For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇതു ചരിത്രം, വന്‍ റെക്കോര്‍ഡുമായി ബാബര്‍! ഇന്ത്യയില്‍ ഒരു പാക് ക്യാപ്റ്റന്‍ ഇതാദ്യം

ഐസിസി ഏകദിന ലോകകപ്പില്‍ വിജയത്തോടെ തന്നെ തുടങ്ങിയിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍. ഹൈദരാബാദില്‍ നടന്ന കളിയില്‍ ബാറ്റിങില്‍ തുടക്കം അല്‍പ്പം പാളിയെങ്കിലും പിന്നീട് കളിയിലേക്കു തിരിച്ചുവരാനും അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സിനെ തകര്‍ത്തുവിടാനും അവര്‍ക്കു സാധിച്ചു. 81 റണ്‍സിന്റെ വിജയമാണ് ബാബര്‍ ആസവും സംഘവും ആഘോഷിച്ചത്.

ഈ മല്‍സരത്തിലെ മിന്നും ജയത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ ഒരു വമ്പന്‍ റെക്കോര്‍ഡും ബാബര്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. പാകിസ്താന്റെ മറ്റൊരു നായകനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് ലോകകപ്പിലെ ആദ്യ കളിയില്‍ തന്നെ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ ഏകദിന ലോകകപ്പില്‍ വിജയം കൊയ്ത ആദ്യത്തെ പാകിസ്താന്‍ ക്യാപ്റ്റനായി ബാബര്‍ മാറിയിരിക്കുകയാണ്.

BABAR CELEBRATES

ഇതിനു മുമ്പ് രണ്ടു തവണ മാത്രമേ പാകിസ്താന്‍ ഇന്ത്യയില്‍ ലോകകപ്പ് മല്‍സരം കളിച്ചിട്ടുള്ളൂ. ഇവയിലെല്ലാം പരാജയമായിരുന്നു ഫലം. എന്നാല്‍ മൂന്നാമത്തെ ശ്രമത്തില്‍ ബാബറിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയിലും പാക് പട അക്കൗണ്ട് തുറന്നിരിക്കുകയാണ്. 1996ലെ ലോകകപ്പിലായിരുന്നു പാകിസ്താന്‍ ടീം ഇന്ത്യയില്‍ ആദ്യമായി കളിച്ചത്.

അന്നു സംയുക്ത വേദികളിലൊന്നായിരുന്നു ഇന്ത്യ. ശ്രീലങ്കയും പാകിസ്താനുമായിരുന്നു മറ്റു രണ്ടു വേദികള്‍. ബെംഗളൂരുവില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയോടു അന്നു പാകിസ്താന്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇന്ത്യയെ നയിച്ചത് മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നെങ്കില്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ആമിര്‍ സൊഹെയ്‌ലായിരുന്നു.

അതിനു ശേഷം 2011ല്‍ ഇന്ത്യ വീണ്ടും ലോകകപ്പിന്റെ സംയുക്ത ആതിഥേയരായിരുന്നു. അന്നു വീണ്ടും പാകിസ്താന്‍ ടീം ഇന്ത്യയില്‍ കളിക്കാനെത്തി. ഇന്ത്യ ഒരിക്കല്‍ക്കൂടി അവരെ സ്വന്തം കാണികള്‍ക്കു മുന്നില്‍ കെട്ടുകെട്ടിക്കുകയായിരുന്നു. മൊഹാലിയില്‍ നടന്ന സെമി ഫൈനലില്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു ഇന്ത്യയുടെ ആവേശോജ്വല വിജയം. പാകിസ്താന്‍ ടീമിനെ അന്നു നയിച്ചത് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷഹീന്‍ അഫ്രീഡിയായിരുന്നു.

BABAR AZAM

എന്നാല്‍ മൂന്നാമത്തെ ശ്രമത്തില്‍ ബാബറിലൂടെ പാകിസ്താന്‍ ടീം കാത്തിരുന്ന ലോകകപ്പ് വിജയം തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുകയാണ്. പക്ഷെ ബാറ്ററെന്ന നിലയില്‍ ഈ മല്‍സരത്തിലെ പ്രകടനം അദ്ദേഹത്തിനു ആഹ്ലാദിക്കാന്‍ വക നല്‍കില്ല. കാരണം ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ മൂന്നാമനായി ക്രീസിലെത്തിയ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ ബാബറിനു വെറും അഞ്ചു റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്.

ഒരു സിംപിള്‍ ക്യാച്ച് സമ്മാനിച്ചത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു. നേരത്തേ കളിച്ച രണ്ടു സന്നാഹ മല്‍സരങ്ങളിലും ബാബര്‍ കസറിയിരുന്നു. 80, 90 എന്നിങ്ങനെയായിരുന്നു പാക് നായകന്റെ സ്‌കോറുകള്‍. പക്ഷെ കളി കാര്യമായപ്പോള്‍ അദ്ദേഹത്തിനു പിഴയ്ക്കുകയും ചെയ്തു.

നെതര്‍ലാന്‍ഡ്‌സുമായുള്ള കളിയിലെ ക്ഷീണം അടുത്ത മല്‍സരത്തില്‍ ഒരു വമ്പന്‍ ഇന്നിങ്‌സുമായി തീര്‍ക്കാനായിരിക്കും ബാബറിന്റെ ശ്രമം. ശ്രീലങ്കയാണ് പാകിസ്താന്റെ അടുത്ത എതിരാളികള്‍. അതിനു ശേഷമാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരാട്ടം.

ഈ മാസം 14നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ചിരവൈരികള്‍ മുഖാമുഖം വരുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്താന് സാധിച്ചിട്ടില്ല. ഈ ചരിത്രം ഇത്തവണ തിരുത്താന്‍ ബാബറിനു സാധിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Story first published: Saturday, October 7, 2023, 6:44 [IST]
Other articles published on Oct 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+