For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ആ തോല്‍വി ഞെട്ടിച്ചു, ബാബര്‍ കരഞ്ഞു! നായകസ്ഥാനം ഒഴിഞ്ഞേക്കും?

മുംബൈ: ഏകദിന ലോകകപ്പിലേക്ക് വന്‍ ശക്തികളായെത്തിയ ടീമിന് പാകിസ്താന്‍. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇപ്പോള്‍ ടീമിന് സാധിക്കുന്നില്ല. അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് ജയം നേടിയ പാകിസ്താന്‍ മൂന്ന് മത്സരം തോറ്റു. ഇന്ത്യയോടും ഓസ്‌ട്രേലിയയോടും മുട്ടുകുത്തിയ പാകിസ്താന്‍ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടാണ് തോറ്റത്. എട്ട് വിക്കറ്റിനാണ് അഫ്ഗാന്‍ പാക് ടീമിനെ ഞെട്ടിച്ചത്. അഫ്ഗാനോടേറ്റ തോല്‍വി പാകിസ്താനെ സംബന്ധിച്ച് ഞെട്ടിക്കുന്നതായിരുന്നു.

അതുകൊണ്ടുതന്നെ നായകന്‍ ബാബര്‍ ആസമിനെതിരേയാണ് കൂടുതല്‍ വിമര്‍ശനമുയര്‍ന്നത്. മുന്‍ പാക് താരങ്ങളുള്‍പ്പെടെ പാക് നായകനെതിരേ രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ബാബറിന് നേരിടേണ്ടി വരുന്നത്. ബാബറിനെതിരേ പാകിസ്താന്‍ ടീമില്‍ പടയൊരുക്കം ശക്തമാണ്. പാതിവഴിയില്‍ ബാബറിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ശ്രമമടക്കം നടക്കുന്നുണ്ട്. ഇപ്പോഴിതാ അഫ്ഗാനെതിരായ മത്സരശേഷം പാക് ടീമിന്റെ ഡ്രസിങ് റൂമില്‍ നടന്ന സംഭവങ്ങള്‍ വൈറലാവുകയാണ്.

ബാബര്‍ ആസം ഡ്രസിങ് റൂമില്‍ പൊട്ടിക്കരഞ്ഞുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ത്തന്നെ ബാബറിന്റെ കണ്ണുകള്‍ നിറഞ്ഞായിരുന്നു ഉണ്ടായിരുന്നത്. രാത്രി ഹോട്ടല്‍ മുറിയിലും ബാബര്‍ ഏറെ നേരം കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ബാബര്‍ മാത്രമല്ല പല പാക് താരങ്ങളും നിരാശകൊണ്ട് കരഞ്ഞുവെന്നും പരസ്പരം സംസാരിക്കാതെ മാറിനിന്നുവെന്നുമെല്ലാമാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

പാകിസ്താന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിക്ക് പിന്നാലെ ബാബറിനെതിരേയാണ് കൂടൂതല്‍ വിമര്‍ശനം ഉയരുന്നത്. ഇതാണ് താരത്തെ കൂടുതല്‍ തളര്‍ത്തുന്നത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാനും ബാബറിന് സാധിക്കുന്നില്ല. അതോടൊപ്പം ക്യാപ്റ്റന്‍സിയിലും മികവ് കാട്ടാന്‍ സാധിക്കാതെ പോകുന്നത് ബാബറിനെ തളര്‍ത്തുന്നു. ബാബര്‍ കരയുന്നതായുള്ള തരത്തില്‍ ചില വീഡിയോകളും പ്രചരിക്കുന്നുണ്ട്.

babar azam

എന്നാല്‍ ഈ വീഡിയോ ബാബറിനെ പരിഹസിക്കാനും അപമാനിക്കാനും സൃഷ്ടിച്ചതാണെന്ന ആരോപണവും ഉയര്‍ന്നുകേള്‍ക്കുന്നു. ഏഷ്യാ കപ്പിലും പാകിസ്താന്‍ നാണംകെട്ടിരുന്നു. ഏഷ്യാ കപ്പിന്റെ സമയത്തുതന്നെ ബാബറിനെതിരേ പാക് ടീമില്‍ പടയൊരുക്കമുണ്ടായിരുന്നു. ഷഹീന്‍ ഷാ അഫ്രീദിയും ബാബറും തമ്മില്‍ വാക്കേറ്റമുണ്ടായിയെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ബാബറിന്റെ വാക്കിന് പാക് ടീമിനുള്ളില്‍ വലിയ വില ലഭിക്കുന്നില്ല.

പലപ്പോഴും കളത്തിനകത്ത് തന്നെ ബാബര്‍ അപമാനിക്കപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇനിയൊരു തോല്‍വികൂടി വഴങ്ങിയാല്‍ പാകിസ്താന്റെ സെമി സാധ്യത ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാനാവും. ഈ സാഹചര്യത്തില്‍ വരുന്ന മത്സരങ്ങള്‍ ബാബറിന് നിലനില്‍പ്പിന്റെ പോരാട്ടമാണ്. പാകിസ്താന് ശേഷിക്കുന്ന മത്സരങ്ങളില്‍ ശക്തരായ എതിരാളികളാണുള്ളത്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ പാകിസ്താന് മത്സരം ശേഷിക്കുന്നു.

ഇവരെയെല്ലാം തോല്‍പ്പിച്ച് സെമിയിലേക്കെത്തുകയെന്നത് പാകിസ്താന് കടുപ്പമാവും. ബാബര്‍ ആസമിന് ബാറ്റുകൊണ്ട് കൂടുതല്‍ മികവ് കാട്ടാന്‍ സാധിക്കണം. വരുന്ന മത്സരങ്ങളില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ബാബറിന് സാധിക്കുമോയെന്നതാണ് അറിയേണ്ടത്. ഇത്തവണ ഇന്ത്യയില്‍ നിന്ന് കപ്പുമായിട്ടേ മടങ്ങൂവെന്നാണ് ബാബര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ടീം നിരാശപ്പെടുത്തുന്നതോടെ വലിയ വിമര്‍ശനവും ബാബറിന് നേരിടേണ്ടി വരുന്നു.

ബാബറിന് പകരം ഷദാബ് ഖാന്‍, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ ഷാ അഫ്രീദി എന്നിവരുടെ പേരാണ് നായകസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ ഇവരിലാര് വന്നാലും ബാബറിന്റെ അത്ര ഇംപാക്ട് സൃഷ്ടിക്കുമെന്ന് കരുതാനാവില്ല. നിലവിലെ പാകിസ്താന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ബാബറാണ്. അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് താരത്തെ തള്ളിവിടുകയാണ്. വേണ്ടത്ര പിന്തുണ ബാബറിന് ലഭിക്കുന്നില്ല. ഇത് ബാബറിന്റേയും ടീമിന്റേയും പ്രകടനത്തെ ബാധിക്കുന്നു.

നസീം ഷായുടെ അഭാവം പാക് ടീമിനെ കാര്യമായി ബാധിച്ചു. ഹസന്‍ അലി ഭേദപ്പെട്ട് നില്‍ക്കുമ്പോഴും നസീം ഷായുടെ വിടവ് നിഴലിച്ച് നില്‍ക്കുന്നു. ഹാരിസ് റഊഫിന് ഒന്നും ചെയ്യാനാവുന്നില്ല. സ്പിന്‍ നിരക്കും കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പാകിസ്താന്‍ പതറുകയാണ്. ശേഷിക്കുന്ന മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ പാകിസ്താന് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Wednesday, October 25, 2023, 13:19 [IST]
Other articles published on Oct 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+