For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഐപിഎല്ലില്‍ ഫ്‌ളോപ്പ്, പക്ഷെ ലോകകപ്പില്‍ സുപ്രധാന റോള്‍! ഇവര്‍ തകര്‍ക്കും

മുംബൈ: ഏകദിന ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കുകയാണ്. അഞ്ചാം തീയ്യതി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് ലോകകപ്പ് വിരുന്നെത്തുമ്പോള്‍ ആരാവും കിരീടം നേടുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. അവസാന രണ്ട് ലോകകപ്പ് കിരീടവും ആതിഥേയ ടീമുകളാണ് ജയിച്ചത്.

അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യ കിരീടത്തിലേക്കെത്താനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ തട്ടകത്തിന്റെ ആധിപത്യം ഇന്ത്യക്ക് അധികം ഗുണം ചെയ്‌തേക്കില്ല. കാരണം ഐപിഎല്ലിലൂടെ മിക്ക താരങ്ങള്‍ക്കും ഇന്ത്യന്‍ പിച്ചില്‍ കളിച്ച് വലിയ അനുഭവസമ്പത്താണുള്ളത്. അവസാന ഐപിഎല്ലില്‍ വിദേശ ടീമുകളിലെ പ്രധാനപ്പെട്ട ഒട്ടുമിക്ക താരങ്ങളും കളിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരെല്ലാം വലിയ ആത്മവിശ്വാസത്തിലുമാണ്.

അവസാന ഐപിഎല്ലില്‍ ഫ്‌ളോപ്പായ പല താരങ്ങളും ഇത്തവണത്തെ ലോകകപ്പില്‍ നിര്‍ണ്ണായക റോള്‍ വഹിക്കുന്നുണ്ട്. ഇത്തരത്തിലുള്ള അഞ്ച് പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ന്യൂസീലന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസനാണ് ഇതിലൊരാള്‍. അതിവേഗ പേസറായ ഫെര്‍ഗൂസന്‍ തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ്. ന്യൂസീലന്‍ഡിന്റെ ലോകകപ്പ് പദ്ധതികളില്‍ നിര്‍ണ്ണായക പങ്കുള്ള താരമാണ് ഫെര്‍ഗൂസന്‍.

എന്നാല്‍ അവസാന ഐപിഎല്ലില്‍ ഫെര്‍ഗൂസന്‍ ഫ്‌ളോപ്പായിരുന്നു. 10 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ച താരത്തിന് 3 മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റാണ് നേടാനായത്. അതും 12 ഇക്കോണമിയില്‍. എന്നാല്‍ പിന്നീട് കിവീസ് ടീമിനൊപ്പം മികച്ച പ്രകടനങ്ങളാണ് ഫെര്‍ഗൂസന്‍ കാഴ്ചവെച്ചത്. ഇത്തവണത്തെ ലോകകപ്പില്‍ കിവീസ് ഫെര്‍ഗൂസന്റെ ബൗളിങ്ങില്‍ വലിയ പ്രതീക്ഷവെക്കുന്നു.

rohit sharma

എയ്ഡന്‍ മാര്‍ക്രമാണ് രണ്ടാമത്തെ താരം. ദക്ഷിണാഫ്രിക്കന്‍ താരമായ മാര്‍ക്രം ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായിരുന്നു. എന്നാല്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും താരം ഫ്‌ളോപ്പായിരുന്നു. 125.89 സ്‌ട്രൈക്ക് റേറ്റില്‍ 248 റണ്‍സാണ് ആകെ നേടാനായത്. പന്തുകൊണ്ടും കാര്യമായൊന്നും ചെയ്തില്ല. എന്നാല്‍ ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നിര്‍ണ്ണായക റോളാണ് മാര്‍ക്രത്തിനുള്ളത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക നേടിയപ്പോള്‍ മാര്‍ക്രം തിളങ്ങിയിരുന്നു.

ഇത്തവണത്തെ ലോകകപ്പില്‍ താരമായി മാറാന്‍ പോലും കെല്‍പ്പുള്ള താരമാണ് മാര്‍ക്രമെന്ന് പറയാം. മൂന്നാമത്തെ താരം ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയാണ്. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനാണ്. ടീമിനെ ഫൈനലിലെത്തിക്കാന്‍ ഹാര്‍ദിക്കിനായെങ്കിലും താരത്തിന്റെ പ്രകടനം മോശമായിരുന്നു. 346 റണ്‍സും 3 വിക്കറ്റുമാണ് നേടിയത്. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ ഹാര്‍ദിക്കിനായില്ല. എന്നാല്‍ ഏഷ്യാ കപ്പിലടക്കം ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനമാണ് ഹാര്‍ദിക് കാഴ്ചവെക്കുന്നത്.

ഓള്‍റൗണ്ട് പ്രകടനം പുറത്തെടുക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ഹാര്‍ദിക് പാണ്ഡ്യ. സമീപകാലത്ത് ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ഹാര്‍ദിക് ന്യൂബോളിലടക്കം മിടുക്കുകാട്ടുന്നു. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ മിടുക്കനായ താരമാണ് ഹാര്‍ദിക്. ഇംഗ്ലണ്ടിന്റെ പേസ് ഓള്‍റൗണ്ടറായ സാം കറെനാണ് മറ്റൊരാള്‍. 18.50 കോടിക്ക് പഞ്ചാബ് കിങ്‌സിലെത്തിയ സാം കറെന്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അവസാന സീസണില്‍ കാഴ്ചവെച്ചത്.

14 മത്സരത്തില്‍ നിന്ന് 276 റണ്‍സും 10 വിക്കറ്റുമാണ് ആകെ നേടാനായത്. വാങ്ങിയ പ്രതിഫലത്തോട് കൂറുകാട്ടാനായില്ലെന്ന് പറയാം. ന്യൂബോളിലും ഡെത്തോവറിലും താരം കാര്യമായ മികവുകാട്ടിയില്ല. എന്നാല്‍ ലലോകകപ്പിലെ ഇംഗ്ലണ്ടിന്റെ വജ്രായുധമാണ് സാം കറെന്‍. മാച്ച് വിന്നറായ താരമാണ് സാം കറെനെന്ന് നിസംശയം പറയാം.

അഞ്ചാമത്തെ താരം രോഹിത് ശര്‍മയാണ്. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അവസാന ഐപിഎല്ലില്‍ കാഴ്ചവെച്ചത്. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ബാറ്റുകൊണ്ട് ലോക തോല്‍വിയായിരുന്നു. എന്നാല്‍ സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നത്. ഇത്തവണ രോഹിത്തിന് കീഴിലാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.

Story first published: Monday, October 2, 2023, 14:42 [IST]
Other articles published on Oct 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+