Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗത്താഫ്രിക്ക നോട്ടമിടുക ആ വീക്ക്‌നെസ്!! സെമിയിലും അതു കണ്ടു, അഞ്ജുമിന്റെ മുന്നറിയിപ്പ്

ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പിന്റെ കലാശപ്പോരില്‍ നാളെ സൗത്തഫ്രിക്കയെ നേരിടുന്ന ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പുമായി മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ അഞ്ജും ചോപ്ര, ഇന്ത്യയുടെ വലിയൊരു വീക്ക്‌നെസ് ടൂര്‍ണമെന്റില്‍ പല ഘട്ടങ്ങളിലും കണ്ടു കഴിഞ്ഞതായും അതു മുതലാക്കാനായിരിക്കും ഫൈനലില്‍ എതിരാളികള്‍ ശ്രമിച്ചേക്കുകയെന്നുമെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. മൈഖേലിനോടു (Mykhel) സംസാരിക്കുകയായിരുന്നു അഞ്ജും.

ഞായറാഴ്ച വൈകീട്ട് നവി മുംബൈയിവാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള കിരീടപ്പോരാട്ടം. ആദ്യ കിരീടമെന്ന സ്വപ്‌നവുമായിട്ടാവും രണ്ടു ടീമുകളും പോര്‍ക്കളത്തിലെത്തുക. നേരത്തേ കളിച്ച രണ്ടു ഫൈനലുകളും ഇന്ത്യ തോറ്റപ്പോള്‍ സൗത്താഫ്രിക്കയുടെ കന്നി ഫൈനലുമാണിത്.

INDIA PRACTICE

ഇന്ത്യയുടെ ദൗര്‍ബല്യം

വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായി അഞ്ജും ചോപ്ര ചൂണ്ടിക്കാണിക്കുന്നത് ഫീല്‍ഡിങാണ്. ഏറ്റവും അവസാനം ഓസ്ട്രലേിയക്കെതിരേ റെക്കോര്‍ഡ് ചേസിനൊടുവില്‍ ജയിച്ച സെമി ഫൈനലില്‍ പോലും ഇതു നമ്മള്‍ കണ്ടിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു.

ഫൈനലില്‍ സൗത്താഫ്രിക്കന്‍ ടീമിന്റെ നോട്ടം ഇന്ത്യയുടെ ഫീല്‍ഡിങിലേക്കായിരിക്കും. ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ പോലും ഫീല്‍ഡിങില്‍ വരുത്തിയ പിഴവുകള്‍ കാരണം 20-22 റണ്‍സ് ഇന്ത്യ അധികമായി വഴങ്ങിയിട്ടുണ്ട്. ഈ മല്‍സരത്തില്‍ റണ്‍ചേസില്‍ 25 റണ്‍സെങ്കിലും കുറച്ചാണ് ഇന്ത്യ പിന്തുടര്‍ന്നിരുന്നെങ്കിലെന്നു ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. എങ്കില്‍ കുറേക്കൂടി എളപ്പത്തില്‍ നമ്മള്‍ വിജയം കൊയ്‌തേനെ.

മോശം ഫീല്‍ഡിങിനെ തുടര്‍ന്നു വഴങ്ങിയ അധിക റണ്‍സ് കാരണം ഇന്ത്യക്കു റണ്‍ചേസില്‍ കൂടുതല്‍ അധ്വാനിക്കേണ്ടതായും വന്നു. തീര്‍ച്ചയായും ഫീല്‍ഡിങ് ഒരു പ്രധാന ഘടകം തന്നെയാണ്. അക്കാര്യത്തില്‍ ഒരു കോംപ്രമൈസുമില്ല. ഫീല്‍ഡിങ് മികച്ചതായേ മതിയാവൂയെന്നും അഞ്ജും ചോപ്ര വിശദമാക്കി.

ലോകകപ്പ് ട്രോഫിയില്‍ നമ്മുടെ പേരും ആലേഖനം ചെയ്യാനുള്ള അവസരമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. ഇന്ത്യക്കോ, സൗത്താഫ്രിക്കയ്‌ക്കോ അതു വളരെ മഹത്തായൊരു നേട്ടം തന്നെ ആയിരിക്കും. രണ്ടില്‍ ആരു ജയിച്ചാലും അങ്ങനെ തന്നെ. ആരാണോ ആ ട്രോഫിയില്‍ രാജ്യത്തിന്റെ പേര് കുറിക്കുന്നത് അവര്‍ക്ക് അതു അവിസ്മരണീയ മുഹൂര്‍ത്തമായിരിക്കുമെന്നും മുന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു.

അവള്‍ മാച്ച് വിന്നറായേക്കും

പരിക്കേറ്റ ഓപ്പണര്‍ പ്രതിക റാവത്തിന്റെ പകരക്കാരിയായി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന വെടിക്കെട്ട് താരം ഷഫാലി വര്‍മ ഫൈനലില്‍ ഒരുപക്ഷെ ഇന്ത്യയുടെ മാച്ച് വിന്നറായേക്കുമെന്നും അഞ്ജും ചോപ്ര പ്രവചിക്കുന്നു.

shafali verma

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ക്കു ശേഷമാണ് ഷഫാലി വര്‍മ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനോടൊപ്പം ചേര്‍ന്നിട്ടുള്ളത്. ഇനി തനിക്കു ലഭിക്കാന്‍ പോവുന്ന കരിയറിലെ ഏറ്റവും വലിയ മല്‍സരമായ ലോകകപ്പ് ഫൈനലില്‍ കസറാനായിരിക്കും അവളുടെ ശ്രമം. ഞാന്‍ അവളെ അതിനായി പ്രചോദിപ്പിക്കുകയും ചെയ്യും. അവള്‍ തീര്‍ച്ചയായും കഴിവുറ്റ, മിടുക്കിയായ ക്രിക്കറ്ററാണ്.

നാളത്തെ ഫൈനലില്‍ നമ്മുടെ വിജയശില്‍പ്പിയായി മാറുക ആരാവുമെന്നറിയില്ല. ചിലപ്പോള്‍ അതു ജെമിമ റോഡ്രിഗസായിരിക്കാം, അല്ലെങ്കില്‍ ഷഫാലി ആയിരിക്കാം. എന്തു സംഭവിക്കുമെന്നു നമുക്കറിയില്ല.

ചിലപ്പോള്‍ ഷഫാലി വര്‍മയാവും ആ മാച്ച് വിന്നര്‍. സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയെന്നതാണ് ചെയ്യേണ്ട കാര്യം. കൂടാതെ ഗ്രൗണ്ടിലെത്തിയാല്‍ കളിയെക്കുറിച്ച് അവബോധമുണ്ടായിരിക്കുകയും വേണമെന്നും അഞ്ജും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, November 1, 2025, 17:19 [IST]
Other articles published on Nov 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+