Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: മാത്യൂസ് 'ടൈംഡ് ഔട്ട്'! ലോക ക്രിക്കറ്റില്‍ ഇതാദ്യം, സംഭവിച്ചതെന്ത്? അറിയാം

ഡല്‍ഹി: ലോക ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി വിചിത്രമായ രീതിയില്‍ പുറത്തായി നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ശ്രീലങ്കയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസ്. ബംഗ്ലദേശിനെതിരേ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ടൈംഡ് ഔട്ടായാണ് (Timed Out) നിര്‍ഭാഗ്യകരമായ രീതിയില്‍ മാത്യൂസ് പുറത്തായത്. പുതുതായി ക്രീസിലെത്തിയ ശേഷം ആദ്യ ബോള്‍ നേരിടാന്‍ വൈകിയതിന്റെ പേരിലാണ് മാത്യൂസിനു സ്വന്തം വിക്കറ്റ് കൈവിടേണ്ടി വന്നത്.

ലങ്കന്‍ ഇന്നിങ്‌സിലെ 25ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ബംഗ്ലാദേശ് നായകന്‍ ഷാക്വിബുല്‍ ഹസന്‍ എറിഞ്ഞ ഓവറിലെ ആദ്യത്തെ ബോളില്‍ സദീര സമരവിക്രമ ബൗണ്ടറിയടിച്ചു. എന്നാല്‍ അടുത്ത ബോളില്‍ 41 റണ്‍സെടുത്ത സമരവിക്രമ പുറത്തായി. മഹമ്മുദുള്ളയാണ് ക്യാച്ചെടുത്തത്. തുടര്‍ന്നു മാത്യൂസ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുകയായിരുന്നു.

ANGELO MATHEWS

Screenshot

സ്‌ട്രൈക്ക് നേരിടുന്നതിനു മുമ്പ് മാത്യൂസ് ഹെല്‍മറ്റിലെ സ്ട്രാപ്പ് ഇടവെ അതു പൊട്ടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പുതിയ ഹെല്‍മറ്റിനായി ഡഗൗട്ടിലേക്കു ആംഗ്യം കാണിക്കുകയായിരുന്നു. ടീമംഗം പുതിയ ഹെല്‍മറ്റുമായി ഗ്രൗണ്ടിലേക്കു വരികും അതു മാത്യൂസിനു കൈമാറുകയും ചെയ്തു. ഇതിനിടെ ബംഗ്ലാദേശ് നായകന്‍ ഷാക്വിബ് അംപയറോടു വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്യുകയായിരുന്നു. ക്രീസിലെത്തിയിട്ടും സ്‌ട്രൈക്ക് നേരിടാന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു ഈ അപ്പീല്‍.

ഇതുകണ്ട് അമ്പരന്ന മാത്യൂസ് ഹെല്‍മറ്റ് കേടായതു കാരണം അതു മാറ്റിയതിനാലാണ് സ്‌ട്രൈക്ക് നേരിടാന്‍ വൈകിയതെന്നു അംപയറെയും ബംഗ്ലാ നായകന്‍ ഷാക്വിബിനെയും ധരിപ്പിക്കുന്നതും കാണാമായിരുന്നു. പക്ഷെ ടൈംഡ് ഔട്ടിനായുള്ള അപ്പീല്‍ പിന്‍വലിക്കാന്‍ ഷാക്വിബ് തയ്യാറായില്ല.

അവര്‍ അപ്പീലില്‍ ഉറച്ചു നിന്നതോടെ മാത്യൂസിനോടു ക്രീസ് വിടാന്‍ അംപയര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു നിരാശയോടെയും രോഷത്തോടെയും ക്രീസ് വിട്ട അദ്ദേഹം ഗ്രൗണ്ടില്‍ നിന്നും കയറുന്നതിനിടെ ദേഷ്യത്തില്‍ ഹെല്‍മറ്റ് വലിച്ചെറിയുകയും ചെയ്തു.

ANGELO MATHEWS

നിയമപ്രകാരം പുതിയൊരു ബാറ്റര്‍ ക്രീസിലേക്കു വന്നാല്‍ രണ്ടു മിനിറ്റിനകം ആദ്യത്തെ ബോള്‍ നേരിടണം. അതിനു സാധിക്കാതെ വരികയും എതിര്‍ ടീം വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്യുകയും ചെയ്താല്‍ ആ ബാറ്ററെ അംപയര്‍ക്കു ഔട്ടായി പ്രഖ്യാപിക്കാമെന്നാണ് നിയമത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇന്നു ഷാക്വിബ് വിക്കറ്റിനായുള്ള അപ്പീല്‍ പിന്‍വലിച്ചിരുന്നെങ്കില്‍ മാത്യൂസിനു രക്ഷപ്പെടാമായിരുന്നു. പക്ഷെ അവര്‍ അതിനു തയ്യാറാവാതിരുന്നതോടെ അംപയര്‍ക്കു മുന്നില്‍ മറ്റു വഴികളുമില്ലായിരുന്നു. പുരുഷ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ടൈംഡ് ഔട്ടായി പുറത്തായ ആദ്യത്തെ താരമെന്ന നാണക്കേടും ഇതോടെ മാത്യൂസിനെ തേടിയെത്തി.

പ്ലെയിങ് ഇലവന്‍

ശ്രീലങ്ക- പതും നിസങ്ക, കുശല്‍ പെരേര, കുശല്‍ മെന്‍ഡിസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെങ്ക, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, മഹീഷ് തീക്ഷണ, കസുന്‍ രജിത, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുഷങ്ക.

ബംഗ്ലാദേശ്- തന്‍സിദ് ഹസന്‍, ലിറ്റണ്‍ ദാസ്, നജ്മുല്‍ ഷാന്റോ, ഷാക്വിബുല്‍ ഹസന്‍ (ക്യാപ്റ്റന്‍), തൗഹിദ് റിദോയ്, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മെഹ്ദി ഹസന്‍ മിറാസ്, മഹമ്മുദുള്ള, ടസ്‌കിന്‍ അഹമ്മദ്, ഷൊരിഫുല്‍ ഇസ്ലാം, തന്‍സിന്‍ ഹസന്‍.

Story first published: Monday, November 6, 2023, 16:35 [IST]
Other articles published on Nov 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+