For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ ജയിച്ചാല്‍ ക്രിക്കറ്റിന് അപമാനം, ഇത് നന്മയുടെ വിജയം- പരിഹസിച്ച റസാഖ്

മുംബൈ: ഏകദിന ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിയുടെ നിരാശ ഇന്നും ആരാധക മനസില്‍ നീറ്റലായി തുടരുകയാണ്. തോല്‍വി അറിയാതെ ഫൈനലിലെത്തിയിട്ടും കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു. ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങള്‍ പറയാം. എങ്കിലും കിരീടത്തിന് തൊട്ടരികെ ഇന്ത്യ തലകുനിച്ചത് വലിയ നാണക്കേടായി. സ്വന്തം തട്ടകത്തിലാണ് ഇന്ത്യ നാണംകെട്ടത് എന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം.

ഇന്ത്യയുടെ തോല്‍വി ആരാധകരെയാകെ നിരാശപ്പെടുത്തിയപ്പോള്‍ ചിലരെങ്കിലും ഇന്ത്യയെ പരിഹസിച്ച് പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ പാകിസ്താന്‍ പേസ് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ് ഇന്ത്യയുടെ തോല്‍വി ക്രിക്കറ്റിന്റെ വിജയമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഇന്ത്യ തോറ്റതില്‍ വലിയ സന്തോഷമുണ്ടെന്ന് പ്രതികരിച്ച റസാഖിനെതിരേ വലിയ വിമര്‍ശനം ഇന്ത്യന്‍ ആരാധകരും ഉയര്‍ത്തുന്നുണ്ട്. 'ക്രിക്കറ്റ് ജയിച്ചു ഇന്ത്യ തോറ്റു. ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ ക്രിക്കറ്റിലെ ഏറ്റവും സങ്കടകരമായ കാര്യമായി ഇത് മാറുമായിരുന്നു.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി ഇന്ത്യ മാറ്റി. ഐസിസി ഫൈനലില്‍ ഇത്തരമൊരു പിച്ച് ഒരിക്കലും കണ്ടിട്ടില്ല. ഇന്ത്യ തോറ്റത് ക്രിക്കറ്റിന് അഭിമാനിക്കാവുന്ന കാര്യമാണ്'- റസാഖ് പറഞ്ഞു. നേരത്തെ തന്നെ പല വിവാദ പരാമര്‍ശങ്ങളും നടത്തിയ റസാഖ് എയറിലായിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ തോല്‍വി ആഘോഷിച്ച് വീണ്ടും താരം വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. നേരത്തെ തന്നെ ഇന്ത്യ പിച്ചില്‍ മാറ്റം വരുത്തുന്നുവെന്ന ആക്ഷേപം റസാഖ് ഉയര്‍ത്തിയിരുന്നു.

ആതിഥേയരെന്ന നിലയില്‍ തങ്ങള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ ഇഷ്ടത്തിന് പിച്ച് തയ്യാറാക്കുകയാണെന്നാണ് റസാഖ് ആരോപിക്കുന്നത്. ലീഗ് ഘട്ടത്തില്‍ ഇത്തവണയും പാകിസ്താനെ ഇന്ത്യ നാണംകെടുത്തിയിരുന്നു. ഇതുവരെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഇതിന്റെ നിരാശയിലാണ് പാക് താരങ്ങള്‍ ഇത്തരത്തില്‍ പലതും വിളിച്ച് പറയുന്നതെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. പാകിസ്താന്‍ സെമിയില്‍ പോലും പ്രവേശിച്ചിട്ടില്ല.

india, cricket

ഇന്ത്യയെ വിമര്‍ശിക്കുന്ന പാക് താരങ്ങളെല്ലാം ചേര്‍ന്ന് പാകിസ്താനെ മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും അതിന് ശേഷം ഇന്ത്യയെ ഉപദേശിക്കണമെന്നുമാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും ഇന്ത്യയെ പരിഹസിച്ചിരുന്നു. അമിത ആത്മവിശ്വാസം കാട്ടിയതാണ് ഇന്ത്യ തോല്‍ക്കാന്‍ കാരണമെന്നാണ് അഫ്രീദി പറഞ്ഞത്. ഇതിനും ഇന്ത്യന്‍ ആരാധകര്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു.

എന്തായാലും ഇന്ത്യ ഐസിസി കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് പറയാം. മികച്ച താരനിരയുണ്ടായിരുന്ന ഇന്ത്യക്ക് തട്ടകത്തിന്റെ ആധിപത്യം ലഭിച്ചിട്ടും കിരീടത്തിലേക്കെത്താനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. സെമിയിലടക്കം വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയ ഇന്ത്യക്ക് ഫൈനലില്‍ ബാറ്റുകൊണ്ട് ഒന്നും ചെയ്യാനായില്ല. ഉത്തരവാദിത്തമില്ലാതെ താരങ്ങള്‍ വിക്കറ്റ് തുലച്ചതോടെ 240 എന്ന ചെറിയ സ്‌കോറിലേക്ക് ഇന്ത്യ ഒതുങ്ങി.

42 പന്തും ആറ് വിക്കറ്റും ബാക്കിയാക്കിയാണ് ഓസ്‌ട്രേലിയ വിജയം നേടിയത്. ട്രവിഡ് ഹെഡിന്റെ സെഞ്ച്വറി പ്രകടനമാണ് ഓസീസിന് അനായാസ ജയമൊരുക്കിയത്. വ്യക്തമായ പദ്ധതികളോടെയെത്തി ഓസ്‌ട്രേലിയ ഇത് കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. യാതൊരു പദ്ധതിയുമില്ലാതെ ഇറങ്ങിയ ഇന്ത്യ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് പറയാം. ഇപ്പോള്‍ ഇന്ത്യന്‍ ടീം വലിയ അഴിച്ചുപണിക്കൊരുങ്ങുകയാണ്. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനം ഒഴിയുമെന്നാണ് വിവരം.

രോഹിത് ശര്‍മ നായകസ്ഥാനവും ഒഴിഞ്ഞേക്കും. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരാനുള്ള പദ്ധതിയിലാണ് ഇന്ത്യ. എന്തായാലും ഇനിയൊരു ഐസിസി ട്രോഫി നേടുക ഇന്ത്യക്ക് പ്രയാസമായിരിക്കും. അടുത്ത ടി20 ലോകകപ്പും ഏകദിന ലോകകപ്പും വിദേശത്തായതിനാല്‍ ഇന്ത്യക്ക് കപ്പിലേക്കെത്തുക കടുപ്പമായിരിക്കുമെന്നുറപ്പാണ്.

Story first published: Thursday, November 23, 2023, 13:34 [IST]
Other articles published on Nov 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+