World Cup 2023: ഇതുവരെ എല്ലാം കിറു കൃത്യം, കോലിയുടെ ജാതകം വൈറല്‍! ജ്യോതിഷിയുടെ കുറിപ്പ്
അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റപ്പോള്‍ എല്ലാ കണ്ണുകളും വിരാട് കോലിയിലേക്കായിരുന്നു. ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടും കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചില്ലെന്നത് കോലിയെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഇത്തവണ കോലിക്ക് വേണ്ടി ഇന്ത്യ ലോകകപ്പ് നേടണമെന്ന് അഭിപ്രായപ്പെട്ടവര്‍ നിരവധിയാണ്. എന്നാല്‍ ഫൈനലില്‍ ഇന്ത്യക്ക് കാലിടറി.
ഇത്തവണയും കിരീടം നഷ്ടപ്പെട്ടതോടെ വിരാട് കോലിയെ ഓര്‍ത്താണ് ആരാധകര്‍ കൂടുതല്‍ നിരാശരാകുന്നതെന്ന് പറയാം. ആരും തകര്‍ക്കില്ലെന്ന് കരുതിയ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ 49 ഏകദിന സെഞ്ച്വറി റെക്കോഡടക്കം കോലി തകര്‍ത്തു. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ 2016ല്‍ എഴുതിയ വിരാട് കോലിയുടെ ജാതകം വൈറലായിരിക്കുകയാണ്. കോലിയുടെ കരിയറില്‍ സംഭവിച്ച കാര്യങ്ങളെല്ലാം കൃത്യമായി പ്രവചിക്കാന്‍ ജ്യോതിഷിക്കായി എന്നതാണ് എടുത്തു പറയേണ്ടത്.
അതുകൊണ്ടുതന്നെ ഈ പ്രവചനങ്ങളെല്ലാം വൈറലായിരിക്കുകയാണ്. 2016-2017 കാലയളവില്‍ കോലിയുടെ താര പദവിയില്‍ വലിയ ഉയര്‍ച്ചയുണ്ടാവുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ ദശാ സന്ധി അവസാനിക്കുകയും 2017ലേക്കെത്തുമ്പോള്‍ വലിയ ഉന്നതിയിലേക്കെത്തുമെന്നും അദ്ദേഹം പ്രവചിച്ചു. വിരാട് കോലിയുടെ വിവാഹം സംബന്ധിച്ച് 2017ന്റെ ആദ്യം മുതല്‍ ചര്‍ച്ചകളുണ്ടാവുമെന്നും 2018 അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വിവാഹം ഉണ്ടാവുമെന്നും ജ്യോതിഷി പ്രവചിച്ചു.
ഇതും സത്യമായി. 2018 ഡിസംബര്‍ 11നാണ് കോലിയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം വിരാട് കോലിയുടെ ഐശ്വര്യം വര്‍ധിക്കുമെന്നും സാമ്പത്തികമായി നേട്ടമുണ്ടാവുമെന്നും അദ്ദേഹം പ്രവചിച്ചു. കൂടാതെ പെണ്‍കുഞ്ഞ് ജനിക്കുമെന്നും കുഞ്ഞിന്റെ ജനനത്തോടെ കോലി അത്യുന്നതങ്ങളിലേക്കെത്തുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ഇതും സത്യമായി മാറിയിരിക്കുകയാണ്. 2020-21 കാലഘട്ടം അദ്ദേഹത്തിന്റെ മോശം സമയമാണെന്നും ജ്യോതിഷി പറഞ്ഞിരുന്നു.

എന്നാല്‍ 2022 മുതല്‍ പിന്നീട് വലിയ ഉയര്‍ച്ചയാണ് ജ്യോതിഷവശാല്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 2025വരെ കരിയറിലും വ്യക്തിയെന്ന നിലയിലും കോലി അത്യുന്നതങ്ങളിലായിരിക്കും. 2024നുള്ളില്‍ വിരാട് കോലിക്ക് രണ്ടാമത്തെ കുഞ്ഞിനുള്ള ഭാഗ്യമുണ്ടാവുമെന്നും ജ്യോതിഷി പറയുന്നു. 2025 മുതല്‍ 2027വരെയുള്ള കാലയളവ് കോലിയുടെ പ്രകടനങ്ങള്‍ ശരാശരിയായിരിക്കും. എന്നാല്‍ 2027ല്‍ വലിയ നേട്ടങ്ങള്‍ കോലിയെ കാത്തിരിക്കുന്നുണ്ടെന്നും 2028ല്‍ രാജകീയമായി കോലി വിരമിക്കുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.
2027ലാണ് അടുത്ത ഏകദിന ലോകകപ്പ്. ജ്യോതിഷിയുടെ പ്രവചനം സൂചിപ്പിക്കുന്നത് അടുത്ത ലോകകപ്പ് നേടി കോലി വിരമിക്കുമെന്നാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്തവണ ഇന്ത്യയില്‍ കിരീടം നേടാന്‍ കോലി വളരെയധികം ആഗ്രഹിച്ചിരുന്നു. ഇക്കാര്യം നേരത്തെ തന്നെ കോലി തുറന്ന് പറയുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ബാറ്റുകൊണ്ട് അതി ഗംഭീര പ്രകടനം നടത്തിയിട്ടും കിരീടത്തിലേക്കെത്താന്‍ കോലിക്ക് ഭാഗ്യം ഉണ്ടായില്ല.
എന്തായാലും കോലിയെക്കുറിച്ച് 2016ല്‍ ജ്യോതിഷി പറഞ്ഞ കാര്യങ്ങളിലേറെയും സത്യമായി എന്നതാണ് ശ്രദ്ധേയമായ കാര്യം. രോഹിത് ശര്‍മക്ക് അടുത്ത ലോകകപ്പ് കളിക്കാനുള്ള ബാല്യം ശേഷിക്കുന്നില്ലെന്ന് നിസംശയം പറയാം. എന്നാല്‍ മികച്ച ഫിറ്റ്‌നസുള്ള കോലി അടുത്ത ലോകകപ്പും കളിക്കാന്‍ സാധ്യത കൂടുതലാണ്. അനുഷ്‌കയുമായുള്ള വിവാഹത്തിന് ശേഷം കോലി കരിയറില്‍ അല്‍പ്പം പിന്നോട്ട് പോയിരുന്നെങ്കിലും തിരിച്ചുവരവ് രാജകീയമായിരുന്നു.
ഇപ്പോള്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലെ മുന്‍നിരയില്‍ത്തന്നെ കോലിയുണ്ട്. അടുത്ത ലോകകപ്പിലും ഇതേ മികവ് തുടരാന്‍ കോലിക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോള്‍ കോലിയും ടീമിന്റെ ഭാഗ്യമായിരുന്നു. പക്ഷെ നായകനായി ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ കോലിക്കായില്ല. ലോകകപ്പോടെ വിരമിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications