For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഡെച്ച് പട നാണംകെട്ടു, ലോക റെക്കോഡ് ജയം നേടി ഓസീസ്- ചരിത്ര നേട്ടം

ഡല്‍ഹി: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. 309 റണ്‍സിനാണ് ഓസീസ് നിര ഡെച്ച് പടയെ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 8 വിക്കറ്റിന് 399 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 21 ഓവറില്‍ 90 റണ്‍സില്‍ ഓള്‍ഔട്ടായി.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (106), ഡേവിഡ് വാര്‍ണര്‍ (104) എന്നിവരുടെ സെഞ്ച്വറി പ്രകടനവും ആദം സാംബയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഓസീസിന് ചരിത്ര ജയം നേടിക്കൊടുത്തത്. മിച്ചല്‍ മാര്‍ഷ് രണ്ടും പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 5 മത്സരത്തില്‍ നിന്ന് 6 പോയിന്റുള്ള ഓസീസ് നാലാം സ്ഥാനത്താണ്.

ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമല്ല ഓസീസിന് ലഭിച്ചത്. 15 പന്തില്‍ 9 റണ്‍സെടുത്ത് മിച്ചല്‍ മാര്‍ഷ് പുറത്തായി. ലോഗന്‍ വാന്‍ ബീക്കിനായിരുന്നു വിക്കറ്റ്. എന്നാല്‍ തുടക്കം പാളിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ടീമിന് അടിത്തറ പാകി.

132 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം സ്മിത്ത് മടങ്ങി. 68 പന്ത് നേരിട്ട് 9 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 71 റണ്‍സ് നേടിയ സ്മിത്തിനെ റൊലോഫ് വാന്‍ ഡെര്‍ മെര്‍വിയാണ് പുറത്താക്കിയത്.

മാര്‍നസ് ലബ്യുഷെയ്ന്‍ (62) ഏകദിനത്തിലെ ആദ്യ സെഞ്ച്വറി അടിച്ചെടുത്തു. 47 പന്തില്‍ 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ലബ്യുഷെയ്‌ന്റെ പ്രകടനം. ജോഷ് ഇന്‍ഗ്ലിസ് (14) പെട്ടെന്ന് പുറത്തായെങ്കിലും ഡേവിഡ് വാര്‍ണര്‍ സെഞ്ച്വറിയോടെ ടീമിനെ മികച്ച സ്‌കോറിലേക്കെത്തിച്ചു.

93 പന്തില്‍ 11 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 104 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഏകദിന ലോകകപ്പിലെ താരത്തിന്റെ ആറാം സെഞ്ച്വറിയാണിത്. ഓസ്‌ട്രേലിയക്കായി കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന താരമായി മാറാന്‍ വാര്‍ണര്‍ക്കായി.

australia

കൂടുതല്‍ ഏകദിന സെഞ്ച്വറി നേടിയവരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം രണ്ടാം സ്ഥാനത്തേക്കുയരാനും വാര്‍ണര്‍ക്ക് സാധിച്ചു. വാര്‍ണറെ വാന്‍ ബീക്ക് പുറത്താക്കുമ്പോള്‍ 5ന് 267 എന്ന നിലയിലായിരുന്നു ഓസീസ്. കാമറൂണ്‍ ഗ്രീന്‍ (8) റണ്ണൗട്ടായി. എന്നാല്‍ ഒരുവശത്ത് ഗ്ലെന്‍ മാക്‌സ്‌വെല്‍ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചു. 40 പന്തില്‍ സെഞ്ച്വറി നേടി ഏകദിന ലോകകപ്പിലെ വേഗ സെഞ്ച്വറി റെക്കോഡ് മാക്‌സ്‌വെല്‍ സ്വന്തം പേരിലാക്കി.

44 പന്തില്‍ 9 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 106 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് (0) ഗോള്‍ഡന്‍ ഡക്കായപ്പോള്‍ പാറ്റ് കമ്മിന്‍സും (12) ആദം സാംബയും (1) പുറത്താവാതെ നിന്നു. ഇതോടെ 50 ഓവറില്‍ 8 വിക്കറ്റിന് 399 എന്ന മികച്ച സ്‌കോറിലേക്കും ഓസീസെത്തി. നെതര്‍ലന്‍ഡ്‌സിനായി ലോഗന്‍ വാന്‍ ബീക്ക് നാല് വിക്കറ്റ് നേടി. ബാസ് ഡീ ലീഡ് രണ്ടും ആര്യന്‍ ദത്ത് ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. മാക്‌സ് ഒഡൗഡിനെ (6) മിച്ചല്‍ സ്റ്റാര്‍ക്ക് ക്ലീന്‍ബൗള്‍ഡ് ചെയ്തു. വിക്രമജിത് സിങ്ങിനെ (25) ഗ്ലെന്‍ മാക്‌സ്‌വെല്‍ റണ്ണൗട്ടാക്കിയപ്പോള്‍ കോളിന്‍ അക്കര്‍മാനെ (10) ജോഷ് ഹെയ്‌സല്‍വുഡ് എല്‍ബിയില്‍ കുടുക്കി.

സൈബ്രാന്റ് എഞ്ചല്‍ബ്രച്ചിനെ (4) മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. ബാസ് ഡി ലീഡിനെ (4) പാറ്റ് കമ്മിന്‍സും വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 5ന് 62 എന്ന നിലയിലേക്ക് ഡെച്ച്പട തകര്‍ന്നു.

തേജ നിദാമാനുരുവിനെ (14) മിച്ചല്‍ മാര്‍ഷ് പുറത്താക്കിയപ്പോള്‍ ലോഗന്‍ വാന്‍ ബീക്ക് (0), മെര്‍വി (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ സാംബയും പുറത്താക്കി. ആര്യന്‍ ദത്തനേയും (1) സാംബ എല്‍ബിയില്‍ കുടുക്കി. പോള്‍ വാന്‍ മിക്കീരനെ സാംബയുടെ പന്തില്‍ ഇന്‍ഗ്ലിസ് സ്റ്റംപും ചെയ്തു. ഇതോടെ 21 ഓവറില്‍ 90 റണ്‍സില്‍ നെതര്‍ലന്‍ഡ്‌സ് ഓള്‍ഔട്ടായി.

പ്ലേയിങ് 11-ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇന്‍ഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംബ

നെതര്‍ലന്‍ഡ്‌സ് - വിക്രമജിത് സിങ്, മാക്‌സ് ഒഡൗഡ്, കോളിന്‍ അക്കര്‍മാന്‍, ബാസ് ഡി ലീഡ്, തേജ നിദമാനുരു, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (c), സൈബ്രാന്‍ഡ് എന്‍ജില്‍ബ്രീച്ച്, ലോഗന്‍ വാന്‍ ബീക്ക്, റൊയ്‌ലോഫ് വാന്‍ ഡെര്‍ മെര്‍വി, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മിക്കീരന്‍

Story first published: Wednesday, October 25, 2023, 12:22 [IST]
Other articles published on Oct 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+