For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 5 ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ രോഹിത്! ലോകകപ്പിലെ ബെസ്റ്റ് 11നുമായി ഇര്‍ഫാന്‍ പഠാന്‍

മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശം കൊടിയിറങ്ങിയിരിക്കുകയാണ്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ആറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായി 10 ജയം നേടിയ ഇന്ത്യക്ക് ഫൈനലില്‍ കാലിടറുകയായിരുന്നു. ബാറ്റിങ് നിര കളി മറന്നപ്പോള്‍ ഇന്ത്യ 240ല്‍ ഒതുങ്ങി. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 42 പന്തും ആറ് വിക്കറ്റും ബാക്കിയാക്കി ജയിച്ചു. പടിക്കല്‍ ഇന്ത്യ കിരീടം നഷ്ടപ്പെടുത്തിയത് എല്ലാ ആരാധകര്‍ക്കും വലിയ നിരാശയായി മാറിയിരിക്കുകയാണ്.

ലോകകപ്പ്് ആവേശത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ തന്നെ ഇത്തവണത്തെ ബെസ്റ്റ് 11നെ ഐസിസി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍ ഇത്തവണത്തെ ലോകകപ്പിലെ ബെസ്റ്റ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ്. അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട പ്ലേയിങ് 11നെ രോഹിത് ശര്‍മയാണ് നയിക്കുന്നത്. ഇര്‍ഫാന്‍ പഠാന്‍ തിരഞ്ഞെടുത്ത ഇത്തവണത്തെ ബെസ്റ്റ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്കുമാണ് ഓപ്പണര്‍മാര്‍. രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കമാണ് ലോകകപ്പില്‍ ഇന്ത്യക്ക് നല്‍കിയത്. കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കാതെ പോയെങ്കിലും രോഹിത്തിന്റെ വെടിക്കെട്ട് തുടക്കം എടുത്തു പറയേണ്ടതാണ്. ദക്ഷിണാഫ്രിക്ക സെമിയില്‍ പുറത്തായെങ്കിലും നാല് സെഞ്ച്വറി ഉള്‍പ്പെടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ക്വിന്റന്‍ ഡീകോക്ക് കാഴ്ചവെച്ചത്.

മൂന്നാം നമ്പറില്‍ വിരാട് കോലിയാണ്. 765 റണ്‍സുമായി ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ കോലിയായിരുന്നു തലപ്പത്ത്. മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെ അവിസ്മരണീയ പ്രകടനമാണ് കോലി ഇത്തവണ കാഴ്ചവെച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിനത്തിലെ സെഞ്ച്വറി റെക്കോഡിനെയും കോലി മറികടന്നിരുന്നു. 50 ഏകദിന സെഞ്ച്വറികളാണ് നിലവില്‍ കോലിയുടെ പേരിലുള്ളത്. നാലാം നമ്പറില്‍ ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്രയ്ക്കാണ് ഇര്‍ഫാന്‍ അവസരം നല്‍കിയത്.

mohammed shami

ഇടം കൈയന്‍ ബാറ്റ്‌സ്മാനായ രചിന്‍ മൂന്ന് സെഞ്ച്വറികളാണ് ഇത്തവണത്തെ ലോകകപ്പില്‍ നേടിയത്. സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ് രചിന്‍. അഞ്ചാം നമ്പറില്‍ ന്യൂസീലന്‍ഡിന്റെ ഡാരില്‍ മിച്ചെലാണുള്ളത്. സെമിയില്‍ ഇന്ത്യക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതടക്കം വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് മിച്ചല്‍ ഇത്തവണ മധ്യനിരയില്‍ കാഴ്ചവെച്ചത്.

ആറാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്ലിനാണ് അവസരം നല്‍കിയത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടി ഓസ്‌ട്രേലിയയെ വിജയത്തിലേക്കെത്തിക്കാന്‍ മാക്‌സ് വെല്ലിനായിരുന്നു. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ വിജയ റണ്‍സ് നേടിയത് മാക്‌സ്‌വെല്ലാണ്. ഏഴാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സനാണുള്ളത്.

ഓള്‍റൗണ്ടര്‍ റോളില്‍ തിളങ്ങാന്‍ യാന്‍സന് സാധിച്ചിരുന്നു. എട്ടാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ് കോയിറ്റ്‌സിയെയാണ് ഇര്‍ഫാന്‍ പരിഗണിച്ചത്. ഇത്തവണ അപ്രതീക്ഷിതമായി തിളങ്ങിയ താരങ്ങളിലൊരാളാണ് കോയിറ്റ്‌സി. ഒമ്പതാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ ആദം സാംബക്കാണ് അവസരം. കുല്‍ദീപ് യാദവിനേയും രവീന്ദ്ര ജഡേജയേയും ഇര്‍ഫാന്‍ തഴഞ്ഞു.

പേസ് നിരയില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണുള്ളത്. ഷമി 24 വിക്കറ്റുകളുമായി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു. 12ാമനായി ഇന്ത്യയുടെ ശ്രേയസ് അയ്യരേയും ഇര്‍ഫാന്‍ പരിഗണിച്ചു. ഒരു ലോകകപ്പില്‍ 500ലധികം റണ്‍സ് നേടുന്ന ഇന്ത്യയുടെ ആദ്യത്തെ മധ്യനിര ബാറ്റ്‌സ്മാനാണ് ശ്രേയസ്. എന്നാല്‍ ഫൈനലില്‍ വെറും 4 റണ്‍സാണ് താരം നേടിയത്.

ഇര്‍ഫാന്റെ ബെസ്റ്റ് 11: രോഹിത് ശര്‍മ (c), ക്വിന്റന്‍ ഡീകോക്ക്, വിരാട് കോലി, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കോ യാന്‍സന്‍, ജെറാള്‍ഡ് കോയിറ്റ്‌സി, ആദം സാംബ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍

Story first published: Tuesday, November 21, 2023, 10:00 [IST]
Other articles published on Nov 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+