Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: നിലവിലെ ബെസ്റ്റ് അവന്‍ തന്നെ, മുന്‍ ഐപിഎല്‍ ടീമംഗം! പുകഴ്ത്തി ടെയ്‌ലര്‍

ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റര്‍ ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരുമായിരുന്ന റോസ് ടെയ്‌ലര്‍. ഇന്ത്യന്‍ നായകനും ഇതിഹാസവുമായ രോഹിത് ശര്‍മ, ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരെയെല്ലാം തഴഞ്ഞ് മറ്റൊരാളെയാണ് ടെയ്‌ലര്‍ ബെസ്റ്റായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ തന്റെ മുന്‍ ടീമംഗവും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയെയാണ് ഏറ്റവും കേമനായി ടെയ്‌ലര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 2021ലെ പ്രഥമ ഐസിസി ലോക സെ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ചാംപ്യന്‍മാരായ ന്യൂസിലാന്‍ഡ് ടീമിന്റെ ഭാഗമായിരുന്നു ടെയ്‌ലര്‍. കൂടാതെ 2015, 2019ലെ ഏകദിന ലോകകപ്പുകളില്‍ റണ്ണറപ്പായ കിവി ടീമിന്റെ ഭാഗവുമായിരുന്നു അദ്ദേഹം.

VIRAT KOHLI

ക്രിക്കറ്റ് കരിയറില്‍ ഐപിഎല്ലില്‍ ആര്‍സിബിക്കു വേണ്ടി കളിക്കാനുള്ള അവസരവും അദ്ദേഹത്തിനു ലഭിച്ചു. ആര്‍സിിബിയുടെ ഒഫീഷ്യല്‍ എക്‌സ് ഹാന്റിലില്‍ പങ്കുവച്ച വീഡിയോയിലാണ് ഏറ്റവും മികച്ച ബാറ്ററെക്കുറിച്ച് ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയു വലിയ റണ്‍വേട്ടക്കാരനായ ടെയ്‌ലര്‍ സംസാരിച്ചത്.

ലോകത്തില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റര്‍ ആരാണെന്ന ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം കോലിയുടെ പേര് പറഞ്ഞത്. വിരാടിനെ മറികടക്കുകയെന്നതു വളരെ കടുപ്പമാണെന്നു ഞാന്‍ കരുതുന്നു. ഏകദിന ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണെന്നു ഞാന്‍ കരുതുന്നു. വിരാടും സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ഏകദിനത്തിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരെന്നു താന്‍ കരുതുന്നതായും ടെയ്‌ലര്‍ വിശദമാക്കി.

നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ ആരാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് ഏറ്റവും കേമനായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ക്രിക്കറ്റില്‍ നിന്നു വിരമിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. കാരണം ബുംറ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കു പേടിസ്വപ്‌നമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.

ന്യൂസിലാന്‍ഡ് ടീമിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ ശേഷം ഉജ്ജ്വല ബൗളിങാണ് ബുംറ കാഴ്ചവയ്ക്കുന്നത്. നിലവില്‍ ഒരു ടീം ഏറ്റവും നന്നായി തയ്യാറെടുക്കുന്നത് അദ്ദേഹത്തിനെതിരേ തന്നെയാവുമെന്നും ടെയ്‌ലര്‍ നിരീക്ഷിച്ചു.

JASPRIT BUMRAH

ന്യൂസിലാന്‍ഡിനായി നാലു ലോകകപ്പുകളില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായായിട്ടുള്ള താരം കൂടിയാണ് ടെയ്‌ലര്‍. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഇത്തവണ കിരിടം നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീം ഇന്ത്യയാണെന്നു അദ്ദേഹം പറയുന്നു. ഈ ടൂര്‍ണമെന്റിലെ കിരീട ഫേവിറ്റുകള്‍ ഇന്ത്യയാണെന്നു ഞാന്‍ കരുതുന്നു. ഇതുവരെയുള്ള അവരുടെ പ്രകടനം ഗംഭീരമായിരുന്നു. നാട്ടിലെ സാഹചര്യങ്ങള്‍ അവര്‍ക്കു ഏറെ ഗുണം ചെയ്യുന്നുവെന്നും ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോകകപ്പില്‍ ഏഴു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് കോലിയാണ്. ഏഴു മല്‍സരങ്ങളില്‍ നിന്നും 88.40 ശരാശരിയില്‍ 442 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

രോഹിത് ശര്‍മ കോലിക്കു തൊട്ടു താഴെ തന്നെയുണ്ട്. ഏഴു മല്‍സരങ്ങളില്‍ നിന്നും ഹിറ്റ്മാന്‍ നേടിയത് 402 റണ്‍സാണ്. 57.42 ശരാശരിയില്‍ 119.64 സ്‌ട്രൈക്ക് റേറ്റിലാണിത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്ഫ്റ്റികളും അദ്ദേഹം നേടിയിട്ടുണ്ട്. കോലിയും രോഹിത്തും ഓരോ ഇന്നിങ്‌സുകളില്‍ പൂജ്യത്തിനു പുറത്താവുകയും ചെയ്തിരുന്നു.

Story first published: Saturday, November 4, 2023, 17:11 [IST]
Other articles published on Nov 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+