Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷഫാലിയും പ്രീതിയുമല്ല, ഇന്ത്യയെ കപ്പടിപ്പിച്ചത് മറ്റൊരാള്‍!! ആ വാക്ക് വഴിത്തിരിവെന്ന് ഹര്‍മന്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനു പുത്തന്‍ ഉണര്‍വേകിയാണ് ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും കിരീടമുയര്‍ത്തിയത്. സ്വന്തം നാട്ടില്‍ ടൂര്‍ണമെന്റ് വിരുന്നെത്തിയപ്പോള്‍ അതു ഇന്ത്യയുടെ തലവര തന്നെ മാറ്റുമെന്നു ആരം പ്രതീക്ഷിച്ചതല്ല. തുടക്കത്തില്‍ അല്‍പ്പം തപ്പിത്തടഞ്ഞെങ്കിലും കളി കാര്യമായപ്പോള്‍ ടീമും വേറെ ലെവലാവുകയായിരുന്നു.

സെമി ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ല്രേിയക്കെതിരേ 330ന് മുകളില്‍ റണ്‍ചേസുമായി റെക്കോര്‍ഡ് ജയം കുറിച്ചപ്പോള്‍ തന്നെ ഇന്ത്യ കിരീട ഫേവറിറ്റുകളായിരുന്നു. പിന്നീട് ഫൈനലില്‍ സൗത്താഫ്രിക്കയെ 52 റണ്‍സിനും തകര്‍ത്ത് ഇന്ത്യ ലോക ക്രിക്കറ്റിലെ പുതിയ റാണിമാരാവുകയും ചെയ്തു.

HARMAN AMOL

ഫൈനില്‍ ഷഫാലി വര്‍മയും ദീപ്തി ശര്‍മയുമായിരുന്നു ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ചത്. ഷഫാലി ഫിഫ്റ്റി പ്ലസ് സ്‌കോറും രണ്ടു വിക്കറ്റുകളും പിഴുതപ്പോള്‍ ദീപ്തി ഫിഫ്റ്റിയും ഫൈഫറും തന്റെ പേരില്‍ കുറിക്കുകയായിരുന്നു. പക്ഷെ ഇവരാരുമല്ല യഥാര്‍ഥത്തില്‍ ഇന്ത്യന്‍ കിരീടവിജയത്തിനു പിന്നിലെ യഥാര്‍ഥ ഹീറോയെന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്.

ടേണിങ് പോയിന്റ്

വനിതാ ലോകകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ വളരെയധികം വിഷമകരമായ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ അതു മറികന്നു ശകതമായ തിരിച്ചുവരവ് നടത്താന്‍ സഹായിച്ചത് കോച്ച് അമോല്‍ മുസുംദാറാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഹര്‍മന്‍പ്രീത് കൗര്‍. അദ്ദേഹത്തിന്റെ ്രപ്രചോദനം കൊണ്ടു മാത്രമാണ് ടീം ഇപ്പോള്‍ വിശ്വ ചാംപ്യന്മാരായി മാറിയിരിക്കുന്നതെന്നും അവര്‍ പറയുന്നു.

ലീഗ് ഘട്ടത്തില്‍ ഒരു സമയത്തു ഹാട്രിക് തോല്‍വികളോടെ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവലിന്റെ വക്കിലുമായിരുന്നു. സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരോടാണ് ഇന്ത്യ പരാജയമേറ്റു വാങ്ങിയത്. വന്‍ സമ്മര്‍ദ്ദമുണ്ടായപ്പോഴും ടീം വളരെ പോസിറ്റീവായിരുന്നുവെന്നും സംഘത്തിലെ ഒരു താരം പോലും മാനസികമായി തകര്‍ന്നില്ലെന്നും ഹര്‍മന്‍പ്രീത് വ്യക്തമാക്കി.

INDIA WIN

കഴിഞ്ഞ മാസം വളരെയധികം നിര്‍ണായകമായിരുന്നു. അപൂര്‍വ്വമായി മാത്രമേ പ്ലാന്‍ ചെയ്തതു പ്രകാരം കാര്യങ്ങള്‍ സംഭവിച്ചുള്ളൂ. എന്നിട്ടും വളരെ പോസിറ്റീവായി ഇരിക്കേണ്ടി വരികയും ചെയ്്തു. ഞങ്ങള്‍ ഈ കപ്പിനു വേണ്ടി തന്നെയായിരുന്നു ഉറ്റുനോക്കിയത്. ഇനി നമ്മളെന്തു ചെയ്യുമെന്നു ടീമിലെ ഒരു താരം പോലും ചോദിച്ചില്ല. അതു കുഴമില്ലെന്നയിിരുന്നു എല്ലാവരും ചിന്തിച്ചത്.

ഇംഗ്ലണ്ടുമായുള്ള കളിയില്‍ തോറ്റപ്പോള്‍ ഞങ്ങള്‍ വളരെയധികം നിരാശരായിരുന്നു, ഞങ്ങള്‍ ജയിക്കേണ്ട കളിയായിരുന്നു അത്, പക്ഷെ തോല്‍വിയിലേക്കു വീണു. അന്നു കോച്ചിന്റെ വാക്കുകളാണ് ഞങ്ങളെ ശരിക്കും പ്രചോദിപ്പിച്ചത്. നിങ്ങള്‍ ഒരേ പിഴവ് വീണ്ടും വീ്ണ്ടും ആവര്‍ത്തിക്കരുതെന്നു ലൈന്‍ ക്രോസ് ചെയ്യണമെന്നും അദ്ദേഹം ഉപദേശിക്കുകയായിരുന്നു.

എല്ലാ തവണയും നമ്മള്‍ ഒരേ കാര്യം ആവര്‍ത്തിക്കാന്‍ പാടില്ല. നമ്മള്‍ വളരെ ശക്തമായ മനസോടെ ഇറങ്ങേണ്ടതുമുണ്ടെന്നും കോച്ച് പറഞ്ഞു. ആ രാത്രി എല്ലാം മാറ്റിമറിച്ചു. ടീമിലെ എല്ലാവരിലും അതു ഇംപാക്ടുണ്ടാക്കുകയും ചെയ്തതായി ഹര്‍മന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 4, 2025, 15:54 [IST]
Other articles published on Nov 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+