മത്സരത്തില്‍ നിന്ന് 6 വിക്കറ്റാണ് ആകെ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications