For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ-ഓസീസ് ഫൈനല്‍, പൊരുതി വീണ് സൗത്താഫ്രിക്ക- ഇത്തവണയും ഭാഗ്യമില്ല

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനല്‍ ടിക്കറ്റെടുത്തത്. ആദ്യം ബാറ്റുചെയ്ത സൗത്താഫ്രിക്ക 212ല്‍ ഒതുങ്ങിയപ്പോള്‍ 16 പന്ത് ബാക്കിയാക്കിയാണ് ഓസീസ് ജയം പിടിച്ചെടുത്തത്. ലഭിച്ച ക്യാച്ചവസരങ്ങളും റണ്ണൗട്ടവസരങ്ങളും പാഴാക്കിയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ഇത്തവണയും നോക്കൗട്ടില്‍ ഭാഗ്യം തുണക്കാതെ വന്നതോടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കണ്ണീരോടെ മടങ്ങേണ്ടി വന്നത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം തെറ്റായിപ്പോയെന്ന് തോന്നിപ്പിക്കുന്ന തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയുടേത്. ആദ്യ ഓവറില്‍ത്തന്നെ നായകന്‍ ടെംബ ബാവുമയെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസിന് ക്യാച്ച് നല്‍കിയാണ് ബാവുമയുടെ മടക്കം. ലീഗ് ഘട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേ കസറിയ ക്വിന്റന്‍ ഡീകോക്ക് സെമി ഫൈനലില്‍ നിരാശപ്പെടുത്തി.

14 പന്ത് നേരിട്ട് മൂന്ന് റണ്‍സ് നേടിയ ഡീകോക്കിനെ ജോഷ് ഹെയ്‌സല്‍വുഡാണ് പുറത്താക്കിയത്. സിക്‌സര്‍ പറത്താനുള്ള ഡീകോക്കിന്റെ ശ്രമത്തെ മനോഹരമായി പാറ്റ് കമ്മിന്‍സ് കൈയിലൊതുക്കുകയായിരുന്നു. മികച്ച ഫോമിലായിരുന്ന എയ്ഡന്‍ മാര്‍ക്രം (10) മൂന്നാമനായി മടങ്ങി. 20 പന്ത് നേരിട്ട് രണ്ട് ബൗണ്ടറിയടക്കം നേടിയ മാര്‍ക്രത്തെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. ഡേവിഡ് വാര്‍ണറിന്റെ ക്യാച്ചിലാണ് മാര്‍ക്രത്തിന്റെ മടക്കം. പിന്നാലെ റാസി വാന്‍ ഡെര്‍ ഡ്യൂസനും (6) പുറത്തായി.

31 പന്ത് നേരിട്ട താരത്തെ ജോഷ് ഹെയ്‌സല്‍വുഡാണ് പുറത്താക്കിയത്. പിന്നാലെ മഴയെത്തിയതോടെ അരമണിക്കൂറോളം മത്സരം തടസപ്പെട്ടു. 24 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന ദക്ഷിണാഫ്രിക്ക മഴക്ക് ശേഷം ഭേദപ്പെട്ട സ്‌കോറിലേക്കെത്താനായി പൊരുതി.

ഹെന്‍ റിച്ച് ക്ലാസനും (47) ഡേവിഡ് മില്ലറും (101) ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. 48 പന്ത് നേരിട്ട് നാല് ഫോറും 2 സിക്‌സുമടക്കം 47 റണ്‍സ് നേടിയ ക്ലാസനെ പുറത്താക്കി ട്രവിസ് ഹെഡാണ് ഓസീസിനെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സനെ (0) എല്‍ബിയില്‍ കുടുക്കി. ജെറാള്‍ഡ് കോയിറ്റ്‌സി (19) ചെറിയ പോരാട്ടത്തിന് ശേഷം പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കി മടങ്ങി. കേശവ് മഹാരാജിനെ (4) സ്റ്റാര്‍ക്കും പുറത്താക്കി. ഒരുവശത്ത് തല്ലിത്തകര്‍ത്ത മില്ലര്‍ ചരിത്ര സെഞ്ച്വറിയും നേടി. 116 പന്ത് നേരിട്ട് 8 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 101 റണ്‍സ് നേടിയ മില്ലറെ കമ്മിന്‍സാണ് പുറത്താക്കിയത്. റബാഡയെ (10) പുറത്താക്കി കമ്മിന്‍സാണ് ദക്ഷിണാഫ്രിക്കന്‍ പോരാട്ടത്തിന് അവസാനമിട്ടത്.

steve smith

തബ്രൈസ് ഷംസി പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയക്കായി കമ്മിന്‍സും സ്റ്റാര്‍ക്കും മൂന്ന് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ട്രവിസ് ഹെഡും ജോഷ് ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയുടെ തുടക്കം മികച്ചതായിരുന്നു. ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ഡേവിഡ് വാര്‍ണര്‍ മടങ്ങി. 18 പന്ത് നേരിട്ട് 1 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 29 റണ്‍സാണ് വാര്‍ണര്‍ നേടിയത്. പിന്നാലെ മിച്ചല്‍ മാര്‍ഷും (0) മടങ്ങി.

കഗിസോ റബാഡയുടെ പന്തില്‍ റാസി വാന്‍ ഡ്യൂസന്റെ പറക്കും ക്യാച്ചിലാണ് മാര്‍ഷിന്റെ മടക്കം. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ മുന്നേറിയ ട്രവിസ് ഹെഡിനെ (62) കേശവ് മഹാരാജ് ക്ലീന്‍ബൗള്‍ഡ് ചെയ്തു.

48 പന്തില്‍ 9 ഫോറും 2 സിക്‌സുമാണ് ഹെഡ് നേടിയത്. മാര്‍നസ് ലബ്യുഷെയ്ന്‍ (18) നിലയുറപ്പിച്ച് വരികെ എല്‍ബിയില്‍ കുടുങ്ങി. തബ്രൈസ് ഷംസിക്കായിരുന്നു വിക്കറ്റ്. അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (1) ഷംസി ക്ലീന്‍ബൗള്‍ഡ് ചെയ്തു. മാക്‌സ്‌വെല്‍ പുറത്താവുമ്പോള്‍ 5ന് 137 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. 62 പന്ത് നേരിട്ട് 30 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിനെ ജെറാള്‍ഡ് കോയിറ്റ്‌സി പുറത്താക്കിയതോടെ പോരാട്ടം മുറുകി.

പ്രതീക്ഷ നല്‍കി ക്രീസില്‍ നിന്ന ജോഷ് ഇന്‍ഗ്ലിസിനെ (28) കോയിറ്റ്‌സി ക്ലീന്‍ബൗള്‍ഡ് ചെയ്തു. ദക്ഷിണാഫ്രിക്ക ശക്തമായ തിരിച്ചുവരവ് പ്രതീക്ഷ നല്‍കിയെങ്കിലും പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് ഓസീസിനെ ഫൈനലിലേക്കെത്തിച്ചു.

പ്ലേയിങ് 11: ഓസ്‌ട്രേലിയ- ട്രവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇന്‍ഗ്ലിസ്, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംബ, ജോഷ് ഹെയ്‌സല്‍വുഡ്

ദക്ഷിണാഫ്രിക്ക- ടെംബ ബാവുമ (c), ക്വിന്റന്‍ ഡീകോക്ക്, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, ജെറാള്‍ഡ് കോയിറ്റ്‌സി, കഗിസോ റബാഡ, തബ്രൈസ് ഷംസി

Story first published: Thursday, November 16, 2023, 11:54 [IST]
Other articles published on Nov 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+