Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആറില്‍ രണ്ടും ഇംഗ്ലണ്ടിനെതിരേ! ചെപ്പോക്കില്‍ ഇന്ത്യയെ ഇംഗ്ലണ്ട് ഭയക്കണം

ഇന്ത്യക്കെതിരേ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് അത്ര പ്രതീക്ഷക്ഷ നല്‍കുന്നതല്ല ഇവിടെ ആതിഥേയരുടെ റെക്കോര്‍ഡ്. 2000ത്തിനു ശേഷം ഇവിടെ കളിച്ച ടെസ്റ്റില്‍ ഒന്നില്‍പ്പോലും ഇന്ത്യ തോല്‍വിയിറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ഭാഗ്യവേദി കൂടിയായ ചെന്നൈയിലെ ചെപ്പോക്കില്‍ ജയിക്കാന്‍ ഇംഗ്ലണ്ടിന് അദ്ഭുതങ്ങള്‍ തന്നെ പുറത്തെടുക്കേണ്ടി വരും.

1

2000 മുതല്‍ ചെപ്പോക്കില്‍ ഇന്ത്യ കളിച്ചിട്ടുള്ളത് ആറു ടെസ്റ്റുകളാണ്. ഇവയില്‍ മൂന്നെണ്ണത്തില്‍ ജയിച്ച ഇന്ത്യ മൂന്നെണ്ണത്തില്‍ സമനിലയും വഴങ്ങി. ഹാട്രിക് വിജയം കൊയ്തതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടുമായി ഇവിടെ വീണ്ടും അങ്കം കുറിക്കുന്നത്. ചെപ്പോക്കില്‍ ഇന്ത്യ വിജയിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടും ഇംഗ്ലണ്ടിനെതിരേയായിരുന്നു. ഒന്നാവട്ടെ മറ്റൊരു വമ്പന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയാണ്. 2016 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യ അവസാനമായി ചെപ്പോക്കില്‍ ഏറ്റുമുട്ടിയത്. അന്നു ഇന്നിങ്‌സിനും 75 റണ്‍സിനും എതിരാളികളെ ഇന്ത്യ വാരിക്കളഞ്ഞിരുന്നു.

അതിനു മുമ്പ് 2013 ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയായിരുന്നു ഇവിടെ ഇന്ത്യയുടെ എതിരാളികള്‍. എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു ഇന്ത്യ അന്നു കൊയ്തത്. ഇതിനു മുമ്പ് ഇന്ത്യ ചെന്നൈയില്‍ ടെസ്റ്റ് കളിച്ചത് 2008 ഡിസംബറിലായിരുന്നു. ഇംഗ്ലണ്ടുമായിട്ടായിരുന്നു അന്നത്തെ പോരാട്ടം. ആറു വിക്കറ്റിനു ഇംഗ്ലണ്ടുകാരെ ഇന്ത്യ കശാപ്പു ചെയ്യുകയും ചെയ്തു.

2000 മുതല്‍ കളിച്ച ആദ്യ മൂന്നു ടെസ്റ്റുകളിലും സമനില വഴങ്ങിയ ശേഷമായിരുന്നു 2008ല്‍ ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തിയത്. അതിനു ശേഷം ഇന്ത്യ ഇവിടെ പരാജയം രുചിച്ചിട്ടില്ല. 2004 ഡിസംബറില്‍ ഓസ്‌ട്രേലിയയുമായും 2005 ഡിസംബറില്‍ ശ്രീലങ്കയുമായും 2008 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയുമായും ഇന്ത്യ ചെന്നൈയില്‍ സമനില സമ്മതിച്ചിരുന്നു.

2

ഇത്തവണ ഇംഗ്ലുമായി ഇന്ത്യയുടെ ആദ്യ രണ്ടു ടെസ്റ്റുകളും ചെന്നൈയിലാണ്. മുന്‍ റെക്കോര്‍ഡ് കാത്തുസൂക്ഷിച്ച് വിജയം തുടര്‍ന്നാല്‍ ഇവയില്‍ ജയിച്ച് ഇന്ത്യക്കു നാലു ടെസ്റ്റുകളുടെ പരമ്പര നഷ്ടമാവില്ലെന്നുറപ്പിക്കാം. എന്നാല്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടാന്‍ സമനില ഇന്ത്യയെ സഹായിക്കില്ല. പരമ്പര ഏറ്റവും കുറഞ്ഞത് 1-0ന്റെ മാര്‍ജിനിലെങ്കിലും വിജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാന്‍ കഴിയൂ. നിലവില്‍ ഇന്ത്യയാണ് ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്.

Story first published: Tuesday, February 2, 2021, 17:41 [IST]
Other articles published on Feb 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+