For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സെമി മുംബൈയില്‍, ഇന്ത്യ ഹാപ്പി! കിവീസിനെ പറപ്പിക്കും- കാരണമിതാ

മുംബൈ: ഏകദിന ലോകകപ്പിലെ സെമി ചിത്രം വ്യക്തമായിരിക്കുകയാണ്. ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരായ ന്യൂസീലന്‍ഡിനെ നേരിടുമ്പോള്‍ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയുടെ എതിരാളികളായി മൂന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയാണെത്തുക. വീണ്ടുമൊരു ഇന്ത്യ-ന്യൂസീലന്‍ഡ് സെമിയെത്തുമ്പോള്‍ ആരാധകര്‍ക്ക് ആശങ്കകളേറെയാണ്. 2019ലെ ചരിത്രം ആവര്‍ത്തിച്ച് ന്യൂസീലന്‍ഡ് സെമിയില്‍ ഇന്ത്യയെ തകര്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

എന്നാല്‍ തട്ടകത്തിന്റെ ആധിപത്യം ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുമെന്ന കാര്യം ഉറപ്പാണ്. ഇതോടൊപ്പം മുംബൈയിലാണ് സെമി ഫൈനല്‍ എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ഗുണം ചെയ്യുന്ന കാര്യമാണ്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം മുംബൈ പിച്ചില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കുള്ള അനുഭവസമ്പത്താണ്. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത്തിന് മുംബൈയിലെ പിച്ചിന്റെ സ്വഭാവം കൃത്യമായി അറിയാം.

അതുകൊണ്ടുതന്നെ കിവീസിന്റെ ദൗര്‍ബല്യത്തിനനുസരിച്ച് പദ്ധതി മെനയാന്‍ രോഹിത്തിന് കൂടുതല്‍ എളുപ്പമാവും. ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും ബാറ്റിങ് ശൈലി നിര്‍ണ്ണയിക്കുന്നതിലുമെല്ലാം രോഹിത്തിന്റെ അനുഭവസമ്പത്ത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്. മുംബൈയിലെ പിച്ചില്‍ രോഹിത്തിനെപ്പോലെ അനുഭവസമ്പത്തുള്ളവര്‍ മറ്റാരുമില്ല. ഇന്ത്യന്‍ നായകന്റെ അനുഭവസമ്പത്ത് ടീമിന് വലിയ ആത്മവിശ്വാസം നല്‍കുമെന്നുറപ്പാണ്.

രണ്ടാമത്തെ കാര്യം ഇന്ത്യയുടെ ഭാഗ്യ മൈതാനമാണ് മുംബൈ. ഇവിടെ കളിച്ചിട്ടുള്ള ഒട്ടുമിക്ക പ്രധാന മത്സരങ്ങളും ഇന്ത്യ ജയിച്ചിട്ടുണ്ട്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ച് കിരീടം നേടിയത് മുംബൈയിലായിരുന്നു. ഇപ്പോള്‍ വീണ്ടുമൊരു നിര്‍ണ്ണായക മത്സരത്തിന് വീണ്ടും ഇന്ത്യ മുംബൈയിലിറങ്ങുമ്പോള്‍ മൈതാനം ഇന്ത്യയെ കൈവിടില്ലെന്ന കാര്യം ഉറപ്പാണ്. ഇതും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യങ്ങളിലൊന്നാണ്.

rohit, williamson

മൂന്നാമത്തെ താരം ആരാധക പിന്തുണയാണ്. ക്രിക്കറ്റിനെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരാണ് മുംബൈക്കാര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ പാരമ്പര്യമുറങ്ങുന്ന മുംബൈയില്‍ ഇറങ്ങുമ്പോള്‍ വലിയ ആരാധക പിന്തുണ ഇന്ത്യക്ക് പ്രതീക്ഷിക്കാം. ഇത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. കൂടുതല്‍ ആത്മവിശ്വാസത്തോടെ പൊരുതാന്‍ സഹായിക്കും. മറ്റേത് മൈതാനത്ത് ലഭിക്കുന്നതിലും കൂടുതല്‍ ആരാധക പിന്തുണ മുംബൈയില്‍ ഇന്ത്യക്ക് പ്രതീക്ഷിക്കാം.

ഇൗ ആരാധക പിന്തുണ ഇന്ത്യയുടെ കരുത്തായി മാറുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ന്യൂസീലന്‍ഡിനെ നിസാരക്കാരായി കാണാനാവില്ല. 10 തവണയാണ് ഐസിസി ടൂര്‍ണമെന്റില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. നാല് തവണ ഇന്ത്യയും അഞ്ച് തവണ ന്യൂസീലന്‍ഡും ജയിച്ചു. മൂന്ന് തവണയാണ് നോക്കൗട്ട് മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയത്. മൂന്ന് തവണയും ജയം കിവീസിനായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ആശങ്കപ്പെടണം.

കൃത്യമായ പദ്ധതികളോടെ കളിക്കാനിറങ്ങുന്ന ടീമാണ് ന്യൂസീലന്‍ഡ്. കെയ്ന്‍ വില്യംസണിന്റെ കീഴില്‍ അച്ചടക്കത്തോടെ കളിക്കുന്ന ന്യൂസീലന്‍ഡിന് സമ്മര്‍ദ്ദം മറികടക്കാന്‍ വലിയ കഴിവുണ്ട്. ഇന്ത്യയുടെ തട്ടകത്തിന്റെ ആധിപത്യത്തെ സമ്മര്‍ദ്ദമാക്കി മാറ്റാന്‍ ന്യൂസീലന്‍ഡിന് സാധിക്കും. അതുകൊണ്ടുതന്നെ രോഹിത്തും സംഘവും ഭയക്കണം. ഗ്രൂപ്പുഘട്ടത്തില്‍ ന്യൂസീലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഈ മികവ് സെമിയിലും ആവര്‍ത്തിക്കാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Saturday, November 11, 2023, 22:46 [IST]
Other articles published on Nov 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+