For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഫൈനല്‍ ഇവര്‍ തമ്മില്‍, ഇന്ത്യ കപ്പടിക്കുമോ? ആകാശ് ചോപ്രയുടെ പ്രവചനം

മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശം സെമി ഫൈനലിലേക്ക് കടക്കുകയാണ്. ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും നാലാം സ്ഥാനക്കാരായ ന്യൂസീലന്‍ഡും ആദ്യ സെമിയില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് ടീമുകള്‍ ഇത്തവണ സെമിയില്‍ കടന്നതോടെ സെമി പോരാട്ടം കടുക്കുമെന്നുറപ്പാണ്. ഇന്ത്യക്ക് എതിരാളികളാവുന്നത് ന്യൂസീലന്‍ഡാണ്. 2019ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ പുറത്താക്കിയത് കിവീസാണ്.

ഐസിസി ടൂര്‍ണമെന്റിന്റെ നോക്കൗട്ടില്‍ മൂന്ന് തവണയാണ് ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തിയത്. മൂന്ന് തവണയും ജയം ന്യൂസീലന്‍ഡിനൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം. ഇപ്പോഴിതാ ഇത്തവണത്തെ ഫൈനലിസ്റ്റുകളേയും കപ്പ് നേടാന്‍ സാധ്യതയുള്ള ടീമിനേയും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും സൂപ്പര്‍ താരവുമായ ആകാശ് ചോപ്ര. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനലാണ് ചോപ്ര പ്രവചിക്കുന്നത്.

ഇന്ത്യക്കാണ് കൂടുതല്‍ കിരീട സാധ്യതയുള്ളതെന്നും ആകാശ് പറയുന്നു. ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ സെമിയില്‍ തകര്‍ക്കുമെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍. 'ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരം കൊല്‍ക്കത്തയിലാണ് നടക്കുന്നത്. ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക തോല്‍പ്പിക്കുമെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയുടെ ബൗളിങ് ദുര്‍ബലമായാണ് തോന്നുന്നത്. അവരുടെ കരുത്തിനനുസരിച്ചുള്ള ബൗളിങ് പ്രകടനമല്ല ഇത്തവണ നടത്തുന്നത്.

എന്നാല്‍ ഓസ്‌ട്രേലിയ ചാമ്പ്യന്മാരാണ്. അതുകൊണ്ടുതന്നെ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനലിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇന്ത്യയാണ് കിരീട ഫേവറേറ്റുകള്‍-സ്‌പോര്‍ട്‌സ് കീഡയില്‍ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യ ഇത്തവണ കരുത്തരുടെ നിരയാണ്. ഒരു മത്സരം പോലും തോല്‍ക്കാതെ ഇന്ത്യ നടത്തുന്ന കുതിപ്പ് കിരീടത്തിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. രോഹിത് ശര്‍മ നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കുന്നു. ഇതാണ് ടീമിന് കരുത്താവുന്നത്.

india, cricket

ഇത്തവണ ഗ്രൂപ്പുഘട്ടത്തില്‍ എല്ലാ എതിരാളികളേയും നിഷ്പ്രയാസം തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. തട്ടകത്തിന്റെ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. മുംബൈയിലാണ് ഇന്ത്യയുടെ സെമി പോരാട്ടം. ഇന്ത്യയുടെ ഭാഗ്യ മൈതാനമാണിത്. മിക്ക ഇന്ത്യന്‍ താരങ്ങള്‍ക്കും മികച്ച റെക്കോഡ് ഈ മൈതാനത്തുണ്ട്. കൂടാതെ നായകന്‍ രോഹിത്തിന് കൈവെള്ളയിലെ രേഖ പോലെ അറിയാവുന്ന മൈതാനമാണ് മുംബൈ. അതുകൊണ്ടുതന്നെ കിവീസിനെ ഇന്ത്യ തകര്‍ക്കാന്‍ സാധ്യത കൂടുതലാണ്.

ഓസ്‌ട്രേലിയ ഇത്തവണ ആദ്യത്തെ രണ്ട് മത്സരം തോറ്റെങ്കിലും പിന്നീടങ്ങോട്ട് വിജയത്തുടര്‍ച്ചയോടെ സെമിയിലേക്കെത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരേ ഓസ്‌ട്രേലിയ തോല്‍ക്കുമെന്ന് കരുതിയിരുന്നെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ അത്ഭുത പ്രകടനത്തോടെയാണ് വിജയം പിടിച്ചെടുത്തത്. സ്ഥിരതയോടെയുള്ള പ്രകടനമല്ല ഓസ്‌ട്രേലിയ കാഴ്ചവെക്കുന്നത്. ദക്ഷിണാഫ്രിക്കയാണ് ഫോം വിലയിരുത്തുമ്പോള്‍ ഓസ്‌ട്രേലിയയെക്കാള്‍ ഒരുപടി മുന്നിട്ട് നില്‍ക്കുന്നത്.

എന്നാല്‍ ഭാഗ്യം തീരെയില്ലാത്ത ടീമാണ് ദക്ഷിണാഫ്രിക്ക. മുന്‍ കാല ചരിത്രം പരിശോധിക്കുമ്പോള്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും നോക്കൗട്ട് മത്സരങ്ങള്‍ ടീം കളിമറക്കുന്നതാണ് പതിവ്. എന്നാല്‍ ഓസ്‌ട്രേലിയയുടെ ബൗളിങ് നിരയ്ക്ക് ഇത്തവണ മൂര്‍ച്ച കുറവാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ സൂപ്പര്‍ പേസര്‍മാരാണ്. എന്നാല്‍ പ്രതീക്ഷിച്ച മികവ് കാട്ടുന്നില്ല.

ആദം സാംബ സ്പിന്‍ നിരയില്‍ തിളങ്ങുന്നുണ്ട്. എന്നാല്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ മാത്രമാണ് ഇത്തവണ ഓസ്‌ട്രേലിയക്കൊപ്പമുള്ളത്. ഇത് ടീമിനെ പിന്നോട്ടടിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ ടീമാണ്. അതുകൊണ്ടുതന്നെ കംഗാരുക്കളെ സെമിയില്‍ വീഴ്ത്താന്‍ ഓസ്‌ട്രേലിയക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

എന്തായാലും ഇത്തവണ സെമി പോരാട്ടം കടുപ്പമായിരിക്കും. ഇന്ത്യക്ക് 2013ന് ശേഷം ആദ്യത്തെ ഐസിസി ട്രോഫി നേടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. അതിന് ടീമിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

Story first published: Sunday, November 12, 2023, 12:55 [IST]
Other articles published on Nov 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+