
ധോണിയുടെ പ്രശ്‌നം വ്യക്തിപരം
എന്റെ മോനോട് ധോണിക്ക് എന്ത് പ്രശ്‌നമാണ് ഉള്ളത്. ധോണിക്ക് യുവരാജിനോട് വ്യക്തിപരമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഞാന്‍ ഒന്നും ചെയ്യില്ല. പക്ഷേ ഇങ്ങെ ചെയ്യുന്നത് സങ്കടകരമാണ്.

കളിച്ചത് ക്യാന്‍സറും വെച്ച്
ക്യാന്‍സര്‍ ബാധിതനായിരുന്നപ്പോള്‍ പോലും ഇന്ത്യക്ക് വേണ്ടി കളിക്കുകയും ജയിപ്പിക്കുകയും ചെയ്തിട്ടുളള കളിക്കാരനാണ് എന്റെ മകന്‍. അവനോട് ഇങ്ങനെ ചെയ്താല്‍ ദൈവം പൊറുക്കില്ല.

അച്ഛന്‍ വെറുതെ പറയുകയാണ്
അച്ഛന്‍ ഇമോഷണലായി പറയുന്നതാണ് എന്ന് ട്വീറ്റ് ചെയ്ത് യുവരാജ് പ്രശ്‌നം ഒതുക്കാന്‍ നോക്കി. ധോണിക്ക് കീഴില്‍ കളിക്കുന്നതില്‍ പ്രശ്‌നമില്ല എന്നും യുവി പറഞ്ഞു.

കപ്പ് കിട്ടാന്‍ പ്രാര്‍ഥന മാത്രം
ധോണിയുടെ കീഴില്‍ ഇന്ത്യക്ക് കപ്പ് കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കുകയോ തരമുള്ളൂ. യുവരാജ് സിംഗ് ലോകകപ്പ് ടീമിലില്ല എന്നറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയി.

കാരണം ധോണി മാത്രം
കഴിഞ്ഞ ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസായിരുന്നു യുവരാജ്. ഇത്തവണ 30 അംഗ സാധ്യതാപട്ടികയില്‍ പോലും യുവി പെട്ടില്ല. അതിന് കാരണമായി. അതിന് യുവരാജിന്റെ അച്ഛന്‍ പറയുന്ന ഏക കാരണം ധോണിയാണ്.

ആരാണ് കാരണക്കാര്‍
ടീം സെലക്ട് ചെയ്യുന്നത് സെലക്ടര്‍മാരുടെ പണിയാണ്. ക്യാപ്റ്റനോടും കോച്ചിനോടും അവര്‍ അഭിപ്രായം ചോദിക്കും. ഇത്തവണയും ചോദിച്ചിരുന്നു. ധോണിയുടെ താല്‍പര്യം സെലക്ഷന്‍ കമ്മിറ്റിയെ സ്വാധീനിച്ചിരിക്കും എന്നത് ഉറപ്പാണ്

ലേലം കഴിഞ്ഞതും വിവാദം
ഐ പി എല്‍ ലേലത്തില്‍ യുവരാജ് സിംഗ് 16 കോടിയുടെ റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് അച്ഛന്‍ യോഗ്‌രാജ് സിംഗ് വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയത്.

ജയത്തിന്റെ സന്തോഷം
അനാവശ്യമോ ആവശ്യമോ എന്നത് ഉറപ്പല്ലെങ്കിലും വിവാദം ഇന്ത്യ പാകിസ്താനോട് ജയിച്ചതിന്റെ സന്തോഷമാണ് വിവാദം ഇല്ലാതാക്കുന്നത്.


Click it and Unblock the Notifications