World Cup 2023: 5, 10, അടുത്ത കളിയില്‍ 15 ആണോ? ബാബറിന് ട്രോള്‍ പൂരം! കോലിയോട് മുട്ടണ്ട
ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ താരവുമായ ബാബര്‍ ആസം മോശം ഫോം തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാബര്‍ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെതിരേ 18 പന്ത് നേരിട്ട് 5 റണ്‍സാണ് ബാബര്‍ നേടിയത്. ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേ 15 പന്തില്‍ 10 റണ്‍സ് നേടിയാണ് ബാബര്‍ മടങ്ങിയത്.
ബൗണ്ടറിയോടെ തുടങ്ങിയ ബാബറിനെ മദുശനകയാണ് പുറത്താക്കിയത്. വിരാട് കോലിയെക്കാളും മികച്ചവനെന്ന് പാക് ആരാധകര്‍ വിശേഷിപ്പിക്കുന്ന ബാബര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫ്‌ളോപ്പായതോടെ ട്രോള്‍ പൂരമാണ് താരത്തിനെതിരേ ഉയരുന്നത്. ബാബറിന് കോലിയുടെ ഏഴയലത്ത് എത്താനുള്ള യോഗ്യതയില്ലെന്നും കുഞ്ഞന്‍ ടീമുകളോട് പോലും മുട്ടനില്‍ക്കാന്‍ സാധിക്കാത്ത ബാബറിനെ ഇനിയും കോലിയുമായി താരതമ്യം ചെയ്യരുതെന്നാണ് ആരാധകര്‍ പറയുന്നത്.
അവസാന 10 ഏകദിനത്തിലെ ബാബറിന്റെ പ്രകടനം നോക്കുമ്പോള്‍ നിരാശപ്പെടുത്തുന്ന കണക്കാണ് കാണാന്‍ സാധിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരേ 4 ഇന്നിങ്‌സില്‍ നിന്ന് 64 ശരാശരിയില്‍ 24 റണ്‍സാണ് ബാബര്‍ നേടിയത്. മറ്റ് പ്രധാന ടീമുകള്‍ക്കെതിരായ മത്സരത്തില്‍ 6 ഇന്നിങ്‌സില്‍ നിന്ന് ബാബര്‍ നേടിയത് വെറും 72 റണ്‍സാണ്. 12 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. ഏഷ്യാ കപ്പില്‍ നിരാശപ്പെടുത്തിയ ബാബര്‍ ഇതേ മോശം പ്രകടനമാണ് ലോകകപ്പിലും തുടരുന്നത്.
344 റണ്‍സ് നേടിയ ശ്രീലങ്കയ്‌ക്കെതിരേ റണ്‍സ് പിന്തുടര്‍ന്നിറങ്ങുമ്പോള്‍ ബാബര്‍ മുന്നില്‍ നിന്ന് നയിക്കേണ്ടതാണ്. എന്നാല്‍ ബാബറിന് ഇത് സാധിക്കുന്നില്ല. സമ്മര്‍ദ്ദ സാഹചര്യത്തില്‍ തിളങ്ങാന്‍ ബാബറിന് കഴിവില്ല. ഒന്നാം നമ്പര്‍ ഏകദിന ബാറ്റ്‌സ്മാനായ ബാബര്‍ നാണംകെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. വിരാട് കോലി സമ്മര്‍ദ്ദ ഘട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേ നിര്‍ണ്ണായകമായ 85 റണ്‍സുമായി ഇന്ത്യയുടെ വിജയത്തില്‍ നട്ടെല്ലായി മാറി.

എന്നാല്‍ ദുര്‍ബല ബൗളിങ്ങിനെ നേരിട്ടിട്ട് പോലും ബാബറിന് തിളങ്ങാനാവുന്നില്ല. 22ാം വയസില്‍ ശ്രീലങ്കയ്‌ക്കെതിരേ 300 റണ്‍സിലധികം സ്‌കോര്‍ പിന്തുടരുമ്പോള്‍ സെഞ്ച്വറി നേടിയ താരമാണ് കോലി. അതും ലസിത് മലിംഗയെപ്പോലെയുള്ള തകര്‍പ്പന്‍ ബൗളിങ് നിരയെ നേരിട്ട്. മലിംഗയുടെ ഒരോവറില്‍ത്തന്നെ ബാബര്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് നേടിയ സ്‌കോറിനെക്കാള്‍ കൂടുതല്‍ നേടാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. ഇത് ബാബര്‍ ആസമിന്റെ ആരാധകര്‍ കാണണമെന്നാണ് കോലി ആരാധകര്‍ പറയുന്നത്.
ബാബറിന് തിളങ്ങാന്‍ സിംബാബ്‌വെയെ ലോകകപ്പ് കളിപ്പിക്കേണ്ടി വരുമെന്നാണ് ആരാധകരുടെ പരിഹാസം. ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായപ്പോള്‍ സഹതാരങ്ങളുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച ബാബര്‍ സ്വന്തം പ്രകടനം മെച്ചപ്പെടുത്താനാണ് ആദ്യം ശ്രമിക്കേണ്ടതെന്നാണ് ആരാധകരുടെ പരിഹാസം. നായകനെന്ന നിലയില്‍ ബാബര്‍ കളിക്കുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണിത്. മികവ് തെളിയിക്കാനാവാതെ ബാബര്‍ വിറക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും ആരാധകര്‍ പറയുന്നു.
വിരാട് കോലിയെപ്പോലെ റണ്‍സ് പിന്തുടരുമ്പോള്‍ ബാറ്റ് ചെയ്യാന്‍ ഒരു തവണ പോലും ബാബറിന് സാധിച്ചിട്ടില്ല. സമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍ ബാബര്‍ നിരാശപ്പെടുത്തുന്ന താരമാണ്. കോലിയോട് താരതമ്യപ്പെടുത്താനുള്ള യാതൊരു യോഗ്യതയും ബാബറിനില്ലെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതികരിക്കുന്നത്. ഇന്ത്യക്കെതിരേ ബാബര്‍ 10 റണ്‍സ് പോലും നേടില്ലെന്നും ആരാധകര്‍ പ്രവചിക്കുന്നു. ബാബറിന്റെ മോശം പ്രകടനത്തിനെതിരേ നിരവധി ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.
പാകിസ്താന്റെ ബൗളിങ് നിര നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. നസീം ഷാ പരിക്കേറ്റ് പുറത്തായതോടെ പാകിസ്താന്റെ ബൗളിങ് നിരയുടെ കരുത്ത് ചോര്‍ന്നിരിക്കുന്നു. ഷഹീന്‍ ഷാ അഫ്രീദിക്ക് ന്യൂബോളിലും മികവ് കാട്ടാനാവുന്നില്ല. ഹാരിസ് റഊഫിനും മധ്യ ഓവറുകളില്‍ വലിയ മികവ് കാട്ടാനാവുന്നില്ല. ഇതേ പ്രകടനം കൊണ്ട് പാക് ടീം സെമി കാണില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications