For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സച്ചിനും മുകളില്‍ രചിന്‍! കുറിച്ചത് ചരിത്രം, ആ റെക്കോര്‍ഡ് പഴങ്കഥ

ഈ ലോകകപ്പിലെ കണ്ടെത്തലായി മാറിയ ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയ്ക്കു ചരിത്രനേട്ടം. പാകിസ്താനെതിരേ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ സെഞ്ച്വറിയുമായാണ് രചിന്‍ കിവികളുടെ ഹീറോയായത്. ഓപ്പണറായി ഇറങ്ങിയ ഇടംകൈയന്‍ യുവതാരം 108 റണ്‍സാണ് അടിച്ചെടുത്തത്. 94 ബോളുകള്‍ നേരിട്ട രചിന്റെ ഇന്നിങ്‌സില്‍ 15 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ടൂര്‍ണമെന്റിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് രചിന്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള ലോക റെക്കോര്‍ഡും രചിന്‍ തകര്‍ത്തു. 24 വയസ്സിനു മുമ്പ് ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറികളടിച്ച താരമെന്ന റെക്കോര്‍ഡ് നേരത്തേ സച്ചിന്റെ പേരിലായിരുന്നു. രണ്ടു സെഞ്ച്വറികളായിരുന്നു അദ്ദേഹം നേടിയത്.

RACHIN

എന്നാല്‍ ഇന്നു 23കാരനായ രചിന്‍ ഇതു തകര്‍ത്ത് പുതിയ റെക്കോര്‍ഡിന് അവകാശിയായി. ഏകദിന ലോകകപ്പിന്റെ 48 വര്‍ഷത്തെ ചരിത്രമെടുത്താല്‍ കന്നി ടൂര്‍ണമെന്റില്‍ തന്നെ മൂന്നു സെഞ്ച്വറികളടിച്ച ആദ്യ താരമെന്ന വമ്പന്‍ റെക്കോര്‍ഡും രചിനെ തേടിയെത്തിയിട്ടുണ്ട്.

രചിന്‍, സച്ചിന്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു താരവും ലോകകപ്പില്‍ 24 വയസ്സിനു മുമ്പ് ഒന്നിലധികം സെഞ്ച്വറികള്‍ നേടിയിട്ടില്ല. 10 വ്യത്യസ്ത താരങ്ങള്‍ ഈ പ്രായത്തില്‍ ഓരോ സെഞ്ച്വറികള്‍ വീതം ലോകകപ്പില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുക മാത്രമല്ല അദ്ദേഹത്തിന്റെ മറ്റൊരു ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും രചിന്‍ എത്തിയിട്ടുണ്ട്. ലോകകപ്പിന്റ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സ് വാരിക്കൂട്ടിയ 25 വയസ്സിനു താഴെ പ്രായമുള്ള താരമെന്ന റെക്കോര്‍ഡ് നേരത്തേ സച്ചിനു അവകാശപ്പെട്ടതായിരുന്നു.

1996 ലെ ലോകകപ്പില്‍ 523 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം. ഇന്നു പാകിസ്താനെതിരായ ഇന്നിങ്‌സോടെ രചിനും 523 റണ്‍സിലെത്തിയിരിക്കുകയാണ്. അടുത്ത കളിയില്‍ ഒരു റണ്‍സ് മാത്രമെടുത്താല്‍ അദ്ദേഹം സച്ചിനെ മറികടന്നു പുതിയ ചരിത്രമെഴുതും.

RACHIN SHOT

ഇന്നത്തെ മല്‍സരത്തിലെ കിടിലന്‍ സെഞ്ച്വറിയോടെ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രചിന്‍ രണ്ടാംസ്ഥാനത്തേക്കും കയറി. എട്ടിന്നിങ്‌സുകളില്‍ നിന്നും 74.71 ശരാശരിയില്‍ 107.39 സ്‌ട്രൈക്ക് റേറ്റോടെ 523 റണ്‍സാണ് രചിന്റെ സമ്പാദ്യം. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോാറുകളും ഇതിള്‍പ്പെടും. 545 റണ്‍സ് വാരിക്കൂട്ടിയ സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് മാത്രമേ ഇനി ന്യൂസിലാന്‍ഡ് താരത്തിനു മുന്നിലുള്ളൂ.

നേരത്തേ ഇംഗ്ലണ്ടുമായുള്ള ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തിലെ സെഞ്ച്വറിയോടെയാണ് കന്നി ലോകകപ്പില്‍ രചിന്‍ തുടങ്ങിയത്. നെതര്‍ലാന്‍ഡ്‌സ്, ഇന്ത്യ എന്നിവര്‍ക്കെതിരേ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ അദ്ദേഹം ഓസ്‌ട്രേലിയക്കതിരേ റെക്കോര്‍ഡ് റണ്‍ചേസില്‍ രണ്ടാം സെഞ്ച്വറിയോടെ മിന്നിച്ചു.

പക്ഷെ രചിന്റെ ഉജ്ജ്വല ഇന്നിങ്‌സും അന്നു കിവികളെ രക്ഷിച്ചില്ല. ഇപ്പോഴിതാ പാകിസ്താനെതിരേ വീണ്ടുമൊരു സെഞ്ച്വറിയുമായി ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം താനാണെന്നു രചിന്‍ തെളിയിച്ചിരിക്കുകയാണ്.

Story first published: Saturday, November 4, 2023, 14:11 [IST]
Other articles published on Nov 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+