Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: പകുതി മാച്ചിലും മിന്നിച്ചു, പക്ഷെ വീണ്ടും അതേ അബദ്ധം കാണിച്ച് ബാബര്‍!

ലോകകപ്പില്‍ സൗത്താഫ്രിക്കയുമായുള്ള നിര്‍ണായകമായ പോരാട്ടത്തില്‍ ക്യാപ്റ്റന്റെ കളി പുറത്തെടുത്ത് ബാബര്‍ ആസം പാകിസ്താനു വേണ്ടി വീണ്ടുമൊരു ഫിഫ്റ്റി കുറിച്ചു. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന സൂപ്പര്‍ പോരില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി 50 റണ്‍സാണ് അദ്ദേഹം നേടിയത്. 65 ബോളില്‍ നാലു ഫോറും ഒരു സിക്‌സറും ബാബറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ മൂന്നാം തവണയും ഏകദിനത്തിലെ നമ്പര്‍ വണ്‍ ബാറ്ററായ അദ്ദേഹം ഒരു അബദ്ധം ആവര്‍ത്തിച്ചിരിക്കുകയാണ്.

ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയിട്ടും അതു വലിയൊരു ഇന്നിങ്‌സാക്കി മാറ്റിയെടുക്കാന്‍ സാധിക്കാതെ പോയെന്നതാണ് ബാബറിനു സംഭവിച്ച പിഴവ്. ടൂര്‍ണമെന്റിലെ ആറു മല്‍സരങ്ങളില്‍ മൂന്നാം തവണയാണ് അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടി പുറത്തായത്. നേരത്തേ വലിയ ഇന്നിങ്‌സുകള്‍ കളിക്കുന്നതില്‍ മിടുക്കനായിരുന്ന പാക് നായകനു ലോകകപ്പില്‍ ഇതാവര്‍ത്തിക്കാന്‍ സാധിട്ടില്ല.

BABAR AZAN

ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ബാബര്‍ വന്‍ ഫ്‌ളോപ്പായിരുന്നു. നെതര്‍ലാന്‍ഡ്‌സുമായുള്ള ആദ്യ മല്‍സരത്തില്‍ 18 ബോളില്‍ അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ശ്രീലങ്കയുമായുള്ള രണ്ടാമത്തെ മല്‍സരത്തിലും ബാബര്‍ നിരാശപ്പെടുത്തി.

15 ബോളില്‍ 10 റണ്‍സെടുത്ത് ബാബര്‍ ക്രീസ് വിടുകയായിരുന്നു. എന്നാല്‍ ചിരവൈരികളായ ഇന്ത്യയുമായുള്ള സൂപ്പര്‍ പോരില്‍ അദ്ദേഹം മിന്നിച്ചു. 58 ബോളില്‍ 50 റണ്‍സുമായി ബാബര്‍ ടൂര്‍ണമെന്റിലെ ആദ്യത്തെ ഫിഫ്റ്റി കണ്ടെത്തി.

പക്ഷെ ഓസ്‌ട്രേലിയയുമായുള്ള നാലാം റൗണ്ട് മല്‍സരത്തില്‍ ബാബറിനു തിളങ്ങാനായില്ല. 18 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. എന്നാല്‍ അഫ്ഗാനിസ്താനുമായുള്ള അവസാന കളിയില്‍ ബാബര്‍ രണ്ടാം ഫിഫ്റ്റിയോടെ തിരിച്ചുവന്നു. ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് കണ്ടതും ഈ മല്‍സരത്തിലായിരുന്നു. 74 റണ്‍സാണ് ബാബര്‍ ഈ മല്‍സരത്തില്‍ അടിച്ചെടുത്തത്. 92 ബോളുകളില്‍ നിന്നായിരുന്നു ഇത്.

അതിനു ശേഷം ഇന്നു സൗത്താഫ്രിക്കയ്‌ക്കെതിരേ വീണ്ടുമൊരു ഫിഫ്റ്റി ബാബര്‍ നേടിയെങ്കിലും അതു സെഞ്ച്വറിയിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. 28ാം ഓവറിലായിരുന്നു അദ്ദേഹത്തിന്റെ പുറത്താവല്‍. സ്പിന്നര്‍ തബ്രെയ്‌സ് ഷംസിയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കാണ് ക്യാച്ചെടുത്തത്.

കാല്‍മുട്ടിലൂന്നി അനാവശ്യമായൊരു സ്വീപ്പ് ഷോട്ടിനു ശ്രമിച്ച ബാബറിനു പാളി. ചെറുതായി ഗ്ലൗസില്‍ ഉരസിയ ബോള്‍ ഡികോക്കിന്റെ കൈകളിലെത്തുകയും ചെയ്കു. അംപയര്‍ ഇതു നോട്ടൗട്ട് വിധിച്ചെങ്കിലും സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമ റിവ്യു എടുക്കുകയായിരുന്നു. റീപ്ലേയിലാണ് ഗ്ലൗസില്‍ ബോള്‍ ഉരസിയതായി വ്യക്തമായത്. തുടര്‍ന്ന് തേര്‍ഡ് അംപയര്‍ സൗത്താഫ്രിക്കയ്ക്കു അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

സൗത്താഫ്രിക്കയ്ക്കു 271 റണ്‍സ് വിജയലക്ഷ്യം

സൗത്താഫ്രിക്കയ്ക്ക 271 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാകിസ്താന്‍ നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ 46.4 ഓവറില്‍ 270 റണ്‍സിനു പുറത്താവുകയായിരുന്നു.

52 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാക് ടീമിന്റെ ടോപ്‌സ്‌കോറര്‍. ബാബര്‍ 50 റണ്‍സ് സംഭാവന ചെയ്തപ്പോള്‍ ഷദാബ് ഖാന്‍ 43 റണ്‍സും നേടി. തബ്രെയ്‌സ് ഷംസിക്ക് നാലും മാര്‍ക്കോ യാന്‍സണിനു മൂന്നും വിക്കറ്റുകള്‍ ലഭിച്ചു.

Story first published: Friday, October 27, 2023, 17:58 [IST]
Other articles published on Oct 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+