Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: 2019ലെ അതേ വീക്ക്‌നെസ് ഇന്ത്യക്കു ഇപ്പോഴും! പരിഹരിക്കാത്തതെന്ത്?

ഐസിസിയുടെ ഏകദിന ലോകകപ്പ് ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കവെ ഇന്ത്യന്‍ ടീമിന്റെ പ്രധാന വീക്ക്നെസ് എന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. ഒക്ടോബര്‍ അഞ്ചിനാണ് ക്രിക്കറ്റ് പൂരത്തിനു ഇന്ത്യയില്‍ കൊടിയേറുന്നത്. 12 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍ വിരുന്നെത്തുന്ന ലോകപ്പ് കൂടിയാണ് ഇത്തവണത്തേത്. 2011ല്‍ അവസാനമായി ലോകകപ്പിനു ആതിഥേയത്വം വഹിച്ചപ്പോള്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കിരീടമുയര്‍ത്തിയിരുന്നു.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇത്തവണ ലോകകിരീടം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ടൂര്‍ണമെന്റിനുള്ള 15 അംഗ സ്‌ക്വാഡിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ് പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റു പ്രധാനപ്പെട്ട താരങ്ങളെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ട്.

INDIA

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഒരു പ്രധാന ദൗര്‍ബല്യത്തെക്കുറിച്ച് കുംബ്ലെ വിശദീകരിച്ചത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ഐസിസി ഏകദിന ലോകകപ്പ് മുതലുള്ള അതേ പ്രശ്‌നം ഇന്ത്യക്കു ഇപ്പോഴും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ ഓള്‍റൗണ്ടര്‍മാര്‍ ഇല്ലെന്നതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നമെന്നും എന്തുകൊണ്ടാണ് കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ ടീം വളര്‍ത്തിയെടുക്കാത്തതെന്നും കുംബ്ലെ ചോദിക്കുന്നു.

കഴിഞ്ഞ ലോകകപ്പില്‍ നിന്നും ഈ ലോകകപ്പിലേക്കു വന്നപ്പോഴും ഇന്ത്യക്കു ആ പ്രശ്നം പരിഹരിക്കാനായിട്ടില്ല. നമുക്കു കൂടുതല്‍ ഓള്‍റൗണ്ടര്‍മാര്‍ ടീമില്‍ ആവശ്യമാണ്. 2019ലെ ലോകകപ്പിലും ഇതേ ദൗര്‍ബല്യം ടീമിനുണ്ടായിരുന്നു. പക്ഷെ അതിനു ഉത്തരം കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും നടന്നിട്ടില്ല.

ബാറ്റിങിനൊപ്പം ബൗളിങില്‍ കൂടി ടീമിനെ സഹായിക്കാന്‍ പറ്റുന്ന താരങ്ങള്‍ ഇന്ത്യക്കില്ല. ബാറ്റിങ് കൂടി അറിയുന്ന ബൗളര്‍മാര്‍ നമുക്കുണ്ട്, പക്ഷെ അതു രണ്ടാമത്തെ കാര്യമാണ്. ബൗള്‍ ചെയ്യാവുന്ന ബാറ്റര്‍മാരെയാണ് ടീമിനു ആവശ്യം. അതു ടീമിനു കൂടുതല്‍ ആഴം നല്‍കുമെന്നും കുംബ്ലെ നിരീക്ഷിച്ചു.

നമുക്കു കഴിഞ്ഞ ലോകകപ്പിനു ശേഷം നാലു വര്‍ഷം ലഭിച്ചു. ഈ തരത്തിലുള്ള ബാറ്റിങ് ഓള്‍റൗണ്ടര്‍മാരെ ഈ സമയത്തിനുള്ളില്‍ വളര്‍ത്തി എടുക്കേണ്ടതായിരുന്നു. ആ തരത്തിലുള്ള താരങ്ങളെ തിരിച്ചറിയുകയും അവരോടു ബാറ്റിങിനൊപ്പം ബൗളിങില്‍ കൂടി പ്രകടനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശം നല്‍കുകയും ചെയ്യണം.

DRAVID ROHIT

എങ്കില്‍ മാത്രമേ ബൗളിങിലും അവര്‍ ശ്രദ്ധിക്കുകയുള്ളൂ. ഉദാഹരണം പറയുകയാണെങ്കില്‍ നമുക്കു യശസ്വി ജയ്‌സ്വാളിനെയെടുക്കാം. അവന്‍ അല്‍പ്പമൊക്കെ ലെഗ്‌ബ്രേക്ക് എറിയുമെന്നു എനിക്കറിയാം. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജയ്‌സ്വാള്‍ മല്‍സരങ്ങളിലൊന്നും കാര്യമായി ബൗള്‍ ചെയ്യുന്നതു താന്‍ കണ്ടിട്ടില്ലെന്നും കുംബ്ലെ വിശദമാക്കി.

നിലവിലെ ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിലുള്ളവരില്‍ ശ്രേയസ് അയ്യര്‍ കുറച്ചൊക്കെ ബൗള്‍ ചെയ്യും. പക്ഷെ ഇപ്പോള്‍ അവന്റെ പുറം ഭാഗത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചൊന്നും എനിക്കറിയില്ല. ശ്രേയസ് ബൗള്‍ ചെയ്യുമോയെന്ന കാര്യവും സംശയമാണ്. രോഹിത് ശര്‍മ നേരത്തേ ബൗള്‍ ചെയ്യാറുണ്ടായിരുന്നു. പക്ഷെ തോളിനേറ്റ പരിക്കിനു ശേഷം അദ്ദേഹം ബൗള്‍ ചെയ്യാറില്ല.

അതുകൊണ്ടു തന്നെ ആരായിരിക്കും ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ ബൗള്‍ ചെയ്യുന്ന ബാറ്റര്‍മാര്‍? നിങ്ങള്‍ക്കു തീര്‍ച്ചയായും മുന്‍ നിരയില്‍ ബൗളിങ് ഓപ്ഷനുകള്‍ കൂടി ആവശ്യമാണ്. ഇപ്പോഴത്തെ ടീമിനു ബാറ്റിങില്‍ നല്ല ആഴമുണ്ടെന്നു കാണാം. ഏഴാം നമ്പറില്‍ വരെയുള്ളവര്‍ ബാറ്റ് ചെയ്യുന്നവരാണ്. പക്ഷെ ഇവരില്‍ ബൗളിങില്‍ മികച്ച ഓപ്ഷന്‍ ജഡേജയാണന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 13, 2023, 13:03 [IST]
Other articles published on Sep 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+