Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കുട്ടി സെല്‍ഫി', പാകിസ്താന്‍ ക്യാപ്റ്റന്റെ മകളുമൊത്തുള്ള ഇന്ത്യന്‍ താരങ്ങളുടെ ചിത്രം വൈറല്‍

1

ക്രിക്കറ്റില്‍ വീറും വാശിയും മാത്രമല്ല, ചില സമയങ്ങളില്‍ ഹൃദയസ്പര്‍ശിയായ പല കാര്യങ്ങളും കണ്ടേക്കാം. കളത്തിനകത്ത് മാത്രം മത്സരവീര്യം കാട്ടുകയും കളത്തിന് പുറത്ത് സൗഹൃദം കാത്തുസൂക്ഷിക്കുന്നതുമാണ് ശരിയായ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. വനിതാ ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ-പാക് മത്സരത്തിനിടെ ഇത്തരമൊരു ഹൃദയസ്പര്‍ശിയായ സംഭവം നടന്നു. ചിരവൈരികളെന്ന് ആരാധകര്‍ വിശേഷിപ്പിക്കുമ്പോഴും പാകിസ്താന്‍ താരങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയാണ് ഇന്ത്യന്‍ താരങ്ങള്‍.

1

പാകിസ്താനെതിരായ മത്സരത്തില്‍ 107 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. മത്സരശേഷം പാകിസ്താന്‍ ക്യാപ്റ്റന്‍ ബിസ്മാ മറോഫിന്റെ കുഞ്ഞുമകളുമൊത്ത് ഇന്ത്യന്‍ താരങ്ങള്‍ സെല്‍ഫിയെടുക്കുകയും ഇത് ഇപ്പോള്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്. ഐസിസി അടക്കം ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഇന്ത്യന്‍ താരങ്ങള്‍ കൊഞ്ചിക്കുന്നതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.

1

ഇന്ത്യയുടെ എക്താ ബിഷിത്, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരെല്ലാം കുഞ്ഞിനെ തലോടുകയും കൊഞ്ചിക്കുകയും ചെയ്യാനായി എത്തിയിരുന്നു. അതിരുകളില്ലാത്ത സ്‌നേഹത്തെ കൂട്ടിയോജിപ്പിക്കുന്നതാണ് ഓരോ കായിക ഇനവുമെന്നാണ് ആരാധകര്‍ പറയുന്നത്. പാകിസ്താന്‍ താരങ്ങളെ ശത്രുക്കളായി പൊതുവേ കാണപ്പെടാറുണ്ടെങ്കിലും അങ്ങനെയല്ലെന്ന് പറഞ്ഞ് ചേര്‍ത്തുപിടിക്കുന്ന വലിയ മാതൃകയാണ് ഇന്ത്യന്‍ താരങ്ങള്‍ കാട്ടിയിരിക്കുന്നത്.

1

പാകിസ്താനെതിരേ വിജയിച്ചതോടെ ലോകകപ്പിലെ തുടക്കം ഇന്ത്യ ഗംഭീരമാക്കിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 43 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക് വാദ് നാല് വിക്കറ്റും സ്നേഹ് റാണ, ജുലാന്‍ ഗോസ്വാമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ദീപ്തി ശര്‍മ, മേഘ്ന സിങ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. അര്‍ധ സെഞ്ച്വറി നേടിയ പൂജ വസ്ത്രാക്കറാണ് (67) കളിയിലെ താരമായത്.

1

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ മധ്യ നിര നിരാശപ്പെടുത്തി. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 200നുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ചെങ്കിലും സ്‌നേഹ് റാണ (53*), പൂജാ വസ്ത്രാക്കര്‍ (67) കൂട്ടുകെട്ട് ഇന്ത്യയെ 244 എന്ന ഭേദപ്പെട്ട നിലയിലേക്കെത്തിക്കുകയായിരുന്നു. 48 പന്തില്‍ നാല് ബൗണ്ടറിയാണ് സ്‌നേഹ് നേടിയത്. പൂജാ 59 പന്തില്‍ എട്ട് ബൗണ്ടറിയും നേടി. ജുലാന്‍ ഗോസ്വാമി 6 റണ്‍സുമായി പുറത്താവാതെ നിന്നു. പാകിസ്താനായി നിദാ ധാര്‍, നഷ്‌റ സദ്ധു എന്നിവര്‍ രണ്ടു വിക്കറ്റും അനാം അമിന്‍, ഫാത്തിമ സന,ഡിയാന ബെയ്ഗ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Story first published: Monday, March 7, 2022, 10:28 [IST]
Other articles published on Mar 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+