For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പാകിസ്താനെതിരേ രോഹിത് എത്ര റണ്ണെടുക്കും? പ്രവചിച്ച് ജ്യോതിഷി, ഫാന്‍സ് ഹാപ്പി

ഐസിസി ഏകദിന ലോകകപ്പില്‍ ആദ്യ പോരാട്ടത്തിലെ മിന്നും വിജയത്തിനു ശേഷം രണ്ടാമങ്കത്തിനു കച്ച മുറുക്കുകയാണ് ടീം ഇന്ത്യ. നാളെ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന രണ്ടാം റൗണ്ട് മല്‍സരത്തില്‍ ഏഷ്യയിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നായ അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. അതിനു പിന്നാലെ ശനിയാഴ്ച ചിരവൈരികളായ പാകിസ്താനുമായി ഇന്ത്യ കൊമ്പുകോര്‍ക്കും.

അതിനിടെ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള മല്‍സരത്തിലെ വിജയികളെക്കുറിച്ചും പാകിസ്താനെതിരായ ത്രില്ലറില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എത്ര റണ്‍സാണ് നേടുകയെന്നും പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള ജ്യോതിഷി. സുമിത് ബജാജെന്ന ജ്യോല്‍സ്യനാണ് എക്‌സിലൂടെ രണ്ടു വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇതില്‍ രോഹിത്തിനെക്കുറിച്ചുള്ള പ്രവചനം ഫാന്‍സിന് ആരാധകര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നതുമാണ്.

INDIA

അഫ്ഗാനിസ്താനുമായുള്ള കളിയില്‍ ഇന്ത്യക്കു യാതൊരു വെല്ലുവിളിയും നേരിടേണ്ടതായി വരില്ലെന്നും വളരെ അനായാസം ഇന്ത്യ ജയിച്ചു കയറുമെന്നുമെന്നാണ് ജോതിഷി പ്രവചിച്ചിരിക്കുന്നത്.

ബദ്ധവൈരികളായ പാകിസ്താനെതിരേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോയില്‍ രോഹിത് കസറുമെന്നാണ് ജ്യോതിഷി പറയുന്നത്. പാകിസ്താനെതിരേ രോഹിത് ശര്‍മ 75ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യും. അദ്ദേഹം സെഞ്ച്വറി തന്നെ കളിയില്‍ കുറിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ജ്യോതിഷി പ്രവചിച്ചു.

പാകിസ്താനെതിരേ ഏകദിന ലോകകപ്പില്‍ ഗംഭീര റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. ഇതുവരെ ഏഴു ലോകകപ്പുകളില്‍ ഏറ്റുമുട്ടിയപ്പോള്‍ എല്ലാത്തിലും വിജയം ഇന്ത്യക്കായിരുന്നു. തുടരെ എട്ടാമത്തെ വിജയമാണ് രോഹിത്തും സംഘവും സ്വപ്‌നം കാണുന്നത്. തന്റെ മുന്‍ഗാമികളായ ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍ നിലനിര്‍ത്തിപ്പോന്ന അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് ഇത്തവണ രോഹിത്തിനുള്ളത്.

പാകിസ്താനെതിരേ ഏറ്റവും അവസാനമായി മൂന്നു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും വിജയം ഇന്ത്യക്കായിരുന്നു. ഒരു മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ പാകിസ്താനെ ത്രില്ലറില്‍ വീഴ്ത്താന്‍ ഇന്ത്യക്കായിരുന്നു. അതിനു ശേഷം അടുത്തിടെ നടന്ന ഏഷ്യാ കപ്പിലായിരുന്നു ഇരുടീമുകളും മുഖാമുഖം വന്നത്. ഗ്രൂപ്പുഘട്ടത്തിലെ മല്‍സരം മഴ കാരണം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ROHIT SHARMA

സൂപ്പര്‍ ഫോറില്‍ വീണ്ടും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പാകിസ്താനെ വന്‍ മാര്‍ജിനില്‍ ഇന്ത്യ നാണംകെടുത്തി. 228 റണ്‍സിനായിരുന്നു പാക് പടയെ ഇന്ത്യ കശാപ്പ് ചെയ്തത്. ഏകദിന ചരിത്രത്തില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയായിരുന്നു ഇത്. അന്നത്തെ കൂറ്റന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ലോകകപ്പില്‍ പാക് പടയുമായി ഇന്ത്യ പോരടിക്കുന്നത്.

അതേസമയം, ഈ ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ മുന്‍ നിരയിലുള്ള ഇന്ത്യ ചെന്നൈിലെ ചെപ്പോക്കില്‍ കരുത്തരായ ഓസ്‌ട്രേലിയയെയാണ് ആദ്യ കളിയില്‍ കൊമ്പുകുത്തിച്ചത്. ആറു വിക്കറ്റിന്റെ വിജയമാണ് മല്‍സരത്തില്‍ ഇന്ത്യ ആഘോഷിച്ചത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനെ മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ വെറും 199 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.

ഒരാളെപ്പോലും ഓസീസ് നിരയില്‍ ഫിഫ്റ്റി തികയ്ക്കാന്‍ ഇന്ത്യന്‍ ബൗളിങ് നിര അനുവദിച്ചില്ല. 46 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തായിരുന്നു അവരുടെ ടോപ്‌സ്‌കോററായത്. മൂന്നു വിക്കറ്റുകളെടുത്ത രവീന്ദ്ര ജഡേജയായിരുന്നു ഇന്ത്യന്‍ തുറുപ്പുചീട്ട്.

മറുപടിയില്‍ ഇന്ത്യയുടെ തുടക്കം പരിതാപകരമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ രണ്ടു റണ്‍സാവുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ മുട്ടിടിച്ചിരുന്നു. എന്നാല്‍ കെഎല്‍ രാഹുലും (97*) വിരാട് കോലിയും (85) രക്ഷകരായപ്പോള്‍ ഇന്ത്യ വിജയം വരുതിയിലാക്കി.

Story first published: Tuesday, October 10, 2023, 17:38 [IST]
Other articles published on Oct 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+