For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പ്രധാനമന്ത്രിക്കു മുന്നില്‍ പാക് ടീം തോറ്റിട്ടില്ല, പിച്ചിലെ ഒത്തുകളി പൊളിഞ്ഞു!

ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കേറ്റ പരാജയം ചിരവൈരികളായ പാകിസ്താന്‍ ടീമിന്റെ ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഇന്ത്യയെ പരിഹസിച്ചു രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന കലാശക്കശിയില്‍ തികച്ചും ഏകപക്ഷീയമായിട്ടാണ് ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ ആറാം ലോക കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഓസീസിന്റെ ആധിപത്യത്തിനു മുന്നില്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും മറുപടിയില്ലായിരുന്നു.

നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ ഒരു ലക്ഷത്തോളം വരുന്ന കാണികളെ നിശബ്ധരാക്കിയാണ് ഓസീസ് ടീം ഇന്ത്യയുടെ കഥ കഴിച്ചത്. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകര്‍ ഈ പരാജയത്തിന്റെ ദുഖത്തിലും നിരാശയിലും നില്‍ക്കവെയാണ് പാകിസ്താന്‍ ആരാധകരുടെ ആഹ്ലാദ പ്രകടനം. സോഷ്യല്‍ മീഡിയയില്‍ നിരവധി പാക് ആരാധകരാണ് ഇന്ത്യയെ ട്രോളിയിരിക്കുന്നത്.

AUSTRALIA

ഞങ്ങള്‍ സ്വന്തം പ്രധാനമന്ത്രിക്കു മുന്നിലെങ്കിലും പരാജയപ്പെട്ടിട്ടില്ല. ഇന്ത്യന്‍ ടീമിനു ആ നാണക്കേടും ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണെന്നായിരുന്നു പാകിസ്താന്‍ ആരാധകരുടെ പരിഹാസം. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ നേരിട്ടു കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഇതുമായി ചേര്‍ത്താണ് പാകിസ്താന്‍ ഫാന്‍സ് ഇന്ത്യന്‍ ടീമിനെ പരിഹസിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ ഈ പരാജയം കാണുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നുവെന്നായിരുന്നു ചില പാകിസ്താന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അയല്‍ക്കാരേ, നിങ്ങളുടെ ഞായറാഴ്ച എങ്ങനെയുണ്ട്? ഞങ്ങള്‍ ഇവിടെ വളരെ സന്തോഷത്തിലാണെന്നും പാകിസ്താന്റെ ആരാധകര്‍ ഇന്ത്യയെ കളിയാക്കി.

ലോകകപ്പ് ഫൈനലിനു ശേഷം ഡ്രസിങ് റൂമില്‍ ദുഖിതരായി ഇരുന്ന ഇന്ത്യന്‍ താരങ്ങളുടെ മുഖം കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി. ഇതു അവര്‍ ടൂര്‍ണമെന്റില്‍ കാണിച്ചിട്ടുള്ള കള്ളത്തരങ്ങള്‍ക്കു ലഭിച്ച ശിക്ഷ കൂടിയാണ്. ഫൈനലിലെ പിച്ചില്‍ ഒത്തുകളി നടത്താനുള്ള ഇന്ത്യയുടെ പ്ലാന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്നും പാകിസ്താന്‍ ആരാധകര്‍ ആഞ്ഞടിച്ചു.

INDIA

ഒരു ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ ആരാധകരെ നിശബ്ധരാക്കുകയെന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണെന്നും പാകിസ്താന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കളിയാക്കി.

അതേസമയം, ഫൈനലില്‍ ടോസിനു ശേഷം ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍പ്പന്‍ ബൗളിങിലൂടെയും ഫീല്‍ഡിങിലൂടെയും കളിയുടെ തുടക്കം മുതല്‍ ഇന്ത്യയെ ഓസീസ് വരിഞ്ഞുമുറുക്കി. 240 റണ്‍സില്‍ ഇന്ത്യന്‍ ടീം കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. കെഎല്‍ രാഹുല്‍ (66), വിരാട് കോലി (54), രോഹിത് (47) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയുടെ മാനം കാത്തത്.

മറുപടിയില്‍ 47 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ പിഴുതതോടെ ഇന്ത്യ വിജയം സ്വപ്‌നം കണ്ടെങ്കിലും ട്രാവിസ് ഹെഡിന്റെ (137) ഉജ്ജ്വല സെഞ്ച്വറി ഓസീസിനു ജയവും ആറാം ലോകകപ്പും ഉറപ്പാക്കി. 120 ബോളില്‍ 15 ഫോറും നാലു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പുറത്താവാതെ 58 റണ്‍സെടുത്ത മാര്‍നസ് ലബ്യുഷെയ്‌നാണ് മറ്റൊരു പ്രധാന സ്‌കോറര്‍. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഹെഡായിരുന്നു.

Story first published: Monday, November 20, 2023, 17:14 [IST]
Other articles published on Nov 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+