For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ബംഗ്ലാദേശിനോടു ഇന്ത്യ തോല്‍ക്കും? നേരത്തേ ഇതു സംഭവിച്ചത് 3 തവണ, എല്ലാം തോറ്റു!

പൂനെ: ലോകകപ്പില്‍ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ ബംഗ്ലാദേശ് മികച്ച സ്‌കോറിലേക്കു നീങ്ങുകയാണ്. 26 ഓവറുകള്‍ കഴിയുമ്പോള്‍ അവര്‍ മൂന്നു വിക്കറ്റിനു 133 റണ്‍സെടുത്തിട്ടുണ്ട്. 65 റണ്‍സുമായി ഓപ്പണര്‍ ലിറ്റണ്‍ ദാസും രണ്ടു റണ്‍സോടെ പുതുതായി ക്രീസിലെത്തിയ തൗഹിദ് റിദോയിയുമാണ് ക്രീസിലുള്ളത്. 80 ബോളില്‍ ഏഴു ഫോഫുള്‍പ്പെടെയാണ് ദാസ് ക്രീസിലുള്ളത്. ഓപ്പണര്‍ തന്‍സിദ് ഹസന്‍ (51), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (8), മെഹ്ദി ഹസന്‍ മിറാസ് (3) എന്നിവരാണ് ബംഗ്ലാ നിരയില്‍ പുറത്തായത്.

ബംഗ്ലാദേശിന്റെ രണ്ടു ഓപ്പണര്‍മാരും ഈ കളിയില്‍ ഫിഫ്റ്റി കുറിച്ചതോടെ വലിയൊരു നാണക്കേടാണ് ഇന്ത്യന്‍ ടീമിനെ തേടിയെത്തിയത്. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ നാലാം തവണ മാത്രമാണ് ഇന്ത്യക്കെതിരേ ഒരു ടീമിലെ രണ്ടു ഓപ്പണര്‍മാരും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. നേരത്തേ മൂന്നു തവണ ഇതു സംഭവിച്ചപ്പോഴും കളിയില്‍ ഇന്ത്യ പരാജയമേറ്റു വാങ്ങിയിരുന്നു. ഇത്തവണയും അതു സംഭവിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

BANGLADESH

1992ലെ ലോകകപ്പില്‍ സൗത്താഫ്രിക്കന്‍ ഓപ്പണര്‍മാരാണ് ഇന്ത്യക്കെതിരേ ആദ്യമായി ഫിഫ്റ്റി പ്ലസ് നേടിയത്. അന്നു ഗാരി കേസ്റ്റണ്‍ 84ഉം ആന്‍ഡ്രു ഹഡ്‌സന്‍ 53ഉം റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം 1996ലെ അടുത്ത ലോകകപ്പിലും ഇതു ആവര്‍ത്തിച്ചു. അന്നു ഓസ്‌ട്രേലിയന്‍ ഓപ്പണിങ് ജോടികളായിരുന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി തിളങ്ങിയത്. മാര്‍ക്ക് വോ 126ഉം മാര്‍ക്ക് ടെയ്‌ലര്‍ 59ഉം റണ്‍സ് കുറിക്കുകയായിരുന്നു.

അതിനു ശേഷം 2019ലെ അവസാനത്തെ ലോകകപ്പിലാണ് ഒരു ടീമിലെ രണ്ടു ഓപ്പണര്‍മാരും ഇന്ത്യക്കെതിരേ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയത്. പ്രാഥമിക റൗണ്ടില്‍ ആതിഥേയരായ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരായിരുന്നു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയത്. ജോണി ബെയര്‍‌സ്റ്റോ സെഞ്ച്വറി നേടിയപ്പോള്‍ ജേസണ്‍ റോയ് ഫിഫ്റ്റിയും സ്‌കോര്‍ ചെയ്തു. 111 റണ്‍സെടുത്താണ് ബെയര്‍സ്‌റ്റോ ക്രീസ് വിട്ടത്. റോയ് 66 റണ്‍സും നേടി. ഈ കളിയിലും ഇന്ത്യക്കു പരാജയം തന്നെയായിരുന്നു ഫലം.

ROHIT SHANTO

ഈ ലോകകപ്പിലെ കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ഒരു ഓപ്പണറെ പോലും ഫിഫ്റ്റിയടിക്കാന്‍ ഇന്ത്യ അനുവദിച്ചിട്ടില്ല. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ മിച്ചെല്‍ മാര്‍ഷിനെ അക്കൗണ്ട് തുറക്കുന്നതിനു മുമ്പും ഡേവിഡ് വാര്‍ണറെ 41 റണ്‍സിനും ഇന്ത്യ പുറത്താക്കിയിരുന്നു. രണ്ടാമത്തെ മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍ ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് 21 റണ്‍സിനും ഇബ്രാഹിം സദ്രാന്‍ 22 റണ്‍സിനും പുറത്തായി.

ഏറ്റവും അവസാനമായി ചിരവൈരികളായ പാകിസ്താനെതിരേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാംറൗണ്ട് മല്‍സരത്തിലും ഓപ്പണര്‍മാരെ ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. അബ്ദുള്ള ഷഫീഖ് 20 റണ്‍സിനും ഇമാമുള്‍ ഹഖ് 36 റണ്‍സിനും പുറത്താവുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശ്- ലിറ്റണ്‍ ദാസ്, തന്‍സിദ് ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മെഹ്ദി ഹസന്‍ മിറാസ്, തൗഹിദ് റിദോയ്, മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള, നസും അഹമ്മദ്, ഹസന്‍ മഹമ്മൂദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഷൊരിഫുല്‍ ഇസ്ലാം.

Story first published: Thursday, October 19, 2023, 16:52 [IST]
Other articles published on Oct 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+