For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സഞ്ജുവിന് ലോകകപ്പ് ടീമിലെത്താം, പക്ഷെ ഈ വെല്ലുവിളികള്‍ മറികടക്കണം! കടുപ്പം

മുംബൈ: ഏകദിന ലോകകപ്പിനായുള്ള കാത്തിപ്പിന്റെ ദൂരം കുറഞ്ഞുവരികയാണ്. ആതിഥേയരെന്ന നിലയില്‍ ഇത്തവണ ഇന്ത്യക്ക് പ്രതീക്ഷകളേറെ. രോഹിത് ശര്‍മയെന്ന മികച്ച നായകനും രാഹുല്‍ ദ്രാവിഡെന്ന സൂപ്പര്‍ പരിശീലകനും ചേരുമ്പോള്‍ ഇന്ത്യ കപ്പുയര്‍ത്താന്‍ സാധ്യതകളേറെ. താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ആരെയൊക്കെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്നതാണ് പ്രധാന ചോദ്യം. സൂപ്പര്‍ താരങ്ങളെന്ന് വിളിക്കാവുന്ന നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

അതുകൊണ്ടുതന്നെ കിരീട സാധ്യതകളിലും ഇന്ത്യ മുന്‍നിരയിലുണ്ട്. പക്ഷെ ചില താരങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും സെലക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ട്. അതിലൊരാളാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം പ്രതീക്ഷിക്കപ്പെടുന്നു.

പക്ഷെ അതൊട്ടും എളുപ്പമാവില്ല. ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ച താരങ്ങളുടെ പട്ടികയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താനാവില്ല. ചില വെല്ലുവിളികളെ മറികടന്നാല്‍ മാത്രമെ സഞ്ജുവിന് ടീമിലേക്കെത്താനാവൂ. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം റിഷഭ് പന്തിന്റെ തിരിച്ചുവരവാണ്. ലോകകപ്പ് ടീമില്‍ റിഷഭ് ഉള്‍പ്പെട്ടാല്‍ സഞ്ജുവിന് പ്രതീക്ഷ വേണ്ട. കാരണം കെ എല്‍ രാഹുലും ഇഷാന്‍ കിഷനുമുള്ളപ്പോള്‍ സഞ്ജുവിന് സീറ്റ് പ്രതീക്ഷിക്കാനാവില്ല.

നിലവിലെ സൂചനകള്‍ പ്രകാരം റിഷഭ് പന്തിന് ഏഷ്യാ കപ്പും ഏകദിന ലോകകപ്പും നഷ്ടമായേക്കും. അതേ സമയം പരിക്കേറ്റ് ടീമിന് പുറത്തുള്ള കെ എല്‍ രാഹുല്‍ രണ്ട് ടൂര്‍ണമെന്റും കളിക്കാനാണ് സാധ്യത. രണ്ടിലും രാഹുല്‍ മുഖ്യ വിക്കറ്റ് കീപ്പറാവുമ്പോള്‍ ബാക്കപ്പ് കീപ്പര്‍ സ്ഥാനത്തിനായാണ് മത്സരം നടക്കുക. ഇഷാന്‍ കിഷന്‍- സഞ്ജു സാംസണ്‍ എന്നിവരിലൊരാള്‍ക്ക് നറുക്കുവീഴാനാണ് സാധ്യത. ഇതില്‍ ഇഷാനെ മറികടക്കുകയെന്നതാണ് സഞ്ജുവിന്റെ മുന്നിലെ രണ്ടാമത്തെ വെല്ലുവിളി.

sanju samson

സഞ്ജു എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും രാഹുലിന്റെ ടീമിലെ സ്ഥാനത്തിന് വെല്ലുവിളി ഉയര്‍ത്താനാവില്ല. അതുകൊണ്ടുതന്നെ ഇഷാനെ മറികടക്കുകയെന്നതാണ് സഞ്ജുവിന്റെ മുന്നിലെ പ്രധാന പ്രശ്‌നം. ഇഷാന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതിനാല്‍ സ്വാഭാവികമായ മുന്‍തൂക്കം ഇഷാനുണ്ട്. സഞ്ജുവിനെപ്പോലെ ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ ഇഷാനും സാധിക്കും. ടീം മാനേജ്‌മെന്റിന് സഞ്ജുവിനെക്കാള്‍ താല്‍പര്യം ഇഷാനിലുണ്ട്.

അതുകൊണ്ടുതന്നെ സഞ്ജുവിന് ഇഷാനെ മറികടക്കുക ബുദ്ധിമുട്ടാണ്. അത് സംഭവിക്കണമെങ്കില്‍ വിന്‍ഡീസ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം സഞ്ജു കാഴ്ചവെക്കണം. ഇതാണ് മൂന്നാമത്തെ വെല്ലുവിളി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ അഞ്ചാം നമ്പറിലേക്ക് സഞ്ജു പരിഗണിക്കപ്പെട്ടേക്കും. നാലാം നമ്പറില്‍ കെ എല്‍ രാഹുലും അഞ്ചാം നമ്പറില്‍ സഞ്ജുവിനും അവസരം ലഭിക്കാനാണ് സാധ്യത. അവസരം ലഭിച്ചാല്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ സഞ്ജു കാഴ്ചവെക്കണം.

മികച്ച പ്രകടനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിന്‍ഡീസ് പരമ്പരയില്‍ സഞ്ജുവിന് മാച്ച് വിന്നറാവാന്‍ കഴിയണം. മൂന്നാമത്തെ വെല്ലുവിളി സ്ഥിരതയില്ലാത്തവനെന്ന ചീത്തപ്പേര് മാറ്റുകയെന്നതാണ്. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഒരു മികച്ച പ്രകടനത്തിന് ശേഷം തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നതാണ് താരത്തിന്റെ രീതി.

ഈ കാരണം കൊണ്ടാണ് ഇത്ര വര്‍ഷമായിട്ടും സഞ്ജുവിന് ടീമിലെ സ്ഥിര സാന്നിധ്യമാകാന്‍ സാധിക്കാത്തത്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയാല്‍ ടി20 പരമ്പരയിലും സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ ലഭിച്ചേക്കും. ഇവിടെയും സ്ഥിരത കാട്ടിയാലേ ഏഷ്യാ കപ്പിലേക്കും ഏകദിന ലോകകപ്പിലേക്കും സഞ്ജുവിന് വിളി പ്രതീക്ഷിക്കാനാവൂ. ചുരുക്കിപ്പറഞ്ഞാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പര നന്നായി മുതലാക്കണം. അല്ലാത്ത പക്ഷെ സഞ്ജുവിന് വീട്ടിലിരുന്ന് ലോകകപ്പ് കാണേണ്ടി വരും.

Story first published: Saturday, July 22, 2023, 18:03 [IST]
Other articles published on Jul 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+