For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഓസീസിനെ ഇനി തടുക്കുക അസാധ്യം! കപ്പുറപ്പ്, ഇന്ത്യ ഫൈനല്‍ തോല്‍ക്കും, ഇതാ തെളിവ്

ലോകകപ്പിന്റെ ആദ്യത്തെ രണ്ടു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരും എഴുതിത്തള്ളിയ ടീമായിരുന്നു അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ. കാരണം ആദ്യത്തെ രണ്ടു കളിയിലും തോറ്റതോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു അവര്‍. ഇത്തവണ ഇനി ഓസീസിനെ പേടിക്കേണ്ടെന്നും അവരുടെ പ്രതാപകാലം കഴിഞ്ഞുവെന്നുമെല്ലാം ലോകം വിലയിരുത്തി. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും കാറ്റില്‍ പറത്തി കംഗാരുപ്പട സെമി ഫൈനലിലേക്കു കുതിച്ചെത്തിയിരിക്കുകയാണ്.

ആറാം ലോക കിരീടമെന്ന സ്വപ്‌നം ഇത്തവണ യാഥാര്‍ഥ്യമാക്കാന്‍ തന്നെയാണ് ഓസീസിന്റെ ശ്രമം. ഓസീസിനു ഇതു സാധിക്കുമെന്ന സൂചനയാണ് ചരിത്രം നല്‍കുന്നത്. ഇതിന്റെ കാരണമറിയാം. കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനെതിരേ മുംബൈയിലെ വാംഖഡെയില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ ജയിച്ചതോടെയാണ് ഓസീസ് സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തത്.

AUS-SA SEMI

പോയിന്റ് പട്ടികയിലെ രണ്ട്, മൂന്ന് സ്ഥാനങ്ങളിലൊന്ന് അവര്‍ ഉറപ്പിക്കുകയും ചെയ്തു. രണ്ടാമതുള്ള സൗത്താഫ്രിക്കയ്ക്കും മൂന്നാംസ്ഥാനക്കാരായ ഓസീസിനും 12 പോയിന്റ് വീതമാണുള്ളത്. മികച്ച നെറ്റ് റണ്‍ റേറ്റില്‍ സൗത്താഫ്രിക്ക മുന്നില്‍ കയറുകയായിരുന്നു. രണ്ടാം സെമിയില്‍ സൗത്താഫ്രിക്കയും ഓസീസും തമ്മിലാണ് ഏറ്റുമുട്ടുകയെന്നു ഇതോടെ ഉറപ്പായിരിക്കുകയാണ്.

സൗത്താഫ്രിക്കയെ ഓസീസിനു സെമി ഫൈനലില്‍ ലഭിച്ചതു തന്നെയാണ് ആറാം ലോക കിരീടത്തിനായുള്ള ഓസീസിന്റെ സാധ്യതയും വര്‍ധിപ്പിക്കുന്നത്. കാരണം ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ നേരത്തേ രണ്ടു തവണ മാത്രമേ ഓസീസും സൗത്താഫ്രിക്കയും സെമിയില്‍ കൊമ്പുകോര്‍ത്തിട്ടുള്ളൂ. രണ്ടു തവണയും സൗത്താഫ്രിക്കയെ തകര്‍ത്തു ഫൈനലിലേക്കു മുന്നേറിയ ഓസീസ് ഏഷ്യന്‍ ടീമുകളെ തുരത്തി ലോക ചാംപ്യന്‍മാരാവുകയും ചെയ്തു.

1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിലായിരുന്നു ആദ്യമായി ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും കൊമ്പുകോര്‍ത്തത്. അന്നു ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണില്‍ നടന്ന ത്രസിപ്പിക്കുന്ന മല്‍സരം ടൈയിലും കലാശിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 49.2 ഓവറില്‍ 213 റണ്‍സിനു പുറത്തായപ്പോള്‍ സൗത്താഫ്രിക്ക 49.4 ഓവറില്‍ ഇതേ സ്‌കോറിനു തന്നെ ഓള്‍ഔട്ടായി.

അന്നു സൂപ്പര്‍ ഓവര്‍ ഇല്ലായിരുന്നു. പകരം സൂപ്പര്‍ സിക്‌സില്‍ ഏറ്റുമുട്ടിയപ്പോഴുള്ള ഫലമായിരുന്നു പരിഗണിച്ചത്. സൂപ്പര്‍ സിക്‌സില്‍ സൗത്താഫ്രിക്കയെ തോല്‍പ്പിക്കാന്‍ സാധിച്ചതിനാല്‍ സെമിയില്‍ ഓസീസിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. ഫൈനലില്‍ പാകിസ്താനായിരുന്നു ഓസീസിന്റെ എതിരാളികള്‍. പാകിസ്താനെ എട്ടു വിക്കറ്റിനു തകര്‍ത്ത് ഓസീസ് ലോക ചാംപ്യന്‍മാരാവുകയും ചെയ്തു. 179 ബോളുകള്‍ നില്‍ക്കെ വളരെ അനായാസമാണ് ഓസീസ് ലോക കിരീടത്തില്‍ മുത്തമിട്ടത്.

AUSTRALIA

അതിനു ശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും മാറ്റുരച്ചത് 2007ലെ ടൂര്‍ണമെന്റിലായിരുന്നു. 1999ലേതു പോലെ അന്നും രണ്ടാമത്തെ സെമി ഫൈനലിലായിരുന്നു ഓസ്‌ട്രേലിയ- സൗത്താഫ്രിക്ക പോരാട്ടം. വെസ്റ്റ് ഇന്‍ഡീസിലെ സെന്റ് ലൂസിയയില്‍ നടന്ന സെമിയില്‍ സൗത്താഫ്രിക്കയെ നിഷ്പ്രഭരാക്കി ഓസീസ് ഫൈനലിലേക്കു കുതിക്കുകയായിരുന്നു.

111 ബോളുകള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ ആഘോഷിച്ചത്. ഫൈനലില്‍ 1999ലേതു പോലെ മറ്റൊരു ഏഷ്യന്‍ ടീമായ ശ്രീലങ്കയായിരുന്നു ഓസീസിന്റെ എതിരാളികള്‍. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലങ്കയ്ക്കെതിരേ 53 റണ്‍സിന്റെ വിജയമാണ് ഓസീസ് അന്നു സ്വന്തമാക്കയത്.

1999, 2007ലെ ലോകകപ്പുകളിലെ റീപ്ലേയിലേക്കാണ് ഈ ടൂര്‍ണമെന്റും നീങ്ങുന്നത്. രണ്ടാം സെമിയില്‍ വീണ്ടും ഓസീസും സൗത്താഫ്രിക്കയും ഏറ്റുമുട്ടുകയാണ്. നേരത്തേ പാകിസ്താന്‍, ശ്രീലങ്ക എന്നിവരാണ് ഫൈനലില്‍ ഓസീസിനു എതിരാളികളായി വന്നതെങ്കില്‍ ഇത്തവണ ഇന്ത്യയുടെ ഊഴമാണോയെന്നാണ് ഇനി അറിയേണ്ടത്.

Story first published: Wednesday, November 8, 2023, 11:58 [IST]
Other articles published on Nov 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+