Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവള്‍ 'ആസാദ് കാശ്മീരില്‍' നിന്നുള്ളവള്‍!! വിവാദത്തിനു തുടക്കമിട്ട് സന, പിന്നാലെ വിശദീകരണം

കൊളംബോ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി നില്‍ക്കവെ വിവാദ പ്രസ്താവനയുമായി പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ സനാ മിര്‍. വനിതകളുടെ ഏകദിന ലോകകപ്പില്‍ പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള കളിക്കിടെ കമന്ററി പറയവെയാണ് കാശ്മീരിനെ കുറിച്ചുള്ള അവരുടെ പരാമര്‍ശം വലിയ വിവാദമായി മാറിയിരിക്കുന്നത്.

പാകിസ്താന്‍ ടീമിലെ ഒരു താരത്തെ കുറിച്ച് പറയവെ അവള്‍ ആസാദ് കാശ്മീരില്‍ നിന്നുള്ളവളാണ് എന്നായിരുന്നു സനയുടെ വാക്കുകള്‍. ആദ്യം കാശ്മീരില്‍ നിന്നുള്ളവള്‍ എന്നു പറഞ്ഞ ശേഷമായിരുന്നു പിന്നാലെ പാക് അധീന കാശ്മീരുകാരിയാണെന്നു അവര്‍ തിരുത്തിയത്. തന്റെ വാക്കുകള്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കു വഴി വച്ചതോടെ എക്‌സിലൂടെ വിശദീകരണവുമായി സന രംഗത്തു വരികയും ചെയ്തു.

SANA MIR

സംഭവമറിയാം

കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് വനിതാ ലോകകപ്പില്‍ പാകിസ്താനും ബംഗ്ലാദേശും കഴിഞ്ഞ ദിവസം കൊമ്പുകോര്‍ത്തത്. ഈ മല്‍സരത്തില്‍ പാകിസ്താനു വേണ്ടി കളിച്ച നതാലിയ പര്‍വായിസിനെ കുറിച്ച് സംസാരിക്കവെയാണ് അവള്‍ ആസാദ് കാശ്മീരില്‍ നിന്നുള്ളവളാണെനന്നു സനാ മിര്‍ അഭിപ്രായപ്പെട്ടത്.

നതാലിയ കാശ്മീരില്‍ നിന്നുള്ളവളാണ്. ആസാദ് കാശ്മീര്‍ സ്വദേശി. ലാഹോറില്‍ ഒരുപാട് ക്രിക്കറ്റ് അവര്‍ കളിച്ചിട്ടുണ്ട്. കൂടുതലായും കളിക്കുന്നതിനായി നതാലിയ ലാഹോറിലേക്കാണ് വരാറുള്ളത് എന്നായിരുന്നു കമന്ററിക്കിടെ സനായുടെ വാക്കുകള്‍.

ഈ വീഡിയോ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. ആരാധകരില്‍ പലരും ഐസിസി ചെയര്‍മാന്‍ ജയ് ഷായെ ടാഗ് ചെയ്താണ് വീഡിയോ പങ്കുവച്ചത്. വിവാദ പ്രസ്താവന നടത്തിയ സനയെ ലോകകപ്പിന്റെ കമന്ററി പാനലില്‍ നിന്നും ഒഴിവാക്കണമെന്നു പലരും ആവശ്യപ്പെടുകയും ചെയ്തു.

വിശദീകരണലുമായി സനാ മിര്‍

ആസാദ് കാശ്മീരുകാരിയെന്ന തന്റെ വാക്കുകള്‍ വന്‍ വിവാദയമായതോടെ സോഷ്യല്‍ മീഡിയയില്‍ ഇതിനു വിശദീകരണവുമായി സനാ മിര്‍ രംഗത്തു വരികയും ചെയ്തു. തന്റെ വാക്കുകളെ പലരും പെരുപ്പിച്ച് കാണിക്കുകയാണെന്നും രാഷ്ട്രീയ പ്രസ്താവന നടത്താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും 39 കാരിയായ സന വ്യക്തമാക്കി.

കാര്യങ്ങളെ പെരുപ്പിച്ചു കാണിക്കുന്നതും കായിക രംഗത്തുള്ളവരെ തികച്ചും അനാവശ്യമായി സമ്മര്‍ദ്ദത്തിലേക്കു തള്ളിയിടുന്നതും നിര്‍ഭാഗ്യകരമാണ്. ഇതേക്കുറിച്ച് പൊതുവായ ഒരു തലത്തില്‍ വിശദീകരണം ആവശ്യമായി വന്നതും വളരെ ദുഖകരമാണെന്നും സനാ മിര്‍ എക്‌സില്‍ കുറിച്ചു.

SANA MIR

പാകിസ്താനിലെ ഒരു പ്രത്യേകം പ്രദേശത്തു നിന്നുള്ള ഒരു താരത്തിന്റെ വരവിനെപ്പറ്റിയും അവരുടെ അസാധാരണ യാത്രയെയും വെല്ലുവിളികളെയും പറ്റി പറയുന്നതിനു വേണ്ടിയാണ് ജന്‍മനാടിനെ കുറിച്ച് ഞാന്‍ പറഞ്ഞത്.

കമന്റേറ്റര്‍മാര്‍ എന്ന നിലയില്‍ ഒരാള്‍ എവിടെ നിന്നാണ് വരുന്നതെന്നു പറയുന്നത് ഞങ്ങള്‍ കമന്റേറ്റര്‍മാരുടെ ജോലിയുടെ ഭാഗമാണ്. മറ്റു പ്രദേശങ്ങളില്‍ നിന്നും വന്ന രണ്ടു കളിക്കാരെ പറ്റിയും ഞാന്‍ ഈ തരത്തില്‍ ഇന്നു പറഞ്ഞിട്ടുള്ളതാണെന്നും പോസ്റ്റില്‍ സന വിശദീകരിക്കുന്നു.

അതേസമയം, കഴിഞ്ഞ ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടങ്ങളിലെ വിവാദങ്ങള്‍ കത്തി നില്‍ക്കവെയാണ് പുതിയൊരു വിവാദത്തിനു സനയും തുടക്കമിട്ടത്. എസിസി, പിസിബി മേധാവിയായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്നും ഏഷ്യാ കപ്പ് ഏറ്റുവാങ്ങാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. കൂടാതെ ഇരുടീമിലെയും കളിക്കാര്‍ കളിക്കളത്തില്‍ ഒരിക്കല്‍പ്പോലും ഹസ്തദാനത്തിനു തയ്യാറാവാതിരുനന്നതും വലിയ വാര്‍ത്തയായിരുന്നു.

Story first published: Friday, October 3, 2025, 10:54 [IST]
Other articles published on Oct 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+