Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ഒരു മത്സരം പോലും കളിച്ചേക്കില്ല! ഇവര്‍ വാട്ടര്‍ ബോയ്‌സ്

മുംബൈ: ഏകദിന ലോകകപ്പിനായുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ ക്യാപ്റ്റനായുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയാണുള്ളത്. ആതിഥേയരെന്ന നിലയില്‍ ഇത്തവണത്തെ ഏകദിന ലോകകപ്പ് ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. സഞ്ജു സാംസണ്‍, പ്രസിദ്ധ് കൃഷ്ണ, തിലക് വര്‍മ, യുസ്‌വേന്ദ്ര ചഹാല്‍ തുടങ്ങിയ ചില താരങ്ങള്‍ മാത്രമാണ് തഴയപ്പെട്ടത്.

ഇത്തവണത്തെ ഇന്ത്യയുടെ ലോകകപ്പ് ടീം ശക്തമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതെ ചില താരങ്ങള്‍ തഴയപ്പെട്ടേക്കും. ഇത്തരത്തില്‍ ലോകകപ്പില്‍ ബെഞ്ചിലിരിക്കാന്‍ സാധ്യതയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവിന്റെ ഏകദിനത്തിലെ കണക്കുകള്‍ മോശമാണ്. 25ല്‍ താഴെയാണ് അദ്ദേഹത്തിന്റെ ശരാശരി. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് സൂര്യകുമാറിന് വിളി ലഭിച്ചു. ഫിനിഷര്‍ റോളില്‍ കളിപ്പിക്കാനായിട്ടാണ് ഇന്ത്യ സൂര്യയെ പരിഗണിക്കുന്നത്. എന്നാല്‍ നിലവിലെ ഇന്ത്യയുടെ ടീം ഘടന പരിശോധിക്കുമ്പോള്‍ സൂര്യകുമാര്‍ യാദവിന് പ്ലേയിങ് 11ല്‍ ഇടമില്ല.

ശാര്‍ദ്ദുല്‍ താക്കൂറിനെപ്പോലൊരു പേസ് ഓള്‍റൗണ്ടര്‍ക്ക് ഇന്ത്യ മുന്‍തൂക്കം നല്‍കുന്നു. അതുകൊണ്ടുതന്നെ ഫിനിഷര്‍ റോളിലേക്ക് മാത്രമായി സൂര്യയെ പ്ലേയിങ് 11 ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ഇക്കാരണത്താല്‍ത്തന്നെ സൂര്യകുമാര്‍ വാട്ടര്‍ ബോയിയായി ഒതുങ്ങിയേക്കും. 55ന് മുകളില്‍ ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് സൂര്യയെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇത് വലിയ വിമര്‍ശനത്തിന് കാരണമാവുകയും ചെയ്തിരുന്നു.

axar patel

രണ്ടാമത്തെ താരം ശ്രേയസ് അയ്യരാണ്. ഇന്ത്യയുടെ നാലാം നമ്പറിലെ വിശ്വസ്തനാണ് ശ്രേയസ് അയ്യര്‍. ക്ലാസിക് ബാറ്റ്‌സ്മാനായ ശ്രേയസിനെ നാലാം നമ്പറില്‍ ഇന്ത്യ വിശ്വസിച്ചിരുന്നു. എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമെത്തുന്ന ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യയുടെ ലോകകപ്പ് പ്ലേയിങ് 11ല്‍ ഇടം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. അതിന്റെ കാരണം ഇഷാന്‍ കിഷന്റെ ഫോമാണ്. അഞ്ചാം നമ്പറില്‍ ഇന്ത്യ ഇഷാന്‍ കിഷനെ കളിപ്പിക്കും.

ഇന്ത്യക്ക് മറ്റ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരില്ലാത്തതിനാല്‍ത്തന്നെ ഇഷാന്‍ കിഷനെ കളിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇഷാന്‍ അവസാനം കളിച്ച നാല് ഏകദിനത്തിലും അര്‍ധ സെഞ്ച്വറി നേടിയ താരമാണ്. ഇഷാന്‍ പ്ലേയിങ് 11ലേക്കെത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരിലൊരാള്‍ക്കേ അവസരം ലഭിക്കൂ. അനുഭവസമ്പന്നനായ രാഹുലിനെയാവും ഇന്ത്യ നാലാം നമ്പറില്‍ പിന്തുണക്കുക.

അങ്ങനെ വരുമ്പോള്‍ ശ്രേയസിന് പുറത്തിരിക്കേണ്ടി വരും. ഷോര്‍ട്ട് ബോളുകളില്‍ ദൗര്‍ബല്യമുള്ള താരമാണ് ശ്രേയസ്. അതുകൊണ്ടുതന്നെ രാഹുലിന് നാലാം നമ്പറില്‍ മുന്‍തൂക്കമുണ്ട്. മൂന്നാമത്തെ താരം അക്ഷര്‍ പട്ടേലാണ്. രവീന്ദ്ര ജഡേജക്ക് പരിക്കേല്‍ക്കാത്ത സാഹചര്യത്തില്‍ അക്ഷര്‍ പട്ടേലിന് ഇന്ത്യയുടെ ലോകകപ്പ് 11ല്‍ ഇടം ലഭിക്കില്ല. ഇന്ത്യ രവീന്ദ്ര ജഡേജ-കുല്‍ദീപ് യാദവ് സ്പിന്‍ കൂട്ടുകെട്ടിനെയാവും കളത്തിലിറക്കുക. അങ്ങനെ വരുമ്പോള്‍ അക്ഷറിന് സീറ്റുണ്ടാവില്ല.

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ശാര്‍ദ്ദുല്‍ താക്കൂറിന് ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സ്ഥാനമുണ്ടാവും. പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ് ശാര്‍ദ്ദുല്‍. പ്രധാനമായും കൂട്ടുകെട്ട് പൊളിക്കാന്‍ ശാര്‍ദ്ദുലിന് വലിയ കഴിവുണ്ട്. അതുകൊണ്ടുതന്നെ ശാര്‍ദ്ദുല്‍ പ്ലേയിങ് 11ലുണ്ടാവും. ഇതോടെ അക്ഷറിന് വാട്ടര്‍ ബോയിയായി ഒതുങ്ങേണ്ടി വരാനാണ് സാധ്യത കൂടുതല്‍.

Story first published: Thursday, September 7, 2023, 7:44 [IST]
Other articles published on Sep 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+