Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്ന് ടൂര്‍ണമെന്റ്, ഇന്ത്യന്‍ ടീമിലെത്തിയത് 31 താരങ്ങള്‍; ഒരു ടീമിലും സഞ്ജുവില്ല! അത്ര മോശമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെപ്പോലെ നിര്‍ഭാഗ്യവാനായ മറ്റൊരു താരം കാണുമോ? തീര്‍ച്ചയായും ഇല്ലെന്നു തന്നെ പറയേണ്ടി വരും. തുടര്‍ച്ചയായി വലിയ ടൂര്‍ണമെന്റുകളില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടുകൊണ്ടിരിക്കുന്നത് ഇതു തന്നെയാണ് ശരിവയ്ക്കുന്നത്. ഏറ്റവും ഒടുവിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും സഞ്ജുവിന്റെ പേര് വെട്ടിയിരിക്കുകയാണ്.

ഇന്ത്യന്‍ ടീമില്‍ താരത്തിനു ഇനിയധികം ഭാവിയില്ലെന്ന സൂചന കൂടിയാണ് ഈ അവഗണനകള്‍ ശരിവയ്ക്കുന്നത്. മൂന്നു വ്യത്യസ്ത ടൂര്‍ണമെന്റുകള്‍ക്കായി ഇന്ത്യ ഈ വര്‍ഷം ടീമിലേക്കു തിരഞ്ഞെടുത്തത് 31 കളിക്കാരെയാണ്. ഇത്രയേറെ താരങ്ങള്‍ക്കു ടീമിലേക്കു വിളിയെത്തിയിട്ടും അക്കൂട്ടത്തില്‍ സഞ്ജു ഉള്‍പ്പെട്ടില്ലെന്നത് ഞെട്ടിക്കുന്ന കാര്യമാണ്.

SANJU SAMSON

നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച നാലു വിക്കറ്റ് കീപ്പര്‍മാരെയെടുത്താല്‍ അക്കൂട്ടത്തില്‍ സഞ്ജുവും ഉള്‍പ്പെടും. ഇക്കൂട്ടത്തില്‍ ദേശീയ ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താവട്ടെ ഇപ്പോള്‍ പരിക്കേറ്റ് കളത്തിനു പുറത്തുമാണ്. എന്നിട്ടും എന്തുകൊണ്ട് വിവിധ ടൂര്‍ണമെന്റുകള്‍ക്കായി തിരഞ്ഞെടുത്ത 31 പേരില്‍ സഞ്ജു ഇടം പിടിക്കാതെ പോയി എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്.

ചൈനയിലെ ഗ്വാഷ്ഷുവില്‍ ഈ മാസം ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ക്രിക്കറ്റ് ടീമിനെയായിരുന്നു ഇന്ത്യ ആദ്യം പ്രഖ്യാപിച്ചത്. റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ യുവനിരയെയായിരുന്നു ഇന്ത്യ തിരഞ്ഞടുത്തത്. ഈ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഇടം പിടിച്ചത് പുതുമുഖങ്ങളായ ജിതേഷ് ശര്‍മയും പ്രഭ്‌സിമ്രന്‍ സിങുമായിരുന്നു.

ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ സാധ്യതയുള്ളവരെയൊന്നും ഏഷ്യാഡിനുള്ള സ്‌ക്വാഡിലേക്കു ഇന്ത്യ പരിഗണിച്ചിരുന്നില്ല. ഇതോടെ സഞ്ജുവിന്റെ ലോകകപ്പ് സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തിരുന്നു.

റിഷഭിന്റെ അഭാവത്തില്‍ കെഎല്‍ രാഹുല്‍ ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ സ്ഥാനം ഉറപ്പിച്ചിരുന്നു. ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു സഞ്ജുവും ഇഷാന്‍ കിഷനും തമ്മിലായിരുന്നു പ്രധാന മല്‍സരം. ഇതിനിടൊയാണ് ടീം ഇന്ത്യ വീന്‍ഡീസില്‍ പര്യടനം നടത്തിയത്.

മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ എല്ലാ കളിയിലും ഇഷാന്‍ ഫിഫ്റ്റി നേടിയപ്പോള്‍ സഞ്ജു നേടിയത് ഒരു ഫിഫ്റ്റി മാത്രം. അതിനു ശേഷമുള്ള ടി20 പരമ്പരയിലും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രകടനം നടത്താന്‍ സഞ്ജുവിനായില്ല. ഇതോടെ ലോകകപ്പില്‍ ബാക്കപ്പിന്റെ റോളില്‍ ഇഷാന്‍ മുന്നിലെത്തുകയും ചെയ്തു.

SANJU SAMSON

തുടര്‍ന്നാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ഈ ടീമിലും സഞ്ജുവിനു ഇടം ലഭിച്ചില്ല. ഔദ്യോഗികമായി ടീമിന്റെ ഭാഗമാവാതെ 18ാമനായി, റിസര്‍വ് താരത്തിന്റെ റോളാണ് താരത്തിനു ലഭിച്ചത്. ഇതോടെ തന്നെ ലോകകപ്പിലും സഞ്ജു ഉണ്ടാവില്ലെന്നു ഉറപ്പായിരുന്നു.

ഇപ്പോള്‍ ലോകകപ്പ് സ്‌ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോഴും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിലും സഞ്ജുവിന്റെ പേരില്ല. രാഹുലും ഇഷാനുമാണ് വിക്കറ്റ് കീപ്പര്‍മാരായി ലോകകപ്പ് സംഘത്തിലുള്ളത്.

നേരത്തേ രാഹുലിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സംശയമുള്ളതിനാലായിരുന്നു ഏഷ്യന്‍ ഗെയിംസില്‍നിന്നും സഞ്ജുവിനെ ഒഴിവാക്കുകയും ബാക്കപ്പായി നിര്‍ത്തുകയും ചെയ്തത്. പക്ഷെ ഇപ്പോള്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുകയും ഇഷാന്‍ ടീമില്‍ പിടിമുറുക്കുകയും ചെയ്തതോടെ സഞ്ജുവിന് ഒരു ടീമിലും ഇടം ലഭിക്കാതെ വന്നിരിക്കുകയാണ്.

Story first published: Tuesday, September 5, 2023, 19:00 [IST]
Other articles published on Sep 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+