For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: രോഹിത് മണ്ടത്തരം കാട്ടി! ജ്യോതിഷി ഇത് നേരത്തെ പ്രവചിച്ചു- ട്വീറ്റ് വൈറല്‍

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ചിരവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ ആദ്യം ബാറ്റുചെയ്യുകയാണ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. അഹമ്മദാബാദിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്നതും രണ്ടാമത് ബാറ്റുചെയ്യുമ്പോഴുള്ള മഞ്ഞുവീഴ്ചയുടെ സഹായവും വിലയിരുത്തിയാണ് രോഹിത് ആദ്യം ബൗളിങ് തിരഞ്ഞെടുത്തത്. എന്നാലിപ്പോള്‍ രോഹിത്തിന്റെ തീരുമാനം നേരത്തെ പ്രവചിച്ച് ഞെട്ടിച്ചിരിക്കുകയാണ് ജോത്സ്യന്‍ സുമിത് ബജാജ്.

ട്വിറ്ററിലൂടെ അദ്ദേഹം നടത്തിയ പ്രവചനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'ആദ്യം ബാറ്റുചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ രോഹിത് ടോസ് നേടിയാല്‍ റണ്‍സ് പിന്തുടരുകയെന്ന തെറ്റായ തീരുമാനം അവന്‍ എടുത്തേക്കും' എന്നാണ് സുമിത് ബജാജ് പ്രവചിച്ചത്. ഇത് കൃത്യമായി സംഭവിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. നിരവധി പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെയെത്തുന്നത്. രോഹിത് കാട്ടിയത് വലിയ മണ്ടത്തരമാണെന്നാണ് കൂടുതല്‍ പേരും പ്രതികരിക്കുന്നത്.

എന്നാല്‍ ജ്യോതിഷിയുടെ പ്രവചനത്തില്‍ വലിയ കാര്യമില്ലെന്നും ടോസ് നേടിയാല്‍ ഏതൊരു നായകനും ആദ്യം പന്തെറിയാനാവും അഹമ്മദാബാദില്‍ ആഗ്രഹിക്കുകയെന്നാണ് കൂടുതല്‍ പേരും പ്രതികരിക്കുന്നത്. എന്നാല്‍ നേരത്തെ തന്നെ രോഹിത്തിന്റെ തീരുമാനം കൃത്യമായി പ്രവചിക്കാന്‍ ജ്യോതിഷിക്ക് സാധിച്ചുവെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. എന്തായാലും അദ്ദേഹത്തിന്റെ പ്രവചന പ്രകാരം ആദ്യം ബാറ്റുചെയ്യാനായിരുന്നു ഇന്ത്യ തയ്യാറാവേണ്ടത്.

എന്നാല്‍ ഇന്ത്യ റണ്‍സ് പിന്തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനെ മണ്ടത്തരമെന്നാണ് ജ്യോതിഷി വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ തോല്‍ക്കുമോയെന്നത് കണ്ടറിയാം. എന്നാല്‍ പിച്ചിന്റെ സ്വഭാവവും കാലാവസ്ഥയും വിലയിരുത്തുമ്പോള്‍ രോഹിത്തിന്റെ തീരുമാനം മികച്ചതാണ്. കാരണം വൈകുന്നേരം മഴ പെയ്യാനുള്ള സാധ്യതയും മഞ്ഞിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടാമത് ബാറ്റ് ചെയ്യുന്നതാവും അല്‍പ്പം കൂടി എളുപ്പം.

rohit sharma, babar azam

എന്നാല്‍ പാകിസ്താന്റെ ബൗളിങ് കരുത്ത് മോശമല്ല. ലൈറ്റിന് താഴെ ബാറ്റുചെയ്യുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ സ്വഭാവികമായ സമ്മര്‍ദ്ദം ഉണ്ടാവും. ഇന്ത്യ-പാക് പോരാട്ടമാവുമ്പോള്‍ സമ്മര്‍ദ്ദം ഇരട്ടിയായിരിക്കും. ഓസ്‌ട്രേലിയക്കെതിരേ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 2 റണ്‍സിനിടെ 3 വിക്കറ്റാണ് നഷ്ടമായത്. ഇതേ തിരിച്ചടി പാകിസ്താനെതിരേയും നേരിട്ടേക്കുമെന്നാണ് ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

പാകിസ്താനെതിരേ ഏഷ്യാ കപ്പില്‍ ആദ്യംബാറ്റുചെയ്താണ് ഇന്ത്യ വിജയിച്ചത്. അഹമ്മദാബാദില്‍ ആദ്യം ബാറ്റുചെയ്ത് 375ന് മുകളിലോട്ട് സ്‌കോര്‍ എത്തിക്കുകയായിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. അതിനുള്ള ബാറ്റിങ് കരുത്ത് ഇന്ത്യക്കുണ്ട്. എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് ആരാധക പക്ഷം.

എന്തായാലും ഇന്ത്യക്ക് ജയം അഭിമാന പ്രശ്‌നമാണ്. ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന മൈതാനമാണ് അഹമ്മദാബാദിലേത്. ഇവിടെ ഏറെക്കുറെ ആളുകളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ ആരാധകര്‍ ആര്‍പ്പുവിളിച്ച് വലിയ പിന്തുണ നല്‍കുമ്പോള്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കേണ്ടതായുണ്ട്. എന്നാല്‍ നായകന്റെ മോശം തീരുമാനംകൊണ്ട് ജയം ഇന്ത്യക്ക് കൈവിട്ടുപോകുമോയെന്നാണ് എല്ലാവരും ഭയക്കുന്നത്.

നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ എല്ലാവരും ഫോമിലാണ്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം മികച്ച ഫോമിലാണ്. എന്നാല്‍ പനിക്ക് ശേഷം തിരിച്ചെത്തുന്ന ശുബ്മാന്‍ ഗില്ലിന്റെ ഫോമാണ് കണ്ടറിയേണ്ടത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, സിക്‌സര്‍ റെക്കോഡെല്ലാം ഗില്ലിന്റെ പേരിലാണ്. രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങില്‍ മികച്ച റെക്കോഡും ഗില്ലിനുണ്ട്. മികച്ച തുടക്കം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

പ്ലെയിങ് ഇലവന്‍ ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗത് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.

Story first published: Saturday, October 14, 2023, 15:52 [IST]
Other articles published on Oct 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+