For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens World Cup 2025: ഹര്‍മന്‍പ്രീത് പുറത്ത്!! 3 ഇന്ത്യക്കാര്‍, ഇതാ ടൂര്‍ണമെന്റിലെ ബെസ്റ്റ് 11

ഇന്ത്യയുടെ കന്നി ലോകകപ്പ് നേട്ടത്തോടെ ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പിനു തിരശീല വീണിരിക്കുകയാണ്. കന്നി ഫൈനല്‍ കളിക്കാനിറങ്ങിയ സൗത്താഫ്രിക്കയെ 52 റണ്‍സിനു കശാപ്പ് ചെയ്താണ് ഹര്‍മന്‍പ്രീത് കൗറിന്റെ പെണ്‍പട വനിതാ ക്രിക്കറ്റിലെ റാണിമാരായത്.

ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടത്തില്‍ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഒരുവിധമാണ് സെമി ഫൈനലില്‍ ഇന്ത്യ കടന്നു കൂടിയത്. പക്ഷ അവിടുന്ന് അങ്ങോട്ട് ടീമിന്റെ പ്രകടനം വേറെ ലെവലായിരുന്നു.

എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ഇവരില്‍ നിന്നും വിവിധ ടീമുകള്‍ക്കായി മികച്ച പ്രകടനം നടത്തിയവരെ ഉള്‍പ്പെടുത്തി ടീം ഓഫ് ദി ടൂര്‍ണമെന്റിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

Smriti Mandhana

ടീമില്‍ ആരൊക്കെ?

വനിതാ ലോകകപ്പിലെ സംയുക്ത ഇലവനില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനു ഇടമുണ്ടാവില്ലെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. കാരണം ടൂര്‍ണമെന്റിലുടനീളം ബാറ്റിങില്‍ അവരുടെ പ്രകടനം നിരാശാജനകമായിരുന്നു.

ഹര്‍മന്‍പ്രീതിനു പകരം സൗത്താഫ്രിക്കന്‍ ക്യാപ്റ്റനും ഓപ്പണറും ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരിയുമായ ലോറ വോള്‍വാര്‍ഡാണ് ഈ ഇലവനെ നയിക്കുക. അവരുടെ ഓപ്പണിങ് പങ്കാളിയാവട്ടെ ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദനയുമാണ്. സെമിയിലെയും ഫൈനലിലെയും സെഞ്ച്വറികളടക്കം 571 റണ്‍സാണ് ടൂര്‍ണമെന്റില്‍ ലോറ വാരിക്കൂട്ടിയത്.

വനിതാ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു എഡിഷനില്‍ ഏങ്കെിലുമൊരു താരം 500 റണ്‍സ് തികയ്ക്കുന്നതും ഇതാദ്യമായാണ്. സ്മൃതിയാവട്ടെ ആദ്യ മൂന്നു കളിയില്‍ 53 റണ്‍സ് മാത്രമേ നേടിയുള്ളൂവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി. 434 റണ്‍സാണ് ഇടംകൈയന്‍ ബാറ്റര്‍ അടിച്ചെടുത്തത്. ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമായും സ്മൃതി മാറി.

ഇംഗ്ലണ്ടിന്റെ ഹെതര്‍ നൈറ്റ്, ഓസ്‌ട്രേലിയയുടെ ആഷ്‌ലി ഗാര്‍ഡ്‌നര്. സൗത്താഫ്രിക്കയുടെ മരിസാന കാപ്പ് എന്നിവരാണ് ഇലവനില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്. ഇംഗ്ലണ്ടിനായി ശ്രദ്ധേയമായ പ്രകടനം നടത്താന്‍ നൈറ്റിനു സാധിച്ചു. ഏഴിന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 288 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഓസീസ് ഓള്‍റൗണ്ടറായ ഗാര്‍ഡ്‌നര്‍ ഇത്തവണ ടീമിന്റെയും ടോപ്‌സ്‌കോററായിരുന്നു. അഞ്ചിന്നിങ്‌സുകൡ 130.15 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 328 റണ്‍സാണ് താരം വാരിക്കൂട്ടിയത്. രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടും.

സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കാപ്പിനാവട്ടെ ബാറ്റിങിനൊപ്പം ബൗളിങിലും ടൂര്‍ണമെന്റില്‍ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞു. ഭേദപ്പെട്ട ശരാശരിയില്‍ 200 പ്ലസ് റണ്‍സ് നേടുന്നതിനൊപ്പം ഒരു ഫൈഫറുള്‍പ്പെടെ 12 വിക്കറ്റുകളും വീഴത്തി. ടൂര്‍ണമെന്റിലെ പേസര്‍മാരില്‍ കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ താരവും കാപ്പായിരുന്നു.

deepti sharma

ഈ ഇലവനില്‍ ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങളിലുള്ളത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ, വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ്, ഓസ്‌ട്രേലിയയുടെ അനാബെല്‍ സതര്‍ലാന്‍ഡ് എന്നിവരാണ്. 200 പ്ലസ് റണ്‍സും 22 വിക്കറ്റുകളുമായി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാറിയ താരമാണ് ദീപ്തി. ഫൈനലിലക്കം ഫിഫ്റ്റിയംും ഫൈഫറുമായി താരം മാച്ച് വിന്നിങ് പ്രകടനം കാഴ്ചവച്ചു. ഫിനിഷറായാണ് റിച്ച കൈയടി വാങ്ങിയത്. ടൂണമെന്റില്‍ ഏറ്റവുമധികം സിക്‌സറടിച്ചതും അവരാണ് (12 സിക്‌സ്).

അനാബെലാണ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളടുത്ത ഫാസ്റ്റ് ബൗളര്‍. 17 വിക്കറ്റുകള്‍ ഓസീസ് താരം പോക്കറ്റിലാക്കിയിരുന്നു. ഇലവനിലെ അവസാനത്തെ മൂന്നു പേര്‍ സോഫി എക്ലെസ്റ്റോണ്‍, ലിയ തഹൂഹു, അലാനകിങ് എന്നിവരാണ്. ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ സ്പിന്നറായ സോഫി 16 വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. ന്യൂസിലാന്‍ഡ് വെറ്ററന്‍ പേസറായ തഹൂഹു 10 വിക്കറ്റുകളും ഓസീസ് സ്പിന്നറായ അലാന 13 വിക്കറ്റുകളും പിഴുതു.

ടീം ഓഫ് ദി ടൂര്‍ണമെന്റ്

ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), സ്മൃതി മന്ദന, ഹെതര്‍ നൈറ്റ്, ആഷ്‌ലി ഗാര്‍ഡ്‌നര്‍, മരിസാനെ കാപ്പ്, ദീപ്ത് ശര്‍മ, റിച്ച ഘോഷ്, അനാബെല്‍ സതര്‍ലാന്‍ഡ്, സോഫി എക്ലെസ്റ്റോണ്‍, ലിയ തഹൂഹു, അലാന കിങ്.

Story first published: Monday, November 3, 2025, 10:09 [IST]
Other articles published on Nov 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+